കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓൺലൈൻ ക്ലാസുകളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും അശ്ലീല പ്രദർശനവും; കർശന നടപടിയെന്ന് ഇ എസ് ബിജുമോൻ

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി സ്കൂൾ വിദ്യാർഥികൾ പിന്തുടരുന്ന ഓൺലൈൻ ക്ലാസുകളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും അശ്ലീല നൃത്തവും. പലവിധത്തിലുള്ള ടെലിഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ട് കിട്ടുന്ന ലിങ്കുകൾ ഉപയോഗിച്ചാണ് അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരും രക്ഷിതാക്കളും സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

അങ്കമാലി ഡയറീസിലെ പെപ്പേ വിവാഹിതനാകുന്നു; നടന്‍ ആന്റണി വര്‍ഗീസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

1

ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികളും അധ്യാപകരും നേരിടുന്ന ചതിക്കുഴികൾ എന്തെല്ലാമാണെന്നും, അതിനെ ഏതൊക്കെ വിധത്തിൽ മറികടക്കാമെന്നും പൊലീസ് ഹൈടെക് എൻക്വയറി സെൽ അഡീഷണൽ എസ് പി ഇ എസ് ബിജുമോൻ 'വൺ ഇന്ത്യ മലയാള'ത്തോട് സംസാരിക്കുന്നു...

ദേവയുടെ കണ്മണിക്ക് ഓണം നേരത്തേ എത്തിയോ... കേരള തനിമയില്‍ സുന്ദരിയായി മനീഷ മഹേഷ്

2

ഇത് ഗൗരവമായി കാണേണ്ട സംഭവമാണെന്നതിൽ തർക്കമില്ല. നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും ഹൈടെക് എൻക്വയറി സെൽ അഡീഷണൽ എസ് പി ഇ എസ് ബിജുമോൻ പ്രത്യേക പ്രതികരണത്തിൻ്റെ ആമുഖമായി തന്നെ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. പല മാധ്യമങ്ങൾ വഴിയും ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പൊലീസ് നിർദേശങ്ങൾ നൽകുന്നുണ്ട്. അധ്യാപകരും കുട്ടികളും ഇത് അക്ഷരംപ്രതി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

3

അധ്യാപകരും രക്ഷാകർത്താക്കളും കുട്ടികളുമൊക്കെ ഉൾപ്പെടുന്ന ക്ലാസ് ഗ്രൂപ്പുകളിൽ മോശം വീഡിയോകൾ പങ്കുവയ്ക്കുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് കർശന നടപടിക്കൊരുങ്ങുന്നത്.ഇതേതുടർന്ന്, ക്ലാസുകൾ മുന്നോട്ടു പോകുന്നതിന് അധ്യാപകരെ വലിയതോതിൽ മാനസിക സമ്മർദ്ദത്തിലാക്കുന്നുമുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി പൊലീസിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകും - ഇ എസ് ബിജുമോൻ പറഞ്ഞു.

നാലില്‍ ഒന്ന് ഇറാന്‍ തട്ടിയെടുത്തു!! ഭയം വിതച്ച് ഹോര്‍മുസ്... യുഎഇക്ക് രണ്ടാം നഷ്ടം... വീണ്ടും ദുരൂഹതനാലില്‍ ഒന്ന് ഇറാന്‍ തട്ടിയെടുത്തു!! ഭയം വിതച്ച് ഹോര്‍മുസ്... യുഎഇക്ക് രണ്ടാം നഷ്ടം... വീണ്ടും ദുരൂഹത

4

ഓൺലൈൻ ക്ലാസുകളെടുക്കുമ്പോൾ ഓരോ ക്ലാസ് മുറികൾക്കും അനുവദിക്കുന്ന ഒരു ലിങ്ക് ഉപയോഗിച്ച് എല്ലാ കുട്ടികള്‍ക്കും എളുപ്പത്തില്‍ അക്‌സസ് ചെയ്യാവുന്ന പ്ലാറ്റ്‌ഫോമുകളാണ് മിക്കവാറും എല്ലാ ഓണ്‍ലൈന്‍ ക്ലാസ്സുകളിലും ഉപയോഗിക്കുന്നതായി കണ്ടുവരുന്നത്. ഈ പ്രവണത അത്ര നല്ലതല്ല. പകരം, മറ്റൊരു രീതി ഓൺലൈൻ ക്ലാസുകളിൽ പിന്തുടരുന്ന സാഹചര്യത്തിലേക്ക് അധ്യാപകർ മാറണമെന്നും അഡി എസ് പി പറഞ്ഞു.

സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി പദവിയിലേക്ക്? ഡികെ രാജസ്ഥാനില്‍ എത്തിയത് അനുനയ നീക്കവുമായിസച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി പദവിയിലേക്ക്? ഡികെ രാജസ്ഥാനില്‍ എത്തിയത് അനുനയ നീക്കവുമായി

5

അധ്യാപകർ അനുവാദം കൊടുത്താല്‍ മാത്രം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സില്‍ കയറാന്‍ കഴിയുന്ന വിധത്തിലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കണം. ഗൂഗിള്‍ മീറ്റ് പോലുള്ള താരതമ്യേന സുരക്ഷിതമായ പഠന ആപ്ലിക്കേഷൻ ഇതിനായി വിനിയോഗിക്കുന്നതാണ് അത്യുത്തമമെന്നും ഇ എസ് ബിജുമോൻ വ്യക്തമാക്കി.

6

ഗൂഗിള്‍ മീറ്റില്‍ കുട്ടിയുടെ പേര്, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ കൊടുക്കുവാനുള്ള ഓപ്ഷനുകളുണ്ട്. ഇതിലൂടെ ക്ലാസ്സില്‍ കയറുന്നത് കുട്ടികള്‍ തന്നെയാണോ എന്ന് ടീച്ചര്‍ക്ക് ഉറപ്പാക്കുവാന്‍ സാധിക്കുന്നു. കുട്ടികൾ ക്ലാസിൽ ഉണ്ടെന്നു ഉറപ്പുവരുത്താൻ ഹാജർ രേഖപ്പെടുത്തുന്ന സമയം തന്നെ ഇതും അധ്യാപകർ പരിശോധിക്കണം - അദ്ദേഹം പറഞ്ഞു.

7

ചതിക്കുഴികളുടെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാതെ കുട്ടികള്‍ അബദ്ധത്തിൽ ഷെയര്‍ ചെയ്തു പോകുന്ന ലിങ്കുകള്‍ വഴി പുറത്തു നിന്നുള്ളവര്‍ ഓൺലൈൻ ക്ലാസുകളിൽ കയറിക്കൂടാനുള്ള സാധ്യതകളേറെയാണ്. ഇത്തരത്തില്‍ കയറുന്നവര്‍ക്ക് കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് വഴി എളുപ്പത്തിലെടുക്കാന്‍ സാധിക്കുന്നു. ചിത്രങ്ങൾ പിന്നീട് കുട്ടികൾ പോലും അറിയാത്ത വിധത്തിൽ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യാം - ബിജുമോൻ ചൂണ്ടിക്കാട്ടി.

8

ഓരോ ദിവസവും പാസ് വേഡുകള്‍ മാറ്റി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സെക്യൂരിറ്റി വർധിപ്പിക്കണം. സാധാരണയായി ചില ഓൺലൈൻ ക്ലാസുകളിൽ അഞ്ചു ദിവസം മുതൽ ഒരാഴ്ച വരെ ഒരേ ലിങ്ക് നൽകുന്നുണ്ട്. ഈ പ്രവണത ഒഴിവാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. അധ്യാപകരുടെ അനുമതിയോടെ മാത്രം ക്ലാസുകളിൽ കുട്ടികൾക്ക് പ്രവേശിക്കാനുള്ള സംവിധാനം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം - ബിജുമോൻ പറഞ്ഞു.

9

അതേസമയം, പെൺകുട്ടികൾ സമൂഹമാധ്യമങ്ങൾ കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ. പല തട്ടിപ്പുകളും വ്യാജ ചതിക്കുഴികളും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളിൽ ഒളിഞ്ഞിരിപ്പുണ്ട്.ഒരു കാരണവശാലും ആരും ചോദിക്കുന്ന വ്യക്തിഗതവിവരങ്ങൾ, ചിത്രങ്ങൾ വീഡിയോകൾ എന്നിവ നൽകുന്നതിൽ പ്രത്യേകം ശ്രദ്ധവേണം. ഇത്തരം സംഭവങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിവതും സ്ത്രീകൾ ശ്രമിക്കണം. എന്തെങ്കിലും പ്രശ്നമുണ്ടായാൽ പൊലീസിൻ്റെ എമർജൻസി നമ്പറുകൾ വഴി വിവരമറിയിച്ചാൽ സംസ്ഥാന പൊലീസ് ആസ്ഥാനത്തെ കൺട്രോൾറൂമിൽ ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിക്കും - അഡി എസ് പി പറഞ്ഞു.

രാഹുലിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനം, മെഗാ യുപിഎ ടാര്‍ഗറ്റ്, ഒവൈസിക്ക് ഇടമില്ലരാഹുലിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനം, മെഗാ യുപിഎ ടാര്‍ഗറ്റ്, ഒവൈസിക്ക് ഇടമില്ല

10

പരസ്പരം സ്നേഹം നടിച്ച് പെൺകുട്ടികളെ പലരും ഒടുവിൽ കെണിയിൽപ്പെടുന്നതും നിത്യസംഭവമായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സൈബറിടങ്ങളിൽ എന്തൊക്കെയാവാം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യം സ്ത്രീകൾക്ക് ഉണ്ടാകണം. ഇതിലൂടെ മാത്രമേ ഒരു പരിധി വരെ ഇത്തരത്തിലുള്ള അക്രമങ്ങൾ ഒഴിവാക്കാൻ കഴിയുകയുള്ളൂ - ബിജുമോൻ പറഞ്ഞു.

11

അതേസമയം, കോതമംഗലത്ത് പെൺകുട്ടിയെ യുവാവ് വെടിവെച്ചുകൊന്ന സംഭവത്തിൽ ആർക്കൊക്കെ തോക്കുപയോഗിക്കാൻ അധികാരമുണ്ടെന്നതിൽ ഇപ്പോഴും ആളുകൾക്ക് കൃത്യമായ ധാരണയില്ല. സംസ്ഥാനത്ത് ലൈസൻസുള്ള ഒരാൾക്ക് തോക്കുപയോഗിക്കാൻ അധികാരമുണ്ട്. എന്നാൽ ചില പ്രത്യേക ഘട്ടങ്ങളിൽ തോക്ക് അധികൃതർക്കു മുമ്പാകെ ഹാജരാക്കുകയും വേണം.

12

തോക്ക് കൈവശം വയ്ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനുള്ള ലൈസൻസ് ലഭിക്കാൻ കർശന മാനദണ്ഡങ്ങൾ സർക്കാർ തലത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട്. നാടൻ തോക്കുകൾ എന്ന പേരിൽ സാധാരണ കണ്ടുവരുന്ന തോക്കുകൾ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. പൊലീസിൻ്റെ പിടിയിലായാൽ ഇത്തരക്കാർക്ക് കഠിന തടവും ശിക്ഷയും വരെ ലഭിച്ചേക്കാം. - ബിജുമോൻ ചൂണ്ടിക്കാട്ടി

യുവാക്കൾക്ക് ജോലി:മാസത്തിൽ 400 യൂണിറ്റ് സൗജന്യ വൈദ്യുതി,പഞ്ചാബിൽ വാഗ്ധാനപ്പെരുമഴയുമായി അകാലിദൾ- ബിഎസ്പി സഖ്യംയുവാക്കൾക്ക് ജോലി:മാസത്തിൽ 400 യൂണിറ്റ് സൗജന്യ വൈദ്യുതി,പഞ്ചാബിൽ വാഗ്ധാനപ്പെരുമഴയുമായി അകാലിദൾ- ബിഎസ്പി സഖ്യം

13

സാധാരണഗതിയിൽ മാസംന്തോറും 20 അപേക്ഷകൾ എങ്കിലും സംസ്ഥാനത്തെ ഓരോ കളക്ടറേറ്റിലും ലഭിക്കാറുണ്ടെന്നതാണ് പൊലീസ് മനസ്സിലാക്കുന്നത്. തോക്കിൻ്റെ ആവശ്യം എന്താണെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം.കളക്ടർ ഇത് എഡിഎമ്മിന് കൈമാറും. വിശദമായ അന്വേഷണവും പരിശോധനയും ഉണ്ടായിരിക്കും. എസ്പിക്കോ പോലീസ് കമ്മീഷണർക്കോ ആയിരിക്കും ഇതിൻ്റെ ചുമതല.

മഹാരാഷ്ട്രയിൽ ഞെട്ടിച്ച നീക്കം;ശിവസേന മുൻമന്ത്രി കോൺഗ്രസിൽ ചേർന്നു.. കൂടുതൽ നേതാക്കൾ ഉടനെത്തുമെന്ന് പടോൾമഹാരാഷ്ട്രയിൽ ഞെട്ടിച്ച നീക്കം;ശിവസേന മുൻമന്ത്രി കോൺഗ്രസിൽ ചേർന്നു.. കൂടുതൽ നേതാക്കൾ ഉടനെത്തുമെന്ന് പടോൾ

14

പൊലീസ് അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഇത്തരം കാര്യങ്ങളും അന്വേഷിക്കും. തോക്ക് സ്വയരക്ഷയ്ക്ക് ആണോ, മോഷണമോ അക്രമമോ ഭയക്കാൻ തക്ക സാമ്പത്തികശേഷി ഉണ്ടോ, അപേക്ഷകനെതിരെ ഭീഷണിയുണ്ടോ, വ്യക്തിയുടെ പേരിൽ ക്രിമിനൽ കേസുണ്ടോ, ഏതെങ്കിലും കേസിൽ പ്രതിയാണോ തുടങ്ങിയ കാര്യങ്ങളാകും തോക്ക് ലൈസൻസിന് സമീപിക്കുന്നയാളുടെ പേരിൽ പൊലീസ് അന്വേഷിക്കുക - ബിജുമോൻ പറഞ്ഞു.

നാണംകെട്ട് കേരള പോലീസ്!! വനിതാ എസ്‌ഐമാര്‍ പരാതിക്കാര്‍ക്ക് മുമ്പില്‍ ഏറ്റുമുട്ടി, ഒരാളുടെ എല്ലൊടിഞ്ഞുനാണംകെട്ട് കേരള പോലീസ്!! വനിതാ എസ്‌ഐമാര്‍ പരാതിക്കാര്‍ക്ക് മുമ്പില്‍ ഏറ്റുമുട്ടി, ഒരാളുടെ എല്ലൊടിഞ്ഞു

15

തോക്കു വാങ്ങാനുള്ള ലൈസൻസ് ലഭിച്ചാൽ ഇത് ഹാജരാക്കി അംഗീകൃത വില്പന ശാലയിൽ നിന്ന് സിവിലിയൻ തോക്ക് ആ വ്യക്തിക്ക് സ്വന്തമാക്കാം. വാങ്ങിയ തിരകൾ സഹിതം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം. തോക്കിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്തി ഉടമയ്ക്കു കൈമാറും. ഉപയോഗിക്കാനുള്ള പരിശീലനം നൽകുക പൊലീസ് ഉദ്യോഗസ്ഥർ ആയിരിക്കും. - അഡീഷണൽ എസ്പി പറഞ്ഞു.

വയനാട്ടിൽ അവധിയാഘോഷിച്ച് നമിത പ്രമോദ്, എന്നാ ഒരു ചിരിയാന്നേ; വൈറലായി ചിത്രങ്ങള്‍

16

തീർന്നില്ല,തോക്ക് ലൈസൻസിൻ്റെ ദുരുപയോഗം ക്രിമിനൽ കുറ്റമാണ്. ആത്മരക്ഷാർത്ഥം കാൽമുട്ടിനു താഴെ മാത്രമാണ് ഒരാൾക്ക് വെടിവെക്കാൻ അനുവാദമുള്ളത്. നാട്ടിൽ കലാപമോ, അക്രമ സാധ്യതയോ ഉണ്ടെങ്കിൽ തോക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം. ചില പ്രത്യേക സാഹചര്യങ്ങളിൽ തിരഞ്ഞെടുപ്പ് പോലുള്ള സമയങ്ങളിൽ തോക്ക് സറണ്ടർ ചെയ്യാനും നിർദ്ദേശമുണ്ടായിരിക്കും. - ബിജുമോൻ ചൂണ്ടിക്കാട്ടി.

എന്തൊരു ചിരിയാണിത്!! സാരിയിൽ അതിസുന്ദരിയായി നടി നിഖില വിമൽ

17

കൂടാതെ, ജയിൽ ശിക്ഷ അനുഭവിച്ചവർ, സാമൂഹ്യവിരുദ്ധർ, ക്രിമിനൽ കേസിലെ പ്രതികൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അക്രമം നടത്തിയവർ, മാനസികരോഗ്യമുള്ളവർ, പൊലീസ് സംരക്ഷണം ലഭിക്കുന്നവർ എന്നിവർക്കും തോക്ക് ലൈസൻസിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല. ഇത്തരം മാനദണ്ഡങ്ങൾ തോക്ക് ഉപയോഗിക്കുന്ന ഒരാളിൽ പൊലീസും ഭരണകൂടവും ഉറപ്പുവരുത്തും. - പൊലീസ് ഹൈടെക് എൻക്വയറി സെൽ അഡീഷണൽ എസ് പി ഇ എസ് ബിജുമോൻ വൺ ഇന്ത്യയോട് വ്യക്തമാക്കി.

Recommended Video

cmsvideo
Viral Video: Grandma attending online class

English summary
Anti-social behavior and obscene dancing in online classes followed by school children for the past year and a half following the spread of Kovid disease. Pornographic videos are posted using links found in various Telegram and WhatsApp groups. Teachers and parents from different parts of the state have lodged complaints with the cyber police seeking a police probe into the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X