മരക്കാർ ഉൾപ്പടെ 5 മോഹന്‍ലാല്‍ ചിത്രങ്ങളും ഒടിടിയില്‍; വമ്പന്‍ പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂര്‍
കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു . ചിത്രം ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. തീയേറ്ററില്‍ റിലീസ് ചെയ്യാനാണ് ആഗ്രഹിച്ചത് .
എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്ക് തീയേറ്റര്‍ ഉടമകള്‍ തയ്യാറായില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ ആരോപിക്കുന്നു. മോഹന്‍ലാല്‍ അടക്കമുള്ളവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്നും മരക്കാര്‍ കൂടാതെ മറ്റ് ചിത്രങ്ങളും ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിശദാംശങ്ങളിലേക്ക്. . . .

മോഹന്‍ലാല്‍ സാര്‍, പ്രിയദര്‍ശന്‍ സാര്‍ അടക്കമുള്ള സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. എന്നാല്‍ കൊവിഡ് അടക്കമുള്ള പല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാത്ത ഒരു സാഹചര്യം ഉണ്ടായിരിക്കുകയാണെന്ന് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി പ്ലാറ്റ്‌ഫോമിലായിരിക്കും റിലീസ് ചെയ്യുക. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് തീയേറ്ററുകളിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ച് കുറച്ച് ദിവസങ്ങളായി പിറകെ നടക്കുന്നെന്ന് ആന്റണി വ്യക്തമാക്കി.

മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തില്‍ ഒരു മീറ്റിംഗ് വച്ചിരുന്നു. ആ മീറ്റിംഗ് അവസാന നിമിഷം നടക്കാതെ പോയി. അവസാനത്തെ ഒരു സാധ്യതയായി കണ്ടതായിരുന്നു ആ ഒരു മീറ്റിംഗ്. നിര്‍ഭാഗ്യവശാല്‍ ആ മീറ്റിംഗും നടക്കാതെ പോയി. തീയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചതോടെയാണ് ആ ചര്‍ച്ച നടക്കാതെ പോയത്. ഇതാണ് ഇപ്പോള്‍ ഒടിടി ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് എത്തിച്ചതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ചിത്രത്തിന് 40 കോടിയോളം രൂപ തീയേറ്റര്‍ ഉടമകള്‍ അഡ്വാന്‍സ് നല്‍കിയെന്ന പ്രചാരണം ഉണ്ടായി. ഇത്രയും പണം നല്‍കി മുന്‍പ് ഒരു സിനിമയും തീയേറ്ററില്‍ കളിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തീയേറ്റര്‍ ഉടമകളുടെ സംഘടന എല്ലാകാലത്ത് എന്നെ സഹായിച്ചിരുന്നു. എന്നാല്‍ മരയ്ക്കാറുമായി ബന്ധപ്പെട്ട് എന്നോട് ഒരിക്കലും നേരിട്ട് ചര്‍ച്ച നടത്തിയിട്ടില്ല. 21 ദിവസമാണ് ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ തീയേറ്ററില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിനിമ ഒടിടിയിലേക്ക് നല്‍കിയതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. കൂടാതെ മോഹന്‍ലാല്‍- ആന്റണി പെരുമ്പാവൂര്‍ ചിത്രങ്ങള്‍ തീയേറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രോഡാഡി അടക്കം ആശിര്‍വാദ് ഫിലിംസിന്റെ ഇനിയുള്ള അഞ്ച് സിനിമകളും ഒടിടിയിലായിരിക്കും റിലീസ് ചെയ്യുക എന്നാണ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയില്‍ റിലീസ് ചെയ്യുക.
Recommended Video

അതേസമയം, വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ തീയേറ്ററിലേക്കില്ലെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം മലയാള സിനിമ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഭാവിയില്‍ സൃഷ്ടിക്കുക. മലയാള സിനിമയുടെ നിലനില്‍പ്പിന് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക് എത്തേണ്ടതുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ പുതിയ പ്രഖ്യാപനം വലിയ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും കടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.












Click it and Unblock the Notifications