മോഹന്‍ലാലും സെക്സ് റാക്കറ്റും,യുവാവിന്റെ ആരോപണത്തിന് ആന്റണിയുടെ മറുപടി ഇതാണ്!!!
പ്രതികരിച്ചില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ആന്റണി
കൊച്ചി: നടന് മോഹന്‍ലാലിലും തനിക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച യുവാവിനെതിരേ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു. പെരുമ്പിലാവ് സ്വദേശിയായ നസീഹ് അഷ്റഫാണ് സെല്‍ഫി വീഡിയോയിലൂടെ ഇരുവര്‍ക്കുമെതിരേ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മാനസിക അസ്വാസ്ഥ്യമുള്ളയാണാണെന്ന് കുടുംബം സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് നസീഹിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
സുഖമില്ലാത്ത ആളാണെങ്കില്‍ അവരുടെ മാതാപിതാക്കളോ ബന്ധുക്കളോ ആണ് ഇത്തരമൊരു അവസ്ഥ ഉണ്ടാവാതെ നോക്കേണ്ടത്. ലഹരി കഴിച്ചതിനെ തുടര്‍ന്ന് പറഞ്ഞുപോയതാണെന്നും നാളെ ശരിയായ ബോധം ലഭിക്കുമ്പോള്‍ മാറ്റിപ്പറയുമെന്നുമുള്ള ന്യായം അംഗീകരിക്കാനാവില്ലെന്ന് ആന്റണി വ്യക്തമാക്കി.
മറ്റുള്ളവരെ തീര്‍ത്തും അപമാനിക്കുന്ന തരത്തിലാണ് യുവാവിന്റെ പ്രസ്താവന സംസ്കാരശൂന്യവുമാണ്. ആര്‍ക്കെതിരേയും എന്തു മോശമായതും പറയാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഇതുപോലെ മനോനില തെറ്റിയവര്ക്കെതിരേ പ്രതികരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നാളെയും ഇതുപോലെയുള്ളവര്‍ അപവാദ പ്രചരണവുമായി രംഗത്തെത്തുമെന്നും ആന്റണി പറഞ്ഞു.
തലയ്ക്കു സുഖമില്ലാത്ത ഇത്തരം ആളുകളുടെ പ്രചാരണങ്ങളെ വാര്‍ത്തയാക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങളുണ്ടെന്നതാണ് സങ്കടകരം. അവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.
പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി വീടുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുണ്ടെന്നും മോഹന്‍ ലാലും ആന്റണി പെരുമ്പാവൂരുമാണ് ഇതിനു പിന്നിലെന്നുമായിരുന്നു നസീഹിന്റെ ആരോപണം.
ഒരു മാസത്തിനുള്ളില്‍ പെരുമ്പാവൂരില്‍ നിന്ന് ഇവയെ മൊത്തം തുടച്ചു നീക്കണെന്ന് യുവാവ് പോലീസിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇല്ലെങ്കില്‍ താനും കൂട്ടാളികളും ഇവിടെയെത്തി എല്ലാം തകര്‍ക്കുമെന്നും നസീഹ് പറയുന്നു.
നസീഹ് ഇതാദ്യമല്ല സെല്‍ഫി വീഡിയോകള്‍ പുറത്തുവിട്ട് വിവാദമുണ്ടാക്കുന്നത്. നേരത്തേ നടന് പൃഥ്വിരാജിനെതിരേയും എസ്എഫ്ഐക്കെതിരേയും വിമര്‍ശനവുമായി യുവാവ് രംഗത്തുവന്നിരുന്നു.