എന്റെ ദേഹത്ത് എച്ച്‌ഐവി കുത്തിവെക്കൂ.. ജേക്കബ് വടക്കഞ്ചേരിയുടെ വെല്ലുവിളി.. ഏറ്റെടുക്കാന്‍ ആളുണ്ടോ?

  • By: Kishor
Subscribe to Oneindia Malayalam

ഞാന്‍ നിങ്ങളുടെ പ്രിയപ്പെട്ട വ്യാജഡോക്ടര്‍ എന്ന് തുറന്ന് പറഞ്ഞുകൊണ്ട് കോഴിക്കോട് പരിപാടിക്ക് ആളെ കൂട്ടിയ ജേക്കബ് വടക്കുംചേരി പുതിയ വെല്ലുവിളിയുമായി രംഗത്ത്. എച്ച് ഐ വിയോ, എയ്ഡ്‌സ് രോഗാണുവോ ആകട്ടെ, കുത്തിവയ്പ്പ് പരീക്ഷണത്തിന് ഞാന്‍ തയ്യാര്‍ എന്നാണ് വെല്ലുവിളി. അണുക്കളുമായി വന്നോളു..ഞാന്‍ തന്നെ കുത്തിക്കോളാം എന്നും പറയുന്നു.

Read Also: മന്‍മോഹന്‍ സിംഗ് Vs നരേന്ദ്രമോദി: മന്‍മോഹന്‍ എന്തൊരു പരാജയമാണ് നിങ്ങള്‍, ഇതാ കണക്കുകള്‍!

നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍ എന്ന പേജിലാണ് ജോസഫ് വടക്കുംചേരിയുടെ ഫോട്ടോ വെച്ച് ഈ പോസ്റ്റര്‍ പ്രചരിക്കുന്നത്. ശാസ്ത്ര സിദ്ധാന്തത്തെ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അശാസ്ത്രീയ മാര്‍ഗങ്ങളെ കാട്ടി പേടിപ്പിക്കാന്‍ നോക്കുന്നോ? പ്രകൃതി ചികിത്സകര്‍ക്ക് ഒരു അണുവിനെയും പേടിയില്ല. അണു ഉമ്മാക്കി കാട്ടി പേടിപ്പിക്കണ്ട - ഇതാണ് വെല്ലുവിളി. പ്രതികരണങ്ങള്‍ ഇങ്ങനെ.

പഠിക്കാന്‍ പോയ സമയത്ത്

പഠിക്കാന്‍ പോയ സമയത്ത്

സ്‌കൂളില്‍ പഠിക്കാന്‍ വിട്ടപ്പോള്‍ മാവില്‍ കല്ല് ഏറിയല്‍ മാത്രം ആകാതെ ഒപ്പം പഠനം കൂടി നടന്നിയിരുന്നു എങ്കില്‍ എച്ച്‌ഐവിയുടെ ഇന്‍ഫെക്ഷന്‍ കൊണ്ട് വരുന്ന രോഗമാണ് എയ്ഡ്സ് എന്ന് അറിയമായിരുന്നു.

ഫുള്‍ സപ്പോര്‍ട്ടാണ്

ഫുള്‍ സപ്പോര്‍ട്ടാണ്

ഇങ്ങനൊരു പരിപാടി നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ലാബില്‍ നിന്ന് കുറച്ച് ബാക്റ്റീരിയ കല്‍ചര്‍ ഞാന്‍ മാറ്റി വെച്ചേനെ. ആരേലും കൊണ്ടു പോയി കൊട് മനുഷ്യത്വമോക്കെ പ്രശ്‌നമാണ് എന്നാലും മനുഷ്യ രാശിക്ക് വേണ്ടിയല്ലേ ഫുള്‍ സപ്പോര്‍ട്ടാ

മനോരോഗത്തിന്റെ ഉദാഹരണം

മനോരോഗത്തിന്റെ ഉദാഹരണം

മനോരോഗത്തിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് ഇയാള്‍... വിദഗ്ധചികിത്സ ആവശൃമാണ്. അങ്ങയോട് സഹതാപമുണ്ട്. ദയവുചെയ്ത് നല്ല ഭക്ഷണം കഴിച്ച് ഈ പേക്കോലംമാറ്റി നല്ലൊരു മനോരോഗവിദഗ്ദനെ കാണുക താങ്കള്‍ തീര്‍ച്ചയായും രക്ഷപെടും. താങ്കള്‍ ഏത് മെഡിക്കല്‍ കോളേജിലാണ് പഠിച്ചത്?

എതിരെ പറയുന്നവര്‍ക്ക് വാണിങ്

എതിരെ പറയുന്നവര്‍ക്ക് വാണിങ്

ഇദ്ദേഹത്തിനെതിരെ വിവരക്കേടു പറയുന്നവര്‍ ശ്രദ്ധിക്കുക. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള വഴിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മനോരോഗികളായ സ്ത്രീകളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങില്‍ അന്വേക്ഷിക്കുക, വഴിയില്‍ നിന്നു കിട്ടുന്ന ഈ സ്ത്രീകളില്‍ എത്ര പേര്‍ക്ക് എയ്ഡ്‌സ് ഉണ്ടെന്നു? നൂറില്‍ പരം രോഗികളില്‍ ഞാന്‍ പരിശോധന നടത്തിയതാണ്. അവര്‍ക്കാര്‍ക്കും അസുഖം കണ്ടില്ല. മെഡിക്കല്‍ കോളേജിലാണ് പരിശോധിച്ചത്.

ആര്‍ക്കാണ് ശരിക്കും വട്ട്

ആര്‍ക്കാണ് ശരിക്കും വട്ട്

ശെരിക്കും ആര്‍ക്കാ വട്ട്? വടക്കാഞ്ചേരിക്കോ അതോ അലോപ്പതി ഡോക്ടര്‍മാര്‍ക്കോ? അതോ കാണികള്‍ക്കോ? ആരാണ് ഇതില്‍ കാണികളെ വിഡ്ഢികളാക്കുന്നത്? എന്ത് കൊണ്ടാണ് അലോപ്പതി ഡോക്ടര്‍മാര്‍ എയ്ഡ്‌സിന്റെ ആണു കുത്തിവക്കാന്‍ ധൈര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്ന് പറയുന്ന വടക്കാഞ്ചേരിക്ക് കുത്തിവെക്കാന്‍ തയ്യാറാകാത്തത്. ചുമ്മാ കാണികളെ വട്ടാക്കാതെ ആരെങ്കിലും ഒന്ന് മുന്നോട്ട് വാ. അല്ലാതെ അലോപ്പതി ഡോക്ടര്‍ക്കും, പ്രകൃതി ചികിത്സകനും വട്ടാണെന്ന് പറഞ്ഞു കമന്റ് അടിക്കുന്നവരാണ് യഥാര്‍ത്ഥ വട്ടന്മാരാകുക.

വടക്കാഞ്ചേരിക്ക് അഭിനന്ദനം

വടക്കാഞ്ചേരിക്ക് അഭിനന്ദനം

വെല്ലുവിളി ഏറ്റെടുത്ത ജേക്കബ് വടക്കഞ്ചേരിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിനുള്ള അവസരം ബന്ധപ്പെട്ടവര്‍ ഒരുക്കണം. അതാണ് മര്യാദ. അപകടമില്ലാത്ത രോഗകാരിയായ രോഗാണുവിനെ ഉപയോഗിക്ക തന്നെയാണ് വേണ്ടത്.

വെല്ലുവിളി ആര് സ്വീകരിക്കും

വെല്ലുവിളി ആര് സ്വീകരിക്കും

അണുക്കളെ കുത്തിവെച്ചോളു. രക്തം കുത്തിവെക്കരുതെന്ന് വടക്കാഞ്ചേരി പറയും. എയിഡ്‌സ് അണു ശരീരത്തിനു പുറത്ത് ജീവിക്കില്ല. ഈ വെല്ലുവിളി സ്വീകരിക്കപ്പെടുന്നതല്ലെന്ന് അയാള്‍ക്കറിയാം. ഒപ്പം കൂടുതല്‍ പബ്ലിസിറ്റിയും ലഭിക്കുന്നു. ഇതാണ് ഇത്തരക്കാരുടെ വിജയം.

മനുഷ്യ ജീവന് വിലയില്ലേ

മനുഷ്യ ജീവന് വിലയില്ലേ

എച്ച്.ഐ.വി. എന്ന വൈറസ് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ പേരാണ് എയ്ഡ്‌സ് എന്നെങ്കിലും പ്രാധമികമായി മനസ്സിലാക്കിയിട്ട് പോരേ, വടക്കുംചേരി..... ചികിത്സ ഒക്കെ തുടങ്ങാന്‍. മനുഷ്യ ജീവന് ഒരു വിലയുമില്ലേ? അണുവിനേയും കൊണ്ട് വന്നാല്‍.., ഇത് അണുവാണെന്ന് തെളിയിക്കുന്ന വില്ലേജാപ്പിസറുടെ സര്‍ട്ടിഫിക്കറ്റ് എവിടേന്ന് ചോദിക്കാനല്ലേ... നുമ്മളിലേയ്..

മനുഷ്യ ജീവന് വിലയില്ലേ

മനുഷ്യ ജീവന് വിലയില്ലേ

എച്ച്.ഐ.വി. എന്ന വൈറസ് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ പേരാണ് എയ്ഡ്‌സ് എന്നെങ്കിലും പ്രാധമികമായി മനസ്സിലാക്കിയിട്ട് പോരേ, വടക്കുംചേരി..... ചികിത്സ ഒക്കെ തുടങ്ങാന്‍. മനുഷ്യ ജീവന് ഒരു വിലയുമില്ലേ? അണുവിനേയും കൊണ്ട് വന്നാല്‍.., ഇത് അണുവാണെന്ന് തെളിയിക്കുന്ന വില്ലേജാപ്പിസറുടെ സര്‍ട്ടിഫിക്കറ്റ് എവിടേന്ന് ചോദിക്കാനല്ലേ... നുമ്മളിലേയ്..

ഏത് ഡോക്ടര്‍ എവിടത്തെ ഡോക്ടര്‍

ഏത് ഡോക്ടര്‍ എവിടത്തെ ഡോക്ടര്‍

മെഡിക്കല്‍ ബിരുദമുള്ള ആളാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നാണ് മുമ്പ് വടക്കുംചേരി ഉത്തരം പറഞ്ഞത്. പിഎച്ച്ഡി ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതുമില്ല. ചികിത്സകന്‍ ആയതുകൊണ്ടാണ് ഡോക്ടറെന്ന് വിളിക്കുന്നതെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കി. ഇപ്പോഴിതാ നിങ്ങളുടെ പ്രിയപ്പെട്ട വ്യാജ ഡോക്ടര്‍ എന്ന് പറയുന്നു. ഇതാകുമ്പോ ആരും തെറ്റ് പറയില്ലല്ലോ.

English summary
Social media discuss anti Vaccine campaigner Jacob Vadakkumchery new challenge in Facebook.
Please Wait while comments are loading...