എന്തുകൊണ്ട് മരയ്ക്കാര്‍ റിലീസ് ഡിസംബര്‍ 2 ന്: പിന്നില്‍ യുഎഇ ബന്ധം, ആന്റണിയുടെ ബുദ്ധി, വന്‍ ലാഭം
ഒടിടി റീലിസ് എന്ന് ഉറപ്പിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലേക്ക് എത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇനിയൊരു ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയും ആമസോണ്‍ പ്രൈം റിലീസ് എന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രഖ്യാപിച്ചടത്ത് നിന്നാണ് മരയ്ക്കാര്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കുന്നത്.
ഇരു വിഭാഗവും വിട്ടു വീഴ്ചയ്ക്ക് തയ്യറായതോടെയാണ് മരയ്ക്കാറിന്റെ റിലീസ് തിയേറ്ററുകളിലേക്ക് എത്തിച്ചതെന്ന് മന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തു. സിനിമ തിയേറ്റററില്‍ എത്തുന്നുവെന്ന് അറിഞ്ഞത് ആരാധകര്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ റിലീസിന് എന്തുകൊണ്ട് ഡിസംബര്‍ രണ്ട് തിരഞ്ഞെടുത്തുവെന്ന ചര്‍ച്ചയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. വ്യത്യസ്തമായ പല കാരണങ്ങളാണ് ആരാധകര്‍ ഈ തീരുമാനത്തിന് പിന്നില്‍ കാണുന്നത്.

ഡിസംബര്‍ രണ്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്കാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തുന്നത്. യു എ ഇ തങ്ങളുടെ അൻപതാം ദേശീയ ദിനം ആചരിക്കുന്ന ദിവസം കൂടിയാണ് ഡിസംബര്‍ രണ്ട്. മരയ്ക്കാറും യുഎഇയുടെ ദേശീയ ദിനവും തമ്മില്‍ എന്ത് ബന്ധം എന്നാണ് ചോദ്യമെങ്കില്‍ അതിന് പിന്നില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കൃത്യമായ കണക്ക് കൂട്ടല്‍ ഉണ്ടെന്നാണ് പ്രേക്ഷകര്‍ നിരീക്ഷിക്കുന്നത്.
ഈ ലുക്ക് പൊളിച്ചടുക്കി: ഡിംപല്‍ ഭാലിന്റെ പുത്തന്‍ ഗെറ്റപ്പ് ഏറ്റെടുത്ത് ആരാധകര്‍

സുവർണ ജൂബിലിയോട് അനുബന്ധിച്ച് ഒരാഴ്ച്ചത്തെ ആഘോഷമാണ് രാജ്യത്ത് നടക്കുന്നത്. മിക്ക ഓഫീസുകളും ഈ ദിനങ്ങളില്‍ അവധി പ്രഖ്യാപിക്കും. ഇതേ ദിവസം തന്നെ മരയ്ക്കാർ എത്തുന്നത് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. മലയാളികളായ പ്രവാസികള്‍ മാത്രമല്ല, പാന്‍ ഇന്ത്യ സിനിമ ആയതിനാല്‍ തന്നെ മറ്റ് ഭാഷകളില്‍ നിന്നുള്ള പ്രവാസികള്‍ ചിത്രം കാണാന്‍ തിയേറ്ററുകളിലേക്ക് എത്തും.

അവധി ആയതിനാല്‍ തന്നെ തിയേറ്ററുകള്‍ ഹൗസ് ഫുള്ളായിരിക്കും എന്നാണ് പ്രതീക്ഷ. ഇതോടെ വന്‍ ലാഭം ലഭിക്കുമെന്നാണ് പ്രതീക്ഷ. ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിന്റെ മികച്ച തീരുമാനം തന്നെയാണ് ഡിസംബർ രണ്ടിലെ തിയേറ്റർ റിലീസെന്നും ആരാധാകര്‍ വിലയിരുത്തുന്നു. മാത്രവുമല്ല, റിലീസ് ഡിസംബര്‍ രണ്ട് വരെ നീട്ടിക്കൊണ്ട് പോവുന്ന സമയത്തിനുള്ളില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ ഇളവുകള്‍ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.

ചിത്രത്തിന്റെ ഓ ടി ടി റിലീസ് മാറ്റി തിയേറ്ററുകളിലേക്ക് എത്തുന്നതിന് വലിയ വിട്ടുവീഴ്ചയാണ് ആന്റണിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി സജി ചെറിയാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. യാതൊരു ഉപാധികളില്ലാതെയാണ് ചിത്രം തിയേറ്റററില്‍ റിലീസ് ചെയ്യാന്‍ ആന്റണി പെരുമ്പാവൂര്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം, മരയ്ക്കാര്‍ തിയേറ്ററില്‍ എത്തുന്നതിന് മുന്‍പ് സീറ്റിങ് കപ്പാസിറ്റിയില്‍ ഉള്‍പ്പടെ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവില്‍ 50 ശതമാനമായ സീറ്റിങ് കപ്പാസിറ്റി 70 ശതമാനമായി ഉയര്‍ത്തിയേക്കും. അതൊടൊപ്പം തന്നെ മുൻപ് തീരുമാനിച്ച പ്രകാരം ഡിസംബർ 31 വരെ സിനിമാ ടിക്കറ്റിന് വിനോദ നികുതി ഒഴിവാക്കും. ക്രിസ്മസ് പ്രമാണിച്ച് പ്രദർശനങ്ങൾ വർധിപ്പിക്കാൻ തിയറ്റർ ഉടമകൾ സർക്കാരിന്റെ അനുമതി തേടിയേക്കുകയും ചെയ്യും.
ഈ ലുക്ക് പൊളിച്ചടുക്കി: ഡിംപല്‍ ഭാലിന്റെ പുത്തന്‍ ഗെറ്റപ്പ് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications