കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോശയുടെ വടി പുരാവസ്തുവല്ല, വാക്കിംഗ് സ്റ്റിക്ക് മാത്രം, മോന്‍സന് എല്ലാം അറിയാം, വെളിപ്പെടുത്തല്‍

Google Oneindia Malayalam News

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി മോന്‍സനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍. മോന്‍സന്‍ മോശയുടെ അംശവടി എന്ന് അവകാശപ്പെട്ട് നടന്നിരുന്നത് യഥാര്‍ത്ഥ പുരാവസ്തുവല്ലെന്നാണ് വെളിപ്പെടുത്തല്‍. മോന്‍സന്‍ പുരാവസ്തുക്കള്‍ നല്‍കിയ സന്തോഷ് എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാനല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാല്‍പ്പതോ അമ്പതോ വര്‍ഷം മാത്രം പഴക്കമുള്ള വാക്കിംഗ് സ്റ്റിക്കാണ് ഇതെന്ന് സന്തോഷ് പറയുന്നു. ഇത് പറഞ്ഞത് തന്നെയാണ് താന്‍ മോന്‍സന് വിറ്റതെന്നും ഇയാള്‍ പറഞ്ഞു. പക്ഷേ മോന്‍സന്‍ പിന്നീട് മോശയുടെ അംശവടിയാണെന്ന് പ്രചരിപ്പിച്ച് എല്ലാവരെയും കബളിപ്പിച്ചെന്നും സന്തോഷ് വെളിപ്പെടുത്തി.

വിശ്വാസ വോട്ട് ആവശ്യപ്പെട്ട് അമരീന്ദര്‍ പക്ഷം, സിദ്ദു കൂറുമാറുമെന്ന് ക്യാപ്റ്റന്‍? ഒത്തുതീര്‍പ്പില്ലവിശ്വാസ വോട്ട് ആവശ്യപ്പെട്ട് അമരീന്ദര്‍ പക്ഷം, സിദ്ദു കൂറുമാറുമെന്ന് ക്യാപ്റ്റന്‍? ഒത്തുതീര്‍പ്പില്ല

1

ഈ ഊന്നുവടിയുടെ കാലപ്പഴക്കെ കുറിച്ച് മോന്‍സനോട് പറഞ്ഞിരുന്നു. ഓരോ വസ്തുക്കളും അങ്ങനെ തന്നെയാണ് നല്‍കിയത്. പുരാവസ്തുക്കള്‍ കളക്ട് ചെയ്ത് ആന്റിക് ബിസിനസ് നടത്തുകയാണ് തന്റെ തൊഴിലെന്ന് സന്തോഷ് പറയുന്നു. സിനിമയുടെ കലാസംവിധാനത്തിന് വസ്തുക്കള്‍ നല്‍കുകയും ചെയ്യാറുണ്ടെന്നും ഇയാള്‍ പറയുന്നു. അതേസമയം മോന്‍സന്റെ കൈയ്യിലുള്ള പുരാവസ്തുക്കളില്‍ ഭൂരിഭാഗവും സന്തോഷിന്റെ കൈയ്യില്‍ നിന്നും വാങ്ങിയതാണ്. ഇക്കാര്യം സന്തോഷ് സ്ഥിരീകരിച്ചു. എന്നാല്‍ ഒറ്റ പൈസ് പോലും തനിക്ക് മോന്‍സന്‍ തന്നിട്ടില്ലെന്നാണ് സന്തോഷ് വെളിപ്പെടുത്തുന്നുണ്ട്.

ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ വരാനുണ്ട് എന്ന് മോന്‍സന്‍ പറയുമ്പോള്‍ സാധനങ്ങള്‍ ഞാന്‍ കൊണ്ട് കൊടുക്കാറുണ്ട്. പക്ഷേ ഒന്നിനും കാശ് കിട്ടിയിട്ടില്ല. ഇതൊക്കെ വിറ്റോ എന്നും അറിയില്ല. കൃഷ്ണന്‍ ത്രേതായുഗത്തില്‍ വെണ്ണ കട്ടുതിന്ന് സ്ഥിരമായി ഉറി പൊട്ടിച്ചിരുന്നതിനാല്‍ അമ്മ യശോദ മരം കൊണ്ട് നിര്‍മിച്ചതെന്ന് മോന്‍സന്‍ അവകാശപ്പെട്ട ഉറിയും ഇവയില്‍ വരുന്നതാണ്. ഈ ഉറിക്ക് വെറും 60 വര്‍ഷത്തെ പഴക്കം മാത്രമാണ് ഉള്ളത്. ഇത് ഒരു പഴയ വീട്ടില്‍ തൈരും വെണ്ണയും ഇട്ടുവെക്കുന്നതാണെന്ന് സന്തോഷ് പറയുന്നു. മോന്‍സന് ഇത് നല്‍കിയത് താനാണെന്നും സന്തോഷ് പറഞ്ഞു.

2000 രൂപയ്ക്കാണ് ഉറിയുടെ വില്‍പ്പന നടന്നത്. ഇത് സാധാരണ ഉറിയാണെന്ന് പറഞ്ഞാണ് വില്‍പ്പന നടത്തിയതും. തന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ മോന്‍സന് വിറ്റോ എന്നൊന്നും അറിയില്ലെന്ന് സന്തോഷ് പറയുന്നു. സാധനങ്ങള്‍ കാണിച്ച് പലരില്‍ നിന്നായി പണം വാങ്ങിയിട്ടുണ്ട്. പക്ഷേ തന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ സാധനങ്ങളെല്ലാം അവിടെ തന്നെയുണ്ട്. യുട്യൂബില്‍ മോന്‍സന് മോശയുടേതെന്നും കൃഷ്ണന്റേതെന്നുമൊക്കെ പറഞ്ഞാണ് ഇവ പരിചയപ്പെടുത്തിയിരുന്നത്. ഇക്കാര്യം താന്‍ ചോദിച്ചിരുന്നുവെന്ന് സന്തോഷ് പറയുന്നു. തട്ടിപ്പാണോ എന്നും ചോദിച്ചിരുന്നു. കൗതുകം മാത്രമെന്നായിരുന്നു മറുപടി. അങ്ങനെ പറഞ്ഞാലേ നാലാളുകള്‍ വീട്ടിലെത്തൂ എന്നും മോന്‍സന്‍ പറഞ്ഞിരുന്നുവെന്ന് സന്തോഷ് പറഞ്ഞു.

ജൂതര്‍ ഉപയോഗിച്ചിരുന്ന മണ്‍വിളക്കാണ് നബിയുടെ വിളക്കെന്ന് പറഞ്ഞിരുന്നത്. ആ വിളക്കിന് പരമാവധി 100 കൊല്ലത്തെ പഴക്കമുണ്ട്. മോന്‍സന്റെ കൈവശമുള്ള വസ്തുക്കളില്‍ ബഹുഭൂരിഭാഗവും താന്‍ നല്‍കിയതാണ്. ആനക്കൊമ്പുകളെല്ലാം വ്യാജമാണ്. തടിയിലോ മറ്റോ നിര്‍മിച്ച വസ്തുവാണ് വ്യാജ ആനക്കൊമ്പെന്നും സന്തോഷ് വ്യക്തമാക്കി. ബ്രൂണെ സുല്‍ത്താനുമായും യുഇഎ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വില്‍പ്പന നടത്തിയെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. 2,60000 കോടി ഈ വഴി കിട്ടിയെന്നായിരുന്നു ഇയാള്‍ തട്ടിവിട്ടത്. പണം വിട്ടാന്‍ ബാങ്കില്‍ നിന്ന് ചില തടസ്സങ്ങളുണ്ടെന്ന് കാണിച്ച് പത്ത് കോടിയിലേറെ രൂപയാണ് മോന്‍സന്‍ വാങ്ങിയത്. ഇത് തിരിച്ചുകിട്ടാതെ വന്നതോടെയാണ് നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.

Recommended Video

cmsvideo
മോന്‍സണുമായുള്ള ബന്ധം,നെഞ്ചുപൊട്ടി ബാല ഫേസ്ബുക്ക് ലൈവില്‍

സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്

അതേസമയം ആഢംബര കാറുകള്‍ വാങ്ങിയും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. രണ്ട് കോടിയിലധികം രൂപയാണ് ഇങ്ങനെ പറ്റിച്ചത്. ബെംഗളൂരുവിലെ വ്യവസായി ത്യാഗരാജനാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും ത്യാഗരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ച് പരാതിക്കാരെ വിരട്ടാനും മോന്‍സന്‍ ശ്രമിച്ചിരുന്നു. കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തുമെന്ന് മോന്‍സന്‍ പരാതിക്കാരനായ അനൂപിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. മോന്‍സന്റെ വീടിന് സംരക്ഷണമൊരുക്കാന്‍ നിര്‍ദേശിച്ചത് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ്. ദില്ലിയിലെ സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശശി തരൂര്‍ ഇടപെടുന്നുണ്ടെന്ന് വരെ പരാതിക്കാരനോട് മോന്‍സന്‍ പറഞ്ഞു.

English summary
antique dealer santosh says he sold antiques to monson mavunkal but all his claims are fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X