കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് സണ്ണി ലിയോണും ജോണിയും: അശ്ലീല ഫ്ളക്സുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം

  • By Desk
Google Oneindia Malayalam News

സ്‌കൂള്‍ തുറക്കാറാകുമ്പോള്‍ നവാഗതരായ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് സ്‌കൂള്‍ പരിസരങ്ങളില്‍ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നത് സാധാരണമാണ്. വിദ്യാര്‍ഥി സംഘടനകളുടേയും പിടിഎയുടേയും ഒക്കെ പേരില്‍ ഇത്തരം സ്വാഗത പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഉയരാറുണ്ട്.

അത്തരത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്വാപിച്ച ഫ്‌ളകസ് ബോര്‍ഡുകള്‍ ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുയാണ്. അശ്ലീലങ്ങളും ഭീഷണിയും നിറഞ്ഞ ഫ്‌ളക്‌സ് ബോര്‍ഡാണ് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ഉയര്‍ത്തിയിരിക്കുന്നത്.

കൊല്ലത്ത്

കൊല്ലത്ത്

കൊല്ലം പാതാരം എംഎസ്എച്ച് സ്‌കൂളിന് മുന്നിലാണ് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ആഭാസകരമായ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നത്. ഭീഷണിയും സ്ത്രീവിരുദ്ധ ഡയലോഗുകളും ചേര്‍ത്താണ് ഫ്‌ളക്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പാതാരം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ഇത്തരത്തിലുള്ള ഫ്‌ളക്‌സ് സ്വാപിച്ചിരിക്കുന്നത്.

സ്ത്രീ വിരുദ്ധത

സ്ത്രീ വിരുദ്ധത

ഭീഷണിയുടെ സ്വരത്തില്‍ ഉള്ളസിനിമാ ഡയലോഗുകളും പോണ്‍സ്റ്റാറുകളായ ജോണി സിന്‍സ്, സണ്ണിലിയോണ്‍ എന്നിവരുടെ പടം ചേര്‍ത്തുള്ള അശ്ലീസ ഡയലോഗുകളുമാണ് ഫ്‌ളക്‌സ് നിറയെ. 'തേപ്പുകാരികളുടെ ശ്രദ്ധയക്ക്.. പണിയറിയാവുന്ന മേശരിമാര്‍' ഇവിടെയുണ്ട് എന്ന സ്ത്രീ വിരുദ്ധ ഡയലോഗിനൊപ്പം ചേര്‍ത്തിരിക്കുന്ന ജോണി സിന്‍സിന്റെ ചിത്രമാണ്.

ഉള്ളടക്കം

ഉള്ളടക്കം

പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ടുപേണം ഇല്ലെങ്കില്‍ ആണ്‍കുട്ടികളുടെ നെഞ്ചിന്‍ കൂട് ചവിട്ടിപ്പൊള്ളിക്കും,പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കും എന്നതാണ് മിക്ക ഫളക്‌സ് ബോര്‍ഡിലേയും ഉള്ളടക്കം. സെന്‍ട്രല്‍ ജയിലേക്ക് സ്വാഗതം എന്നാണ് ഫ്‌ളക്‌സുകളുടെയെല്ലാം തലക്കെട്ട്.

ഭീഷണി

ഭീഷണി

അങ്കമാലി ഡയറീസ്, സ്ഫടികം, പ്രേമം, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലെ രംഗവും കലിപ്പന്‍ ഡയലോഗുകളുമാണ് ഫ്‌ളക്‌സില്‍ നിറച്ചിരിക്കുന്നത്. പെയിന്‍ പോണ്‍സ്റ്റാറിന്റെ ചിത്രം ഉപയോഗിച്ചുള്ള സന്ദേശം കൃത്യമായ ബലാത്സംഗ ഭീഷണിയാണ് ഉള്‍ക്കൊള്ളുന്നത്. ഇവയെല്ലാം ചെയ്തിരിക്കുന്നത് ആകട്ടെ പതിനേഴ്‌സ് വയസ്സുള്ള വിദ്യാര്‍ത്ഥികളും.

വിവാദം

വിവാദം

സംഭവം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയിലടക്കം വിവാദമായി കഴിഞ്ഞു. നിരവധിപേര്‍ ഇതിനെതിരെ രംഗത്ത് എത്തിയിട്ടും ബോര്‍ഡുകള്‍ ഇതുവരെ നീക്കം ചെയ്യാന്‍ വിദ്യാര്‍ത്ഥികളോ സ്‌കൂള്‍ അധികൃതരോ തയ്യാറായിട്ടില്ല. വിദ്യാര്‍ത്ഥിസംഘടനകളും മൗനം തുടരുകയാണ്. ഫ്‌ളക്‌സിന്റെ ഒരു ഭാഗം നാട്ടുകാര്‍ നശിപ്പിച്ചിട്ടുണ്ട്.

നിയമം

നിയമം

വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറാകണമെന്ന് അധ്യാപകനായ ശരത് ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ ആവശ്യപ്പെട്ടു. ഈ ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ 1998 ലെ റാഗിങ്ങ് നിരോധന നിയമം, സത്രീ സുരക്ഷാ നിയമം എന്നിവ അനുസരിച്ച് കേസ് എടുക്കണമെന്നും ശരത് ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രതിഷേധം

ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രതിഷേധം

English summary
anti women content flexboards kollam school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X