കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ കാലിനടിയിലെ മണ്ണ് പോകുന്നു? കേരളത്തിലും കോണ്‍ഗ്രസ് ദുര്‍ബലമോ? ആന്‍റണി പറയുന്നതെന്ത്?

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി എകെ ആന്‍റണി. കെപിസിസി വിശാല എക്‌സിക്യൂട്ടീവിലായിരുന്നു ആന്റണിയുടെ വിമര്‍ശനം. പാര്‍ട്ടിയില്ലെങ്കില്‍ ആരും ഇല്ലെന്ന് ഓര്‍ക്കണമെന്ന് ആന്റണി

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് എകെ ആന്റണി രംഗത്ത്. നേതാക്കള്‍ തമ്മില്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കുമെന്ന് ആന്റണി. കേരളത്തിലെ കപാര്‍ട്ടിയിലെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ആന്റണി ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കെപിസിസി വിശാല എക്‌സിക്യൂട്ടീവിലായിരുന്നു ആന്റണിയുടെ വിമര്‍ശനം. പാര്‍ട്ടിയില്ലെങ്കില്‍ ആരും ഇല്ലെന്ന് ഓര്‍ക്കണമെന്ന് ആന്റണി പറയുന്നു. കാലിനിടിയിലെ മണ്ണ് ബിജെപി കൊണ്ടു പോവുകയാണെന്നും ആന്റണി മുന്നറിയിപ്പ് നല്‍കുന്നു.

ak antony

സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കാനുമായിരുന്നു വിശാല എക്‌സിക്യൂട്ടീവ് ജനറല്‍ ബോഡി ചേര്‍ന്നത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിശാല എക്‌സിക്യൂട്ടീവ് ജനറല്‍ ബോഡി വീണ്ടും ചേര്‍ന്നത്.

നേരത്തെ രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കാതെ വിട്ടു നിന്ന ഉമ്മന്‍ചാണ്ടി വിശാല എക്‌സിക്യൂട്ടീവ് ജനറല്‍ ബോഡിയില്‍ പങ്കെടുത്തു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ ഇരുത്തിക്കൊണ്ടാണ് ആന്റണിയുടെ വിമര്‍ശനം. പാര്‍ട്ടി വിട്ടുപോയാല്‍ ഒന്നുമല്ലാതാകുമെന്ന കാര്യം മറക്കരുതെന്നും ആന്റണി പറഞ്ഞു.

വിദ്യാര്‍ഥി യുവജന സംഘടനകളെയും അദ്ദേഹം വിമര്‍ശിച്ചു. വെറും പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്നവരാണ് വിദ്യാര്‍ഥി യുവജന സംഘടനകളെന്നും ചോദ്യം ചെയ്യാനുള്ള ആര്‍ജവം വിദ്യാര്‍ഥി യുവജന സംഘടനകള്‍ക്ക് നഷ്ടമായെന്നും ആന്റണി പറയുന്നു.

English summary
ak antony warns congress leaders. bjp became strong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X