പ്രേമം വിവാദം: അന്വേഷണ സംഘം പ്രിയദര്‍ശന്‍റെ സ്റ്റുഡിയോയിലേയ്ക്ക് ?
തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ കോപ്പി പ്രചരിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ചെന്നൈയിലേയ്ക്ക് നീങ്ങുന്നു. പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ഫ്രെയിംസ് സ്റ്റുഡിയോയില്‍ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നാണ് സൂചന. ഞായറാഴ്ച അന്വേഷണ സംഘം പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ എത്തുമെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ ശബ്ദമിശ്രണത്തിനായി അണിയറ പ്രവര്‍ത്തകര്‍ പ്രേമത്തിന്റെ മാസ്റ്റര്‍ കോപ്പി പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് ഏതെങ്കിലും തരത്തില്‍ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിയ്ക്കുന്നതിന് വേണ്ടിയാണ് സ്റ്റുഡിയോയില്‍ പരിശോധന നടത്താനൊരുങ്ങുന്നത്.

ആറിടങ്ങളില്‍ നിന്ന് വ്യാജ പതിപ്പ് പ്രചരിയ്ക്കാന്‍ ഇടയുണ്ടെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നിരിയ്ക്കുന്നത്. പ്രേമം സിനിമയുടെ അസിസ്റ്റന്റ് എഡിറ്റര്‍, നിര്‍മാതാവ്, സെന്‍സര്‍ ബോര്‍ഡ് ഓഫീസ്, ചെന്നൈയിലെ സ്റ്റുഡിയോ, മറ്റൊരു നിര്‍മാതാവ്, വിസ്മയ സ്റ്റുഡിയോ എന്നിവ കേന്ദ്രീകരിച്ചാണത്രേ അന്വേഷണം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.












Click it and Unblock the Notifications