കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയിലെ വില്ലത്തരം വേണ്ട.. ആന്റണി പെരുമ്പാവൂരിനെ പാഠം പഠിപ്പിക്കാൻ നാട്ടുകാർ!

Google Oneindia Malayalam News

പെരുമ്പാവൂര്‍: സിനിമാ നിര്‍മ്മാതാവും നടന്‍ മോഹന്‍ലാലിന്റെ വലംകയ്യുമായ ആന്റണി പെരുമ്പാവൂരിന് എതിരെ ഒരു ഗ്രാമം മുഴുവന്‍ പോരാട്ടത്തിലാണ്. സിനിമയില്‍ കാണുന്ന വില്ലത്തരം പുറത്തെടുത്താല്‍ കയ്യും കെട്ടി നോക്കി ഇരിക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പെരുമ്പാവൂരുകാര്‍. ഒരേക്കറോളം വരുന്ന നെല്‍പ്പാടം ആന്റണി പെരുമ്പാവൂര്‍ നികത്തിയതിന് എതിരെയാണ് നാട്ടുകാര്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നത്. തരിശ് ഭൂമിയെന്ന് പറയുന്ന ആന്റണി പെരുമ്പാവൂരിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് കൃഷിക്കാര്‍.

യുവാവിനെ തല്ലിച്ചതച്ചു, അരിശം തീരാതെ ആശുപത്രിയിലെത്തി തല്ലി കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ കുടുക്കില്‍യുവാവിനെ തല്ലിച്ചതച്ചു, അരിശം തീരാതെ ആശുപത്രിയിലെത്തി തല്ലി കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ കുടുക്കില്‍

നാട്ടുകാരുടെ പ്രതിരോധം

നാട്ടുകാരുടെ പ്രതിരോധം

പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിനരികിലുള്ള നെല്‍പ്പാടം നികത്തിയ ആന്റണി പെരുമ്പാവൂരിന്റെ നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ സംഘടിച്ച് രംഗത്ത് എത്തിയത്. നാട്ടുകാര്‍ക്കൊപ്പം സിപിഎമ്മും നിര്‍മ്മാതാവിന് എതിരെ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം സിപിഎം വിവാദ വയലില്‍ ചെങ്കൊടി നാട്ടുകയും ചെയ്തിരുന്നു.

കൃഷി ഇറക്കുന്നു

കൃഷി ഇറക്കുന്നു

ഈ വയല്‍ പ്രദേശം നികത്തി കരഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അതങ്ങനെ അല്ലെന്ന് അവര്‍ ആന്റണി പെരുമ്പാവൂരിന് കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.നിര്‍മ്മാതാവ് നികത്തിയ ഭൂമിക്ക് സമീപത്തുള്ള നെല്‍വയലില്‍ സിപിഎം പിന്തുണയോടെ നാട്ടുകാര്‍ കൃഷി ഇറക്കാനാണ് ഒരുങ്ങുന്നത്.

ഭൂമി ഉഴുത് മറിച്ചു

ഭൂമി ഉഴുത് മറിച്ചു

ആന്റണി പെരുമ്പാവൂരിന്റെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഒരേക്കറോളം വരുന്ന വയല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്റെ ഉടമസ്ഥയില്‍ ഉള്ളതാണ്. ഈ സ്ഥലത്ത് നാട്ടുകാര്‍ ട്രാക്ടറിറക്കി നിലമുഴുതു. ഈ സ്ഥലം നെല്‍കൃഷിക്ക് അനുയോജ്യമാണ് എന്ന് തെളിയിക്കുകയാണ് പെരുമ്പാവൂരുകാരുടെ ലക്ഷ്യം.

ഇത് പ്രതിരോധം തീർക്കൽ

ഇത് പ്രതിരോധം തീർക്കൽ

ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ 2007 തൊട്ട് ഈ നെല്‍പ്പാടം മണ്ണിട്ട് നികത്താന്‍ തുടങ്ങിയതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.ജനത്തിന് കിട്ടേണ്ട ജലസ്രോതസ്സുകളേയും കൃഷിയിടങ്ങളേയും നശിപ്പിച്ച് കളയുന്ന മാഫിയകള്‍ക്കെതിരായ പ്രതിരോധം തീര്‍ക്കല്‍ കൂടിയാണ് തങ്ങളുടെ സമരമെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.

 നെൽകൃഷി സാധ്യമല്ലെന്ന്

നെൽകൃഷി സാധ്യമല്ലെന്ന്

2007ലാണ് 92 സെന്റ് ഭൂമി ആന്റണി പെരുമ്പാവൂര്‍ വിലയ്ക്ക് വാങ്ങിയത്. നെല്‍കൃഷി സാധ്യമല്ലെന്ന ന്യായം പറഞ്ഞാണ് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഈ ഭൂമി നികത്തി തുടങ്ങിയത്. പാഴ്മരങ്ങളും വാഴയും മറ്റും വെച്ച് പിടിപ്പിച്ചാണ് വയല്‍ പ്രദേശം കരഭൂമിയാക്കി മാറ്റിയത്. ഇതിനെതിരെ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധം തുടങ്ങിയിട്ട് നാളുകളായി.

സിപിഎം പ്രചാരണം

സിപിഎം പ്രചാരണം

സിപിഎം പ്രദേശത്ത് ആന്റണി പെരുമ്പാവൂരിനെതിരെ പ്രചാരണവും നടത്തുന്നുണ്ട്. പെരുമ്പാവൂരിലെ വിവിധ ഇടങ്ങളില്‍ ആന്റണി പെരുമ്പാവൂരിന് എതിരെ ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും സിപിഎം സ്ഥാപിച്ചിട്ടുണ്ട്. അത് കൂടാതെ
സിപിഎം പട്ടാല്‍ ബ്രാഞ്ച് നിയമത്തിന്റെ വഴിക്കും ശ്രമങ്ങള്‍ നടത്തുന്നു. പോലീസ് അടക്കം ആന്റണി പെരുമ്പാവൂരിന് ഒപ്പമാണെന്ന് സിപിഎം ആരോപിക്കുന്നു.

പരസ്യമായ നിയമലംഘനം

പരസ്യമായ നിയമലംഘനം

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരസ്യമായ ലംഘനമാണ് ആന്റണി പെരുമ്പാവൂര്‍ നടത്തിയത് എന്നാരോപിച്ച് നാട്ടുകാര്‍ നേരത്തെ ജില്ലാ കളക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അന്വേഷണം നടത്തുകയും നിര്‍മ്മാതാവിന് എതിരെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.

കോടതിയുടെ സ്റ്റേ

കോടതിയുടെ സ്റ്റേ

പാടം നികത്താനുള്ള ശ്രമം നടക്കുന്നതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടില്‍, ഇനി അത്തരം പ്രവര്‍ത്തനങ്ങള്‍ വിവാദ ഭൂമിയില്‍ നടത്തരുത് എന്ന ഉത്തരവും ഉണ്ടായിരുന്നു. ഈ ഉത്തരവിന് എതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിരുന്നു. പരാതിക്കാരുടെ വാദം കഴിയുന്നത് വരെ സ്ഥലത്ത് നിര്‍മ്മാണം പാടില്ലെന്ന് ഹൈക്കോടതി സ്‌റ്റേ നല്‍കവേ നിര്‍ദേശിച്ചിരുന്നു.

നിർമ്മാതാവിന്റെ പ്രതികാരവും

നിർമ്മാതാവിന്റെ പ്രതികാരവും

ഹൈക്കോടതി ഉത്തരവും ആന്റണി പെരുമ്പാവൂര്‍ കണക്കിലെടുക്കുന്നില്ലെന്നും വിവാദ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മാത്രമല്ല, വിഷയം ഉയര്‍ത്തിക്കൊണ്ടു വന്ന നാട്ടുകാര്‍ക്കെതിരെ ആന്റണി പെരുമ്പാവൂര്‍ പ്രതികാര നടപടിയുമെടുത്തു. കൃഷിക്കാരുടെ പാടങ്ങളിലേക്ക് വെള്ളം പോകുന്ന കാന നികത്തിയാരുന്നു നിര്‍മ്മാതാവിന്റെ പ്രതികാരം.

English summary
CPM started cultivation near Antony Perumbavoor's controversial land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X