• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രഹസ്യ ഗ്രൂപ്പില്‍ പെണ്ണുങ്ങളുടെ മുലയുടെ അളവെടുക്കുന്ന സൈബര്‍ സഖാക്കള്‍...!!! സ്‌ക്രീന്‍ഷോട്ട് സഹിതം

  • By Desk

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്ക് കുറവൊന്നും ഇല്ല. എന്ത് സംഭവത്തിലും സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരു വിഭാഗം എല്ലാ കാലത്തും ഉണ്ട്. അവര്‍ക്കെതിരെ അതി ശക്തമായ ഭാഷയില്‍ തന്നെ പ്രതിഷേധവും ഉയരാറുണ്ട്.

എന്നാല്‍ പുരോഗമന മുഖംമൂടി അണിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ നില്‍ക്കുന്നവരും ഇക്കാര്യത്തില്‍ അത്ര മോശം ഒന്നും അല്ലെന്നാണ് സത്യം. സൈബര്‍ സഖാക്കള്‍ എന്ന രീതിയില്‍ പേരെടുത്തവര്‍ പോലും അതില്‍ നിന്ന് വ്യത്യസ്തമല്ല.

ഫറൂഖ് കോളേജിലെ അധ്യാപകന്‍റെ വത്തക്ക പരാമര്‍ശം അത്ര പെട്ടെന്ന് ആരും മറന്ന് കാണില്ല. അതിനെ തുടര്‍ന്ന് മാറ് തുറക്കല്‍ സമരം എന്ന് വിളിക്കപ്പെട്ട ഒരു പ്രതിഷേധം ഫേസ്ബുക്കില്‍ അരങ്ങേറിയിരുന്നു. ഇതേ കുറിച്ച് അറിയപ്പെടുന്ന സൈബര്‍ സഖാക്കള്‍ രഹസ്യ ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചകള്‍ ആരുടേയും തൊലിയുരിക്കുന്നവയാണ്. ഹസ്‌ന ഷാഹിത ജിപ്‌സിയാണ് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ഇത് പുറത്ത് വിട്ടിരിക്കുന്നത്.

അരുന്ധതി, രഹ്ന ഫാത്തിമ, മായ ലീല, പ്രീത ജിപി

അരുന്ധതി, രഹ്ന ഫാത്തിമ, മായ ലീല, പ്രീത ജിപി

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന അരുന്ധതി, രഹ്ന ഫാത്തിമ, മായ ലീല, പ്രീത ജിപി തുടങ്ങിയവരെ കുറിച്ചാണ് രഹസ്യ ഗ്രൂപ്പില്‍ സൈബര്‍ സഖാക്കള്‍ എന്ന് അവകാശപ്പെടുന്നവരുടെ ചര്‍ച്ചകള്‍. മാറ് തുറക്കല്‍ സമരം നടത്തുകയാണെങ്കില്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് മേസേജ് ആയി അയക്കണം എന്നൊക്കെ ആണ് ആവശ്യം. അതിലും സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളും ഇതിലുണ്ട്.

അസ്തമയ പക്ഷികള്‍ വീണ്ടും പ്രഭാതത്തിലേക്ക്

അസ്തമയ പക്ഷികള്‍ വീണ്ടും പ്രഭാതത്തിലേക്ക്

അസ്തമയ പക്ഷികള്‍ വീണ്ടും പ്രഭാതത്തിലേക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആയിരുന്നു ഇത്തരം ചര്‍ച്ചകള്‍ നടന്നത് എന്നാണ് സ്‌ക്രീന്‍ഷോട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ 'അറിയപ്പെടുന്ന' സൈബര്‍ സഖാക്കള്‍ പോലും ഈ ചര്‍ച്ചകളില്‍ പങ്കാളികളായിട്ടുണ്ട്. അതില്‍ ഒരാള്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹസ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്....

ഹസ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്....

ഈ പോസ്റ്റിന് താഴെ ഏതാനും സ്ക്രീൻഷോട്ടുകൾ ഉണ്ട്. അവ പോസ്റ്റ് ചെയ്യുമ്പോൾ വലിയ സങ്കടം തോന്നുന്നുണ്ട്. എൻറെ സഖാക്കളെ കുറിച്ച് അവരുടെ ശരീരത്തെ കുറിച്ച് ഉളുപ്പില്ലാത്ത വൃത്തികെട്ട ഏതാനും മാന്യൻമാരുടെ രഹസ്യഗ്രൂപ്പിലെ സ്വയംഭോഗമാണ്. പലരും ഫേസ്ബുക്കിൽ ആഞ്ഞടിക്കുന്ന സൈബർ പോരാളികൾ. പീഡനങ്ങൾക്കെതിരെ ഘോര ഘോരം പ്രസംഗിക്കുന്നവരാണ്. രഹസ്യഗ്രൂപ്പിൽ മുലയുടെ അളവെടുക്കലാണ് പണി.

രാഷ്ട്രീയ ബോധ്യമുള്ള പെണ്ണുങ്ങള്‍

രാഷ്ട്രീയ ബോധ്യമുള്ള പെണ്ണുങ്ങള്‍

അത് അഭിപ്രായമുള്ള സമരം ചെയ്യുന്ന രാഷ്ട്രീയ ബോധ്യമുള്ള പെണ്ണുങ്ങളുടേതാകുമ്പോൾ ആനന്ദമൂർച്ച കൂടുന്ന പോലെ. Arundhathi B, Rehana Fathima Pyarijaan Sulaiman, Maya Leela, Preetha GP എന്നിവരെ കുറിച്ചാണ് ചർച്ച. തപ്പി നോക്കിയാൽ അരുന്ധതിയോടോ രഹന യോടോ ഫേസ്ബുക്കിൽ മോശമായി സംസാരിക്കുന്ന ഐഡികളെ തെറിവിളിക്കാൻ ഇവരും കൂടിയിട്ടുള്ളത് കണ്ടേക്കാം

കടുത്ത സ്ത്രീ വിരുദ്ധത

കടുത്ത സ്ത്രീ വിരുദ്ധത

കടുത്ത സ്ത്രീ വിരുദ്ധത പ്രകടിപ്പിക്കുന്ന പല ഇടപെടലുകളും ഇതിൽ പരിചയമുള്ള പലരും സൈബറിടത്തിൽ വിളമ്പുന്നത് കണ്ടിട്ടുണ്ട്. സദാചാര പ്രസംഗങ്ങളും അതിൽ പൊതിഞ്ഞ യുക്തികളും പറയാറുണ്ട്. സിപിഎമ്മിൻറെ സൈബർ നാവാകാറുണ്ട്. സംഘടന അംഗത്വം ഉണ്ടോ എന്നറിയില്ല. എന്നാലവർ പറയുന്ന രാഷ്ട്രീയം ആരെ പ്രതിനിധാനം ചെയ്യുന്നെന്ന് വ്യക്തമാണ്‌. ഇത്ര മേൽ ലൈംഗികചുവയോടെ സ്ത്രീകളുടെ ഇടപെടലുകളേയും നിലപാടുകളേയും അളക്കുന്ന ഈ പുരുഷൻമാരോട് പുച്ഛവും അറപ്പും തോന്നുന്നു.

അവര്‍ അപമാനിക്കപ്പെടേണ്ട ഒന്നും ഇല്ല

അവര്‍ അപമാനിക്കപ്പെടേണ്ട ഒന്നും ഇല്ല

ഇതിൽ ഇവർ മുല അളക്കുന്ന പെണ്ണുങ്ങളോടൊന്നും എനിക്ക് സഹതാപമില്ല. കാരണം അവർ അപമാനിക്കപ്പെടേണ്ട ഒന്നും ഇതിലില്ല. ഇതിനോട് നിയമപരമായി നീങ്ങാൻ അവർ തയ്യാറാകുമെന്നാണ് പ്രതീക്ഷ. മുലയും ചന്തിയും മാത്രം കാണാനാകുന്ന ഈ ദൃഷ്ടി വെച്ച് ഇടത് രാഷ്ട്രീയം മേനി നടിക്കുന്ന ഈ പതിവിനെ നേരിട്ടേ മതിയാകു.

പോസ്റ്റ് കാണാം

ഹസ്ന ഷാഹിന ജിപ്സിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...

English summary
Anti woman remarks by pro CPM cyber activists in secret FB group , revealed by Hasna Shahitha Gypsi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more