ജിഷ്ണു പ്രണോയ് കേസ്: രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മുന്‍ വൈസ് പ്രിന്‍സിപ്പള്‍ എന്‍ കെ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ സി പി പ്രവീണ്‍ എന്നിവരുടെ അപേക്ഷയാണ് കോടതി തള്ളിയത്
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 2 പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. മുന്‍ വൈസ് പ്രിന്‍സിപ്പള്‍ എന്‍ കെ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ സി പി പ്രവീണ്‍ എന്നിവരുടെ അപേക്ഷയാണ് കോടതി തള്ളിയത്.

ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയാണെന്ന വാദത്തില്‍ ഉറച്ചാണ് പ്രതിഭാഗം മുന്‍കൂര്‍ ജാമ്യത്തിനായി പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ അധ്യാപകര്‍ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്ന വിദ്യാര്‍ത്ഥികളുടെ പരാതികളും സാക്ഷി മൊഴികളും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി.

ചെയര്‍മാനും പിആര്‍ഒയുമാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെന്ന പ്രിന്‍സിപ്പാള്‍ എ എസ് വരദരാജന്‍ നല്‍കിയ രഹസ്യ മൊഴിയും കോടതി പരിഗണിച്ചു. ശക്തിവേലും, പ്രവീണും ഇവര്‍ക്ക് സഹായികളായി നില്‍ക്കുകയായിരുന്നെന്നും പ്രിന്‍സിപ്പാള്‍ മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications