ജൂഡിന്റെ ആരോപണങ്ങള്‍ തെളിവ് സഹിതം പൊളിച്ചടുക്കി പെപ്പെ: അസഭ്യം പറഞ്ഞു, വിജയം ദുരുപയോഗം ചെയ്യുന്നു
സംവിധായകന് ജൂഡ് ആന്റണിക്ക് മറുപടിയുമായി നടന് ആന്റണി പെപ്പെ. അദ്ദേഹം എന്തൊക്കെ പറഞ്ഞെങ്കിലും പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ കുടുംബത്തെക്കൂടി വിഷയത്തിലേക്ക് കൊണ്ടുവന്നതിനാല്‍ അക്കാര്യത്തില്‍ മറുപടി പറയാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ആന്റണി പെപ്പെ പറയുന്നു. കൊച്ചിയില്‍ വാർത്താ സമ്മേളനം വിളിച്ചായിരുന്നു ആന്റണി പെപ്പെയുടെ മറുപടി.
എന്റെ അനിയത്തിയുടെ കല്യാണം നടത്തിയത് പുള്ളിയുടെ അടുത്ത് നിന്നും കാശ് വാങ്ങിച്ചിട്ടാണെന്നായിരുന്നു പ്രാധാന ആരോപണം. ഇക്കാര്യത്തില്‍ അമ്മയും അനിയത്തിയും ഭാര്യയുമൊക്കെ ഒരുപാട് വിഷമിച്ചു. ഈ സംഭവത്തിന് ശേഷം എന്തെങ്കിലും പരിപാടിക്ക് പോയാല്‍ നാട്ടുകാരൊക്കെ കളിയാക്കി ചിരിക്കുന്ന അവസ്ഥയിലേക്ക് എത്തി. അനിയത്തിയുടെ കല്യാണം ചേട്ടന് നടത്തിയത് ഒരാളുടെ പൈസ നടത്തിട്ടല്ലെ എന്നൊരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.

എന്റെ സോഷ്യല്‍ മീഡിയ പേജുകളുടെ ഇന്‍ബോക്സിലൊക്കെ ഒരുപാട് മോശം കമന്റുകളും തെറിവിളികളും വരുന്നുണ്ട്. അതൊന്നും പ്രശ്നമല്ല. പക്ഷെ എന്റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാമിലൊക്കെ തെറി വരുന്നത് സഹിക്കാന്‍ പറ്റില്ല. സ്വന്തം കുടുംബത്തിലാണ് ഇത്തരമൊരു പ്രശ്നം ഉണ്ടാവുന്നതെങ്കില്‍ നിങ്ങളൊക്കെ എങ്ങനെയാണ് പ്രതികരിക്കുക. ഈ സാഹചര്യത്തില്‍ കുറച്ച് വിശദീകരണം നല്‍കേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് ഇപ്പോള്‍ നിങ്ങളുടെ മുന്‍പിലേക്ക് വന്നതെന്നും ആന്റണി പെപ്പെ പറയുന്നു.
വീട്ടുകാർക്ക് പുറത്ത് ഇറങ്ങാനാവാത്ത അവസ്ഥയാണുള്ളത്. 2020 ജനുവരി 27 നാണ് ഞാന്‍ വാങ്ങിയ പൈസ തിരിച്ച് കൊടുക്കുന്നത്. അനിയത്തിയുടെ കല്യാണം നടക്കുന്നത് 2021 ജനുവരി 18 നാണ്. ഇത് രണ്ടും തമ്മില്‍ ഒരു വർഷത്തെ വ്യത്യാസമുണ്ട്. അതായാത് ജൂഡിന്റെ പൈസ തിരിച്ച് കൊടുത്തിട്ട് 9 മാസം കഴിഞ്ഞിട്ടാണ് കല്യാണ ആലോചന തന്നെ വന്നത്. ഞാനെന്താണ് ടൈം ട്രാവലർ ചെയ്ത് പോയിട്ട് പുള്ളിയുടെ പൈസ അടിച്ച് മാറ്റി കല്യാണം നടത്തിയതാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഒരു ചേട്ടന് എന്ന രീതിയിലുള്ള പ്രതികരണമാണ് ഞാന്‍ നടത്തുന്നത്. ഈ വിഷയം അങ്ങനെ പോവട്ടെ എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ കുടുംബത്തിന്റെ പ്രശ്നം കണ്ടാണ് പ്രതികരിക്കുന്നത്. 2019 ല്‍ ഈ വിഷയം സംഘടനകള്‍ വഴി ചർച്ച ചെയ്ത് പരിഹരിച്ച് കൈ കൊടുത്ത് പിരിഞ്ഞ സംഭവമാണ്. എന്തെങ്കിലും പ്രശ്നം ഇനിയും ഉണ്ടായിരുന്നെങ്കില്‍ അന്ന് തന്നെ പറയാമായിരുന്നു.
എന്നാല്‍ ഒരു വിജയം ഉണ്ടായപ്പോള്‍ വേറെ ഒരാളുടെ ജീവിതത്തെ വഴിമുടക്കാനായി ദുരുപയോഗം ചെയ്തു. പുള്ളി സംവിധാനം ചെയ്ത 2018 ഗംഭീര പടമാണ്. എല്ലാവരും പോയി കാണേണ്ട സിനിമയാണ്. ആ വിജയം എന്ജോയ് ചെയ്യുകയായിരുന്നു പുള്ളിവേണ്ടത്. എന്നാല്‍ എന്റെ ഭാവി വെച്ചുള്ള കളിയായിരുന്നു പുള്ളിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നെ വെച്ച് പടം ചെയ്യാനിരിക്കുന്ന നിർമ്മാതാക്കളൊക്കെ എന്താണ് വിചാരിക്കുക. ഇങ്ങനെയൊരു കള്ളന് എന്ന ചിന്തയൊക്കെ ഉണ്ടാവില്ലേയെന്നും താരം ചോദിക്കുന്നു.
ഒരാള്‍ക്ക് വിജയം ഉണ്ടാവുമ്പോള്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ കുറേ ആളുകള്‍ ഉണ്ടാവുമ്പോള്‍. എന്റെ പുതിയ ചിത്രമായ ആർ ഡി എക്സിന്റെ സംവിധായകന് നഹാസിനെ കൂടി ഇതിലേക്ക് വലിച്ചിട്ടിരിക്കുകയാണ്. വളർന്ന് വരുന്ന ഒരു സംവിധായകനെ ബാധിക്കുന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ജൂഡ് ആന്റണിയോട് എനിക്ക് ദേഷ്യമൊന്നും ഇല്ല, വിഷമം മാത്രമാണ് ഉള്ളത്. ഇതൊക്കെ വളരെ മോശം കാര്യമാണ്. തിരക്കഥയുടെ കാര്യത്തില്‍ സംശയം പറഞ്ഞപ്പോള്‍ ജൂഡ് അസഭ്യം പറഞ്ഞുവെന്നും പെപ്പെ കൂട്ടിച്ചേർക്കുന്നു.
സിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ ആന്റണി തന്റെ കൈയ്യിൽ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയെന്നും ഇതിന് ശേഷം സിനിമയില്‍ നിന്നും പിന്മാറിയെന്നുമായിരുന്നു ജൂഡ് ആന്റണിയുടെ ആരോപണം. മലയാള സിനിമയിൽ കഞ്ചാവും ലഹരിയും മാത്രമല്ല മനുഷ്യത്വമില്ലായ്മയും പ്രശ്നമാണെന്നും ആന്റണി വർഗീസ് വന്ന വഴി മറന്നെന്നും ജൂഡ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ തെളിവ് സഹിതം പൊളിച്ചടക്കുകയാണ് ആന്റണി പെപ്പെ ഇന്ന് ചെയ്തത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications