Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി പെരുമ്പാവൂരിന് പുതിയ പ്ലാൻ, ദിലീപിന്റെ അടക്കം പിന്തുണ, മരക്കാർ വിവാദത്തിൽ വീണ്ടും ട്വിസ്റ്റ്

കൊച്ചി: വന്‍ കോളിളക്കങ്ങള്‍ക്ക് ഒടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ തന്നെ റിലീസ് ഉറപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന അടുത്ത 5 മോഹന്‍ലാല്‍ ചിത്രങ്ങളും ഒടിടിക്ക് നല്‍കാനാണ് തീരുമാനം. ഇതോടെ തിയറ്റര്‍ ഉടമകളില്‍ ഒരു വിഭാഗം ആന്റണി പെരുമ്പാവൂരിനോട് ഇടഞ്ഞിരിക്കുകയാണ്.

എന്നാല്‍ ഒടിടിക്ക് ഒപ്പം തിയറ്ററുകളിലും കൂടി മരക്കാര്‍ എത്തിക്കാനുളള നീക്കം ആന്റണി പെരുമ്പാവൂര്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ അടക്കം പിന്തുണ ആന്റണി പെരുമ്പാവൂരിനുണ്ടെന്നും സൂചനയുണ്ട്.

ഉമ്മറിനൊപ്പം നിൽക്കുന്ന ബാലതാരം ആരെന്ന് നോക്കൂ.... പ്രിയതാരം ഉർവ്വശിയുടെ അപൂർവ്വ ചിത്രങ്ങൾ

1

കൊവിഡ് കാരണമാണ് മരക്കാര്‍ റിലീസ് പലതവണയായി മാറ്റി വെയ്‌ക്കേണ്ടി വന്നത്. എത്ര കാത്തിരുന്നാലും തിയറ്ററില്‍ തന്നെ മരക്കാര്‍ എത്തിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പകുതി സിറ്റിംഗ് മാത്രം എന്നതടക്കമുളള നിയന്ത്രണങ്ങള്‍ തിയറ്ററുകളില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചിത്രം ഒടിടിക്ക് നല്‍കുന്നതിനെ കുറിച്ചുളള ആലോചനകള്‍ക്ക് ചിത്രത്തിന്റെ അണിയറക്കാര്‍ തുടക്കമിട്ടത്.

ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

2

മരക്കാര്‍ പോലൊരു വമ്പന്‍ ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുന്നത് കൊവിഡ് കാരണം പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് വലിയ ഉണര്‍വേകുമായിരുന്നു. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ നേതൃത്വത്തില്‍ മരക്കാര്‍ തിയറ്ററിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ആന്റണി പെരുമ്പാവൂര്‍ മുന്നോട്ട് വെച്ച ചില ആവശ്യങ്ങള്‍ തിയറ്റര്‍ ഉടമകള്‍ തള്ളിക്കളയുകയായിരുന്നു.

3

ഒടിടി റിലീസ് തീരുമാനിച്ചുവെങ്കിലും മരക്കാര്‍ തിയറ്ററുകളില്‍ കൂടി റിലീസ് ചെയ്യുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കരാര്‍ ഒപ്പിട്ട ആമസോണ്‍ പ്രൈമുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട് എന്നാണ് വിവരം. ആമസോണ്‍ അനുമതി നല്‍കുകയാണ് എങ്കില്‍ ചില തിയറ്ററുകളില്‍ മരക്കാര്‍ എത്തും. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയില്‍ കേരളത്തില്‍ നാല്‍പതോളം തിയറ്ററുകള്‍ ആണുളളത്.

4

ഇവ കൂടാതെ സര്‍ക്കാര്‍ തിയറ്ററുകളിലും ദിലീപിന്റെ ഉടമസ്ഥതയില്‍ ഉളള തിയറ്ററുകളിലുമൊക്കെയാണ് മരക്കാര്‍ പ്രദര്‍ശിപ്പിക്കാനുളള ആലോചനകള്‍ നടക്കുന്നത്. ഫിയോക്കിന്റെ നേതൃത്വത്തിലുളള തിയറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ല. അതുകൊണ്ട് തന്നെ തിയറ്റര്‍ ഉടമകളില്‍ ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനുളള ശ്രമം ആണ് മരക്കാര്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

5

ഒടിടിക്കൊപ്പം തിയറ്ററില്‍ കൂടി മരക്കാര്‍ പ്രദര്‍ശിപ്പിക്കാനുളള നീക്കത്തിന് ദിലീപിനെ കൂടാതെ ലിബര്‍ട്ടി ബഷീര്‍, സിയാദ് കോക്കര്‍ അടക്കമുളളവരുടേയും പിന്തുണയുണ്ട്. മാത്രമല്ല നിര്‍മ്മാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയും ആന്റണി പെരുമ്പാവൂരിന്റെ നീക്കള്‍ക്ക് പിന്തുണയുമായി രംഗത്ത് ഉണ്ട് എന്നാണ് സൂചന. ആമസോണിന്റെ അനുവാദം ലഭിക്കുകയാണ് എങ്കില്‍ പത്ത് ദിവസം തിയറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കാനാണ് ആലോചിക്കുന്നത്.

6

ഒടിടിയില്‍ റിലീസ് ചെയ്യുന്ന സിനിമ തിയറ്ററില്‍ റിലീസ് ചെയ്യില്ല എന്നാണ് ഫിയോക് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഫിയോക്ക് പ്രസിഡണ്ട് വിജയകുമാര്‍ ആന്റണി പെരുമ്പാവൂരിനേയും മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. മോഹന്‍ലാല്‍ ബിസിനസ്സുകാരനാണെന്നും ആന്റണി പെരുമ്പാവൂര്‍ തിയറ്റര്‍ ഉടമകളില്‍ നിന്നും അഡ്വാന്‍സ് വാങ്ങി വഞ്ചിച്ചുവെന്നും വിജയകുമാര്‍ ആരോപിച്ചിരുന്നു. മരക്കാര്‍ സിനിമയുടെ പേരിലുളള പോര് മലയാള സിനിമയില്‍ തുടരുകയാണ്.

7

മരക്കാര്‍ റിലീസ് ചെയ്യുന്ന ദിവസം പ്രതിഷേധ ദിനമായി ആചരിക്കാന്‍ ആണ് തിയറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ കരിങ്കൊടി കെട്ടും. 100 കോടിയോളം ബഡ്ജറ്റില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന മരക്കാറിന് ആമസോണ്‍ നല്‍കിയിരിക്കുന്ന 90 കോടിയോളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഒടിടി പ്‌ളാറ്റ്‌ഫോമില്‍ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+