കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി പിസി ജോര്‍ജ്ജ്? മൈലക്കാട് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ

Google Oneindia Malayalam News

കോട്ടയം/തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എയും കേരള ജനപക്ഷം നേതാവും ആയ പിസി ജോര്‍ജ്ജിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു വിവാദത്തിന് കൂടി തുടക്കമിട്ടിരിക്കുകയാണ് പിസി ജോര്‍ജ്ജ്.

പിസി ജോര്‍ജ്ജ്, ശശികലയേക്കാള്‍ വിഷം കുത്തിവയ്ക്കാന്‍ ഓടി നടന്ന ആൾ, ഇപ്പോള്‍ മാപ്പ് പറഞ്ഞുനടക്കുന്നു- കുറിപ്പ്പിസി ജോര്‍ജ്ജ്, ശശികലയേക്കാള്‍ വിഷം കുത്തിവയ്ക്കാന്‍ ഓടി നടന്ന ആൾ, ഇപ്പോള്‍ മാപ്പ് പറഞ്ഞുനടക്കുന്നു- കുറിപ്പ്

മുസ്ലീം ലീഗ് കടുത്ത പ്രതിരോധത്തില്‍; മായിന്‍ ഹാജിക്കെതിരെ സമസ്തയുടെ അന്വേഷണം, പ്രത്യേക സമിതിമുസ്ലീം ലീഗ് കടുത്ത പ്രതിരോധത്തില്‍; മായിന്‍ ഹാജിക്കെതിരെ സമസ്തയുടെ അന്വേഷണം, പ്രത്യേക സമിതി

പിഡിപി നേതാവ് മൈലക്കാട് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് പിസി ജോര്‍ജ്ജിന്റെ പരമാര്‍ശമെന്ന് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.പിസി ജോര്‍ജ്ജിന്റെ യുഡിഎഫ് പ്രവേശനം ഏറെക്കുറെ അടുത്തുനില്‍ക്കുമ്പോള്‍ ആണ് പുതിയ വിവാദം.

മൈലക്കാട് ഷാ

മൈലക്കാട് ഷാ

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്. ഈ വിഷയത്തില്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ധര്‍ണ നടക്കാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടായിരുന്നു പിഡിപി നേതാവ് മൈലക്കാട് ഷാ, പിസി ജോര്‍ജ്ജിനെ വിളിച്ചത്.

ജോര്‍ജ്ജ് വേണ്ട

ജോര്‍ജ്ജ് വേണ്ട

പലപ്പോഴായി മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് പിസി ജോര്‍ജ്ജ്. അതുകൊണ്ട് തന്നെ സെക്രട്ടേറിയറ്റ് ധര്‍ണയില്‍ ജോര്‍ജ്ജിനെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് എതിര്‍പ്പുയര്‍ന്നിരുന്നത്രെ. ഈ കാര്യം അറിയാന്‍ വേണ്ടി വിളിച്ചപ്പോള്‍ ആയിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണം.

'എല്ലാം അവര്‍ക്ക് വേണമെന്ന് പറഞ്ഞാല്‍'

'എല്ലാം അവര്‍ക്ക് വേണമെന്ന് പറഞ്ഞാല്‍'

തനിക്ക് ആരുടേയും ഔദാര്യം ആവശ്യമില്ലെന്നായിരുന്നത്രെ ജോര്‍ജ്ജിന്റെ ആദ്യ പ്രതികരണം. എല്ലാം തങ്ങള്‍ക്ക് വേണം എന്ന് മുസ്ലീം സമുദായം പറഞ്ഞാല്‍ കൂടെ നില്‍ക്കാന്‍ പറ്റില്ലെന്നും ജോര്‍ജ്ജ് പറഞ്ഞതായാണ് ആക്ഷേപം. ഈ ഫോണ്‍ സംഭാഷണം ഇതിനകം തന്നെ പുറത്ത് വരികയും ചെയ്തിട്ടുണ്ട്.

മറുപടിയ്ക്കും മറുപടി

മറുപടിയ്ക്കും മറുപടി

എംഎല്‍എയുടെ തെറി കേള്‍ക്കുന്നവരല്ല മുസ്ലീം സമുദായം എന്നായിരുന്നു പിസി ജോര്‍ജ്ജിന് മൈലക്കാട് ഷാ നല്‍കിയ മറുപടി. മുസ്ലീം സമുദായത്തിന് വ്യക്തമായ രാഷ്ട്രീയ ബോധവും കാഴ്ചപ്പാടും ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ താന്‍ ആ കാഴ്ചപ്പാടും കൊണ്ട് നടന്നോളൂ എന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ മറുപടി.

ജോര്‍ജ്ജിന്റെ വിവാദങ്ങള്‍

ജോര്‍ജ്ജിന്റെ വിവാദങ്ങള്‍

കേരളത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കിടയില്‍ മുസ്ലീം പ്രാതിനിധ്യം കൂടിവരികയാണെന്ന വിവാദ പരാമര്‍ശവും നടത്തിയത് പിസി ജോര്‍ജ്ജ് തന്നെ ആയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ആണ് കൂടുതലെന്ന വിവാദ പരാമര്‍ശവും പിസി ജോര്‍ജ്ജ് മുമ്പ് നടത്തിയിട്ടുണ്ട്.

മുമ്പും ഫോണ്‍ സംഭാഷണം

മുമ്പും ഫോണ്‍ സംഭാഷണം

ഇതിന് മുമ്പും പിസി ജോര്‍ജ്ജിന്റെ മുസ്ലീം വിരുദ്ധ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ക്കെതിരെ ആയിരുന്നു അന്നത്തേത്. പിന്നീട് ഈ വിഷയത്തില്‍ പിസി ജോര്‍ജ്ജ് പരസ്യമായി ക്ഷമ പറയുകയും ചെയ്തിരുന്നു.

യൂത്ത് ലീഗിന്റെ എതിര്‍പ്പ്

യൂത്ത് ലീഗിന്റെ എതിര്‍പ്പ്

പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കുന്നതിനെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് മുസ്ലീം യൂത്ത് ലീഗ് ആണ്. ജോര്‍ജ്ജിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് നടത്തിയ പ്രസംഗം വൈറല്‍ ആയിരുന്നു. ഈ നിലപാടില്‍ നിന്ന് യൂത്ത് ലീഗ് ഇതുവരെ പിറകോട്ട് പോയിട്ടില്ല.

മുന്നണി പ്രവേശനം

മുന്നണി പ്രവേശനം

പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് ഏറെക്കുറേ ധാരണയായ മട്ടാണിപ്പോള്‍. പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് നീക്കങ്ങള്‍. മൈലക്കാട് ഷായുമായുള്ള ഫോണ്‍ സംഭാഷണം കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങിയാല്‍ യുഡിഎഫ് പ്രവേശനം വീണ്ടും പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയും ഉണ്ട്.

യുഡിഎഫിന് അത്യാവശ്യം

യുഡിഎഫിന് അത്യാവശ്യം

പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് അത്യാവശ്യമായി മാറിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് കരകയറണമെങ്കില്‍, പിസി ജോര്‍ജ്ജിനെ പോലെ ഒരാള്‍ വേണമെന്ന നിലപാടാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്.

അസ്തമിക്കാതെ ഇടത് പ്രതീക്ഷകള്‍; ലീഗിന് വിലക്കാനാവില്ലെന്ന് നയം വ്യക്തമാക്കി സമസ്ത... ഇനി എന്ത്?അസ്തമിക്കാതെ ഇടത് പ്രതീക്ഷകള്‍; ലീഗിന് വിലക്കാനാവില്ലെന്ന് നയം വ്യക്തമാക്കി സമസ്ത... ഇനി എന്ത്?

നില്‍ക്കക്കള്ളിയില്ലാതെ കോണ്‍ഗ്രസ്; വീണ്ടും ഹസ്സന് കടുത്ത പ്രഹരം... ലൈഫ് മിഷന്‍ തുടരുമെന്ന് മുല്ലപ്പള്ളിനില്‍ക്കക്കള്ളിയില്ലാതെ കോണ്‍ഗ്രസ്; വീണ്ടും ഹസ്സന് കടുത്ത പ്രഹരം... ലൈഫ് മിഷന്‍ തുടരുമെന്ന് മുല്ലപ്പള്ളി

English summary
Anti Muslim remarks from PC George MLA again. Telephone call recording out with PDP leader Mailakkad Shah. വീണ്ടും മുസ്ലീം വിരുദ്ധ പരാമർശവുമായി പിസി ജോർജ്ജ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X