കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി മാധവന്‍നായര്‍ ആന്‍ട്രിക്‌സ്-ദേവദാസ് കേസില്‍ പ്രതി; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു...

  • By Vishnu
Google Oneindia Malayalam News

ദില്ലി: ആന്‍ട്രിക്‌സ് ദേവദാസ് ഇടപാടില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനെ പ്രതിയാക്കി സിബിഐയുടെ കുറ്റപത്രം. ഐഎസ്ആര്‍ഒയുടെ സ്‌പേസ് മാര്‍ക്കറ്റിങ് വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ബംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ 2005 ജനുവരി 28ന് ഒപ്പുവച്ച കരാറാറില്‍ ദേവദാസ് മള്‍ട്ടിമീഡിയയെ കൈവിട്ട് സഹായിച്ചു എന്നാണ് മാധവന്‍നായര്‍ക്കെതിരെയുള്ള കേസ്.

ജിസാറ്റ് -6, ജിസാറ്റ് -6 എ ഉപഗ്രഹങ്ങളുടെ ചില പ്രത്യേക സേവനങ്ങള്‍ എസ് ബാന്‍ഡ് മുഖേന പ്രയോജനപ്പെടുത്തുന്നതിനായി മാധവന്‍നായര്‍ ദേവാസിനെ വഴിവിട്ടു സഹായിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു.

G Madhavan Nair

578 കോടി രൂപയുടെ നഷ്ടമാണ് മാധവന്‍നായര്‍ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് വരുത്തി വച്ചത്. കരാര്‍ ഒപ്പിടുമ്പോള്‍ ആന്‍ട്രിക്‌സിന്റെ ഗവേണിങ് കൗണ്‍സിലില്‍ മാധവന്‍നായര്‍ അംഗമായിരുന്നു. ഐഎസ്ആര്‍ഒ ചെയര്‍മാനെന്ന നിലയില്‍ മാധവന്‍നായര്‍ കരാറില്‍ ഇടപെട്ടതിന്റെ വിവരങ്ങള്‍ സിബിഐക്ക് ലഭിച്ചു.

Read More: കൈക്കൂലി നല്‍കാത്തതിനാല്‍ മരുന്ന് നല്‍കിയില്ല; പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത് നഴ്‌സിന്റെ ക്രൂരത...

കേസിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാനായി അന്വേഷണസംഘം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ജിസാറ്റ്-6 ഉപഗ്രഹത്തിന്റെ എസ് ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകള്‍ ഡിജിറ്റല്‍ മള്‍ട്ടിമീഡിയ സേവനങ്ങള്‍ക്കായി ദേവാസിനു നല്‍കാമെന്നായിരുന്നു ആന്‍ട്രിക്‌സുമായി ഉണ്ടാക്കിയ കരാര്‍.

ജി സാറ്റ്-6, 6- എ എന്നീ ഉപഗ്രഹങ്ങളിലെ ട്രാന്‍സ്‌പോണ്ടറുകളില്‍ ഭൂരിഭാഗവും ഉപയോഗപ്പെടുത്തി തന്ത്രപ്രധാനമായ 70 മെഗാഹെട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം ഡിജിറ്റല്‍ മള്‍ട്ടിമീഡിയ സേവനങ്ങള്‍ക്കായി ദേവാസിനു നല്‍കാനായിരുന്നു കരാറിലെ വ്യവസ്ഥ. ഇതിനു പ്രതിഫലമായി 12 വര്‍ഷംകൊണ്ട് ദേവാസ് ആന്‍ട്രിക്‌സിന് 30 കോടി യുഎസ് ഡോളര്‍ (ഉദ്ദേശം 2000 കോടി രൂപ) നല്‍കാനും കരാറില്‍ വ്യവസ്ഥ ചെയ്തു.

എന്നാല്‍, ഈ തുക തീര്‍ത്തും കുറവാണെന്നും കരാറില്‍ വന്‍ അഴിമതി നടന്നതായും ആരോപണമുയര്‍ന്നു. കരാറില്‍ കമ്പനിക്ക് 76 കോടിയുടെ നഷ്ടമുണ്ടാക്കി. ദേശസുരക്ഷാ താല്‍പര്യങ്ങള്‍ മാനിക്കുന്നതല്ല കരാറെന്ന് സ്‌പേസ് കമ്മിഷന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. കരാറിലെ പൊരുത്തേക്കടുകള്‍ ചൂണ്ടിക്കാട്ടിയതോടെ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ കരാര്‍ റദ്ദാക്കി.

ആത്മഹത്യക്കുറിപ്പെഴുതിയത് കൈവെള്ളയിലും കാലിലും; യുവതിയുടെ മരണത്തില്‍ ദുരൂഹത...ആത്മഹത്യക്കുറിപ്പെഴുതിയത് കൈവെള്ളയിലും കാലിലും; യുവതിയുടെ മരണത്തില്‍ ദുരൂഹത...

ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന ജി മാധവന്‍ നായരുള്‍പ്പെടെ അഞ്ചു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ തന്നെ പെടുത്തിയതാണെന്നും സത്യം ഒരിക്കല്‍ വെളിച്ചത്ത് വരുമെന്നുമായിരുന്നു മാധവന്‍നായരുടെ പ്രതികരണം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Antix-Devdas scam CBI files charge sheet against Ex-ISRO chief G Madhavan Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X