ആന്റോ അഗസ്റ്റിന് ജില്ലാ ജയിലില്‍; ജാമ്യാപേക്ഷയില്‍ തീരുമാനം നാളെ, വാദം നീണ്ടത് 2 മണിക്കൂര്‍
അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന് റിമാന്റില്‍. അദ്ദേഹത്തെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. ഈ മാസം 30 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് രണ്ട് മണിക്കൂര്‍ വാദം നടന്നു. ഈ ഹര്‍ജിയില്‍ സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് വിദേശ മദ്യം പിടികൂടി എന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വ്യാജ മദ്യം കൈവശം സൂക്ഷിച്ചു എന്നാണ് ആന്റോ അഗസ്റ്റിനെതിരായ കേസ്. റെയ്ഡിനിടെയാണ് അന്വേഷണ സംഘം മദ്യം കണ്ടെത്തിയത്. തുടര്‍ന്നാണ് അബ്കാരി നിയമ പ്രകാരം കേസെടുത്തത്. മദ്യം കണ്ടെത്തിയ വീട് ആന്റോ അഗസ്റ്റിന്റേതല്ല എന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ 2025 വരെ വീടിന്റെ കൈവശാവകാശം ആന്റോയ്ക്ക് ആയിരുന്നു എന്ന് തെളിയിക്കുന്ന രേഖ കോടതിയില്‍ കാണിച്ചു എന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

അബ്കാരി നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ആന്റോ അഗസ്റ്റിന് എതിരെ ചുമത്തിയത്. മെസി വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ എസ്ഐടി രൂപീകരിച്ചിരുന്നു. ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിലും കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ആസ്ഥാനത്തും ഉള്‍പ്പെടെ അഞ്ചിടത്തായിരുന്നു പരിശോധന. ഈ വേളയിലാണ് വയനാട്ടിലെ വീട്ടില്‍ നിന്ന് വ്യാജ മദ്യം കണ്ടെത്തിയത് എന്ന് ഉദ്യോസ്ഥര്‍ പറയുന്നു.
തുടര്‍ന്ന് അബ്കാരി നിയമ പ്രകാരം കേസെടുത്തു. ഇന്നലെ അര്‍ധ രാത്രിക്ക് ശേഷം ആന്റോയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങിയിരുന്നു. കൊച്ചിയിലെ ഓഫീസില്‍ നിന്ന് പുറത്തുപോകാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതും വയനാട്ടിലെക്ക് കൊണ്ടുപോയതും. വൈകീട്ട് അഞ്ച് മണിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
തുടര്‍ന്ന് രണ്ട് മണിക്കൂറോളം നീണ്ട വാദത്തിന് ഒടുവില്‍ റിമാന്റ് ചെയ്യാന്‍ തീരുമാനിച്ചു. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ നാളെയാണ് കോടതി വിധി പറയുക. ജാമ്യം ലഭിക്കുമെന്നാണ് നേരത്തെ പ്രതിഭാഗം നല്കിയ സൂചനകള്‍. എന്നാല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തിയതിനാല്‍ കോടതി ജാമ്യം നല്‍കിയില്ല. കണ്ടെത്തിയത് വാറ്റ് ആണോ, വിദേശ നിര്‍മിത മദ്യമാണോ ഇന്ത്യന്‍ നിര്‍മിത മദ്യമാണോ എന്നൊക്കെ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്ന് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.


Click it and Unblock the Notifications
