കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു വയസുള്ളപ്പോൾ സ്മിതയെ വാങ്ങിയതാണെന്ന് ആ സ്ത്രീ പറഞ്ഞു..'; നടി സിൽക്ക് സ്മിതയെ കുറിച്ചുള്ള വെളിപ്പെടുത്തൽ

Google Oneindia Malayalam News

കൊച്ചി; നടി സിൽക്ക് സ്മിതയ്ക്ക് ഇന്ന് അറുപതാം പിറന്നാളാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടുള്ള അവരുടെ മരണം. വടപളനിയിലെ വാടക വീട്ടിൽ ഒരു മുഴം കയറിൽ അവർ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. നടിയുടെ മരണത്തിന്റെ കാരണങ്ങൾ പല കഥകളായി ഇന്നും പ്രചരിക്കുന്നുണ്ട്.

എക്സ്ട്രാ നടിയായി ഒതുങ്ങുമായിരുന്ന സിൽക്ക് സ്മിതയെന്ന നടിയെ മലയാളിയുടെ പ്രിയ സിൽക്കാക്കി മാറ്റിയത് ഒരു മലയാളിയാണ്, ആന്റണി ഈസ്റ്റ് മാൻ. നടിയെ കുറിച്ച് ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് അദ്ദേഹം. മനോരമയോടാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ..

ഇണയെ തേടി

ഇണയെ തേടി

കലൂര്‍ ഡെന്നീസ്, ജോണ്‍പോള്‍, ആന്റണി ഈസ്റ്റ്മാന്‍ എന്നിവർ ഇണയെ തേടി എന്ന തങ്ങളുടെ സിനിമയ്ക്കായി നടിയെ തേടുന്ന സമയം. നടി ശോഭയെയായിരുന്നു ആദ്യം സിനിമയിലേക്ക് നായികയായി ആലോചിച്ചിരുന്നത്. എന്നാൽ ശോഭ മരിച്ചതോടെ പുതിയ നടിയെ തേടിയുള്ള തിരച്ചിലാണ് സിൽക്ക് സ്മിതയിൽ എത്തിയതെന്ന് ആന്റണി പറയുന്നു.

കോടമ്പക്കത്തായിരുന്നു

കോടമ്പക്കത്തായിരുന്നു

കോടാമ്പക്കത്തായിരുന്നു നടിയെ അന്വേഷിച്ച് ഇവരുടെ യാത്ര. അന്ന് സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യത്തോടെ മക്കളേയും കൂട്ടി നിരവധി കുടുംബങ്ങൾ പ്രദേശത്ത് വാടകയ്ക്ക് കഴിയുമായിരുന്നുവെന്ന് ആന്റണി പറയുന്നു. അവിടെ നിരവധി പെൺകുട്ടികളുടെ വീട്ടിൽ പോയി.

പെൺകുട്ടി വേണം

പെൺകുട്ടി വേണം

മെയ്ക്ക് ഒന്നും ഇടാതെ പെൺകുട്ടികൾ വരണം എന്നായിരുന്നു എല്ലാവരോടും ആവശ്യപ്പെട്ടത്.എന്നാൽവന്ന പെൺകുട്ടികൾ എല്ലാവരും തന്നെ മെയ്ക്ക് ഇട്ടതിനാൽ തങ്ങളുടെ പ്രതീക്ഷകളെല്ലാം തെറ്റി. ഇതോടെ മടങ്ങി പോകാൻ നേരമാണ് ഒരു പെൺകുട്ടി തൊട്ടടുത്ത വീട്ടിൽ ഉണ്ടെന്നും ഭംഗിയില്ലാത്ത കുട്ടിയാണെന്നും ഒരാൾ പറയുന്നത്.

കാണാൻ പോയി

കാണാൻ പോയി

ഇതനുസരിച്ച് താൻ ആ പെൺകുട്ടിയെ കാണാൻ പോയി. തന്റെ കൈയ്യിൽ കാമറയും ഉണ്ടായിരുന്നു. താനാദ്യം കാണുമ്പോൾ ആ പെൺകുട്ടി ഒരു കൊട്ടകസേരയിൽ ഇരിക്കുകയാമ്.വേലക്കാരിയാണെന്നാണ് ആദ്യം കരുതിയത്. അഭിനയിക്കാൻ താത്പര്യം ഉള്ള ഒരു പെൺകുട്ടി ഇവിടെ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അത് നാൻ താ പുടിച്ചിറുക്കാ എന്ന് ചോദിച്ചു.

ഫോട്ടോ എടുത്തു

ഫോട്ടോ എടുത്തു

അത് പിന്നീട് പറയാമെന്നായിരുന്നു താൻ പറഞ്ഞത്. വീട്ടിൽ മറ്റാരുമില്ലേ എന്ന് ചോദിച്ചപ്പോൾ അമ്മ കടയിൽ പോയതാണെന്നും മറുപടി പറഞ്ഞു. അമ്മ വന്ന പാടെ താൻ കാര്യങ്ങൾ പറഞ്ഞു. വെറുതേ ഒന്ന് മുഖം കഴുകിയാണ് ആ കുട്ടിവന്നത്. ഉടനെ ഞാനൊരു ഫോട്ടോ എടുത്തു. പ്രിന്റ് ചെയ്ത് കഴിഞ്ഞ പ്പോഴാണ് ആ പെൺകുട്ടി തന്നെ മതിയെന്ന് ഉറപ്പിച്ചത്.

സിനിമയിലെടുത്തു

സിനിമയിലെടുത്തു

പിറ്റേന്ന് തന്നെ അവരോട് സിനിമയിൽ എടുത്ത കാര്യം താൻ അറിയിച്ചു. എന്താണ് കുട്ടിയുടെ പേര് എന്ന് ചോദിച്ചപ്പോൾ വിജയമാല എന്നായിരുന്നു
അവർ പറഞ്ഞത്. എന്നാൽ ഞാൻ പേര് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. അന്ന് നടി സ്മിത പാട്ടീൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു. അതുകൊണ്ട് സ്മിത എന്ന പേര് ഞാൻ നിർദ്ദേശിച്ചു.

കമലഹാസനൊപ്പം

കമലഹാസനൊപ്പം

പിന്നീട് വിനു ചക്രവ്‍ത്തിയുടെ ചിത്രത്തിൽ അഭിനയിച്ചതോടെയാണ് സ്മിതയുടെ പേരിനൊപ്പം സിൽക്ക് എന്ന് പേരും വന്നത്. കമലഹാസനൊപ്പം മൂന്നാം പിറയെന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് അവരുടെ ജീവിതം മാറി മറിഞ്ഞത്. സ്മിത വലിയ നടിയായ ശേഷവും അവർ തന്നെ ഒരിക്കൽ പോലും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല- പ്രണവ് മോഹൻലാൽ
അവർ വാങ്ങിയതാണെന്ന്

അവർ വാങ്ങിയതാണെന്ന്

സ്മിതയുടെ അമ്മയായി അന്നെ തന്നെ പരിചയപ്പെട്ട സ്ത്രീ സ്മിതയുടെ അമ്മയായിരുന്നില്ലെന്നും ആന്റണി വെളിപ്പെടുത്തുന്നു.ഒരിക്കൽ താൻ ഇക്കാര്യം ചോദിച്ചപ്പോൾ സ്മിതയെ താൻ വാങ്ങിയതാണെന്നാണ് അന്ന് മറുപടിയായി അവർ പറഞ്ഞതെന്നും ആന്റണി പറഞ്ഞു. അതേസമയം എന്തിനാണ് വാങ്ങിയതെന്ന് താൻ ചോദിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.

'ക്രിസ്മസിന് സ്റ്റാര്‍ വേണ്ട', ഹിന്ദു ഭവനങ്ങളില്‍ മകരനക്ഷത്രം മതി'; ആഹ്വാനവുമായി ഹിന്ദുത്വ ഗ്രൂപ്പുകൾ'ക്രിസ്മസിന് സ്റ്റാര്‍ വേണ്ട', ഹിന്ദു ഭവനങ്ങളില്‍ മകരനക്ഷത്രം മതി'; ആഹ്വാനവുമായി ഹിന്ദുത്വ ഗ്രൂപ്പുകൾ

‘മാണി സാറിന്റെ സംസ്‌കാരത്തിനിടെ പൊട്ടിച്ചിരിച്ചത് മറക്കണോ?';'അഞ്ഞൂറാനെ' കൂട്ടുപിടിച്ച് ജോസ് വിഭാഗത്തിന്റെ വീഡിയോ‘മാണി സാറിന്റെ സംസ്‌കാരത്തിനിടെ പൊട്ടിച്ചിരിച്ചത് മറക്കണോ?';'അഞ്ഞൂറാനെ' കൂട്ടുപിടിച്ച് ജോസ് വിഭാഗത്തിന്റെ വീഡിയോ

English summary
Antony Eastman remembering about actress Silk Smitha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X