കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 കോടിയുടെ മരയ്ക്കാര്‍ തിയ്യേറ്ററിലെത്തിക്കാന്‍ ദൃശ്യം 2 വിറ്റു, ആമസോണില്‍ തന്നെയെന്ന് ആന്റണി!!

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാലോകം ഒന്നാകെ കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യത്തിന്റെ രണ്ടാം ഭാഗം. ആദ്യ ഭാഗം 2013ല്‍ റിലീസ് ചെയ്തപ്പോള്‍ 75 കോടി രൂപ വാരിയത് കൊണ്ട് വാനോളം പ്രതീക്ഷകള്‍ രണ്ടാമത്തെ ചിത്രത്തെ കുറിച്ചുണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് ദൃശ്യം 2 ഒടിടി റിലീസിന് ഒരുങ്ങുമെന്ന് ആശീര്‍വാദ് ഫിലിംസ് പ്രഖ്യാപിച്ചിരുന്നു. തിയേറ്ററുകള്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ദൃശ്യം പോലുള്ള ഒരു സൂപ്പര്‍ താര ചിത്രം ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നത് വലിയ വിവാദമായിരുന്നു.

ജനുവരി അഞ്ചിന് തിയേറ്റര്‍ കൂടി തുറക്കുന്ന സാഹചര്യത്തില്‍ ഇനി ദൃശ്യം രണ്ട് തിയേറ്ററിലേക്ക് എത്തുമോ എന്നാണ് അറിയാനുള്ളത്. എന്നാല്‍ ചിത്രം ഓണ്‍ലൈന്‍ റിലീസായത് എന്തുകൊണ്ടാണെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തുകയാണ്. ആശീര്‍വാദിന്റെ തന്നെ മറ്റൊരു വമ്പന്‍ ചിത്രമായ മരയ്ക്കാറിന് വേണ്ടിയാണ് ദൃശ്യം ആമസോണിന് വിറ്റതെന്ന് ആന്റണി വ്യക്തമാക്കി. അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടിയും ആന്റണി നല്‍കുന്നുണ്ട്.

ആമസോണിലെ റിലീസ്

ആമസോണിലെ റിലീസ്

ദൃശ്യം 2 തിയേറ്റര്‍ റിലീസ് ഇല്ലെന്നും ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നുമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടപ്പോഴാണ് ഇക്കാര്യവും ആമസോണ്‍ വ്യക്തമാക്കിയത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ആദ്യ ഭാഗത്തിലെ ഭൂരിഭാഗം അഭിനേതാക്കളും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്. ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്.

100 കോടിയുള്ള മരയ്ക്കാര്‍

100 കോടിയുള്ള മരയ്ക്കാര്‍

നൂറ് കോടി ആശിര്‍വാദ് തന്നെ നിര്‍മിച്ച കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമ തിയറ്ററിലെത്തിക്കാനാണ് ദൃശ്യം 2 ആമസോണിന് വിറ്റതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ഇത് ഇന്നോ ഇന്നലെയോ തീരുമാനിച്ചതല്ല. ഡിസംബര്‍ 31ന് അകം തിയേറ്റര്‍ തുറന്നിട്ടില്ലെങ്കില്‍ ദൃശ്യം ഒടിടി നല്‍കാന്‍ മുമ്പേ തന്നെ തീരുമാനിച്ചതാണ്. അതിനായി കരാറും ഒപ്പിട്ടിരുന്നു. എന്നാല്‍ ഡിസംബര്‍ കഴിഞ്ഞിട്ടും എപ്പോള്‍ തിയേറ്റര്‍ തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം നീണ്ടു. ഇതോടെയാണ് ദൃശ്യം ആമസോണിന് നല്‍കിയതെന്നും ആന്റണി പറഞ്ഞു.

എത്ര രൂപയ്ക്ക് വിറ്റു

എത്ര രൂപയ്ക്ക് വിറ്റു

75 കോടിയുടെ ബിസിനസ് നടന്ന ചിത്രമാണ് ദൃശ്യം. അതുകൊണ്ട് ദൃശ്യം 2 കോടികള്‍ വാരിയോ എന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ എത്ര രൂപയ്ക്കാണ് ദൃശ്യം ഒടിടിക്ക് നല്‍കിയതെന്ന കാര്യം ആന്റണി വെളിപ്പെടുത്തിയില്ല. താന്‍ ഒടിടി നല്‍കി എല്ലാവരെയും ചതിച്ചെന്ന വാദത്തെയും അദ്ദേഹം തള്ളി. കൊവിഡ് കാലത്ത് മരക്കാര്‍ ഒടിടിക്ക് വിറ്റിരുന്നുവെങ്കില്‍ എനിക്ക് മുടക്കിയ പണവും ലാഭവും കിട്ടുമായിരുന്നു. പലരും അതിനായി സമീപിച്ചിരുന്നുവെന്നും ആന്റണി വ്യക്തമാക്കി.

എന്തുകൊണ്ട് മരയ്ക്കാര്‍ തിയേറ്ററില്‍

എന്തുകൊണ്ട് മരയ്ക്കാര്‍ തിയേറ്ററില്‍

മരയ്ക്കാര്‍ ഒടിടിക്ക് കൊടുക്കാതിരുന്നത് ആ സിനിമ തിയേറ്ററില്‍ നിന്ന് തന്നെ ജനം കാണണം എന്നുള്ളത് കൊണ്ടാണ്. ആ സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരോടും കാണികളോടും എനിക്കുള്ള കടപ്പാട് കൊണ്ടാണ് മരയ്ക്കാര്‍ ഓണ്‍ലൈന്‍ റിലീസിനായി നല്‍കാതിരുന്നത്. നൂറ് കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നത് മൂലമുണ്ടാകുന്ന ബാധ്യത ചെറുതല്ല. എന്ന് റിലീസാകും എന്ന് പോലും അറിയാതെയാണ് കഴിഞ്ഞ ഒമ്പത് മാസം താന്‍ കാത്തിരുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

മോഹന്‍ലാല്‍ എന്ന മനുഷ്യന്‍

മോഹന്‍ലാല്‍ എന്ന മനുഷ്യന്‍

മരയ്ക്കാറിന്റെ പ്രതിസന്ധികള്‍ക്കിടെ ആദ്യ കുറിച്ച് ദിവസം പിരിമുറുക്കം മൂലം ഞാന്‍ തളര്‍ന്ന് പോകുമായിരുന്നു. എന്നാല്‍ അന്ന് മോഹന്‍ലാല്‍ സാര്‍ പറഞ്ഞ വാക്കുകളാണ് എന്നെ മുന്നോട്ട് നയിച്ചത്. ആന്റണി, വരുന്നിടത്ത് വെച്ച് കാണാം. എല്ലാം മറക്കുക എന്നാണ് മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ എന്നോട് പറഞ്ഞ വാക്കുകള്‍. അത് മാത്രമാണ് എന്നെ പിടിച്ച് നിര്‍ത്തിയതെന്നും ആന്റണി പറഞ്ഞു. അതേസമയം പ്രേക്ഷകര്‍ തന്നെ ചോദ്യം ചെയ്യുന്നത് താന്‍ മാനിക്കുന്നു. അവര്‍ തിയേറ്ററില്‍ ഇരുന്ന് ആസ്വദിച്ചവയാണ് മോഹന്‍ലാല്‍ ചിത്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയ്ക്കുള്ള സമര്‍പ്പണം

മലയാള സിനിമയ്ക്കുള്ള സമര്‍പ്പണം

മരക്കാര്‍ ഒരു അദ്ഭുതമാണെന്ന് സിനിമയെ കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കുമറിയാം. മലയാളത്തില്‍ അങ്ങനൊരു ബ്രഹ്മാണ്ട പടം എത്ര പേര്‍ ചെയ്യും. മോഹന്‍ലാലും ഞാനും പ്രിയദര്‍ശനുമടങ്ങുന്നവര്‍ മലയാളം സിനിമയ്ക്ക് വേണ്ടി ചെയ്ത സമര്‍പ്പണമാണ് മരക്കാര്‍. അത് വെറുമൊരു സിനിമ മാത്രമല്ല. മലയാളത്തില്‍ വലിയ സിനിമകള്‍ എടുക്കുന്നത് റിസ്‌കാണ്. ലൂസിഫര്‍ പോലുള്ള ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ മലയാളത്തിലും അത്തരം സിനിമ ഉണ്ടാക്കുമെന്ന അഭിമാനമാണ് ഉണ്ടായിരുന്നത്. മോഹന്‍ലാല്‍ ഇല്ലെങ്കില്‍ ലൂസിഫറോ മരയ്ക്കാറോ നടക്കില്ലെന്നും ആന്റണി പറഞ്ഞു.

ദൃശ്യം 2 ഓണ്‍ലൈനില്‍ തന്നെ

ദൃശ്യം 2 ഓണ്‍ലൈനില്‍ തന്നെ

ദൃശ്യം 2 ഓണ്‍ലൈനില്‍ തന്നെ റിലീസ് ചെയ്യും. ഇതില്‍ ഉറച്ച് നില്‍ക്കുന്നു. അത് ആമസോമിന് കൊടുത്തത് തന്നെയാണ്. എല്ലാവരും ആഗ്രഹിക്കുന്ന സ്വപ്‌ന തുല്യമായ മറ്റൊരു വലിയ സിനിമയെ സ്‌ക്രീനിലേക്ക് എത്തിക്കുകയാണ് പ്രധാനം. കിട്ടിയ സമയം കൊണ്ട് എല്ലാം വിറ്റു എന്ന് ആരും കരുതരുത്. ദൃശ്യം 2 ഷൂട്ട് ചെയ്യാന്‍ പോകുമ്പോള്‍ നാട്ടില്‍ വലിയ പ്രതിസന്ധിയുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്നോട് പറഞ്ഞു ഈ സിനിമ തുടങ്ങിയാല്‍ പലര്‍ക്കും ജോലി കിട്ടുമെന്ന്. അതിന് വേണ്ടിയാണ് ദൃശ്യം ആരംഭിച്ചത്. അതിലൂടെ മലയാള സിനിമാ മേഖലയില്‍ ഒരു അനക്കം സംഭവിക്കട്ടെയെന്ന് ഞാനും കരുതിയെന്ന് ആന്റണി വ്യക്തമാക്കി.

English summary
antony perumbavoor says drishyam 2 online release happening because of marakkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X