Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് വീട്ടിലേക്ക് അനുമോള്‍; പിന്നാലെ അകത്തുകയറിയത് ഈ മത്സരാര്‍ത്ഥികള്‍: ആദ്യം തന്നെ മുട്ടന്‍ പണി

ബിഗ് ബോസ് വീടിനുള്ളിലേക്ക് കറുത്ത മുണ്ടും ജുബ്ബയുമിട്ട് മോഹന്‍ലാലിന്റെ മാസ് എന്‍ട്രി. അതിനു പിന്നാലെ ഓരോരുത്തരായി 19 മത്സരാര്‍ത്ഥികള്‍. പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടി ബിഗ് ബോസ് സീസണ്‍ 7 ആരംഭിച്ചു. പുതിയ ടാസ്‌ക്കുകളും അടിമുടി പുതുമകളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. മലയാളം ബിഗ് ബോസിനായി തന്നെ ചെന്നൈയില്‍ ഒരു വീട് നിര്‍മിച്ചിരുന്നു. സ്ലാന്റിങ് ജയിലും പണിപ്പുരയുമൊക്കെയായി വരും ദിനങ്ങള്‍ ആകാംക്ഷ നിറഞ്ഞതായിരിക്കുമെന്നാണ് ബിഗ് ബോസ് വീട് നല്‍കുന്ന സൂചനകള്‍.

ഏഴാം സീസണ്‍ ആയതിനാല്‍ തന്നെ ഏഴിന്റെ പണി എന്ന ടാഗ്ലൈനോടെയാണ് ബിഗ് ബോസ് ആരംഭിച്ചത്. മത്സരാര്‍ത്ഥികളായി ബിഗ് ബോസിലെത്തിയവരെ പരിചയപ്പെടാം.

ആദ്യ മത്സരാര്‍ത്ഥിയായി അനീഷ് തറയിലാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. കോമണര്‍ മത്സരാര്‍ത്ഥിയാണ് അനീഷ്. മോഹന്‍ലാല്‍ അനീഷിനെ ആദ്യ മത്സരാര്‍ത്ഥിയായി ഷോയിലേക്ക് സ്വാഗതം ചെയ്തു. തൃശൂര്‍ സ്വദേശിയാണ് അനീഷ്. ഗവണ്‍മെന്റ് ജോലിയില്‍ നിന്നും അഞ്ച് വര്‍ഷത്തെ ലീവ് എടുത്ത് ബിഗ് ബോസില്‍ സെലക്ഷനു വേണ്ടി പരിശ്രമിക്കുകയായിരുന്നു താനെന്ന് അനീഷ് പറഞ്ഞു. കൃഷിയില്‍ താല്‍പ്പര്യമുള്ള അനീഷ് എഴുത്തുകാരന്‍ കൂടിയാണ്.

big boss

ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന അനുമോള്‍ ബിഗ് ബോസ് ഹൗസിലേക്ക് രണ്ടാമത്തെ മത്സരാര്‍ത്ഥിയായി പ്രവേശിച്ചു. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ അനുമോള്‍ സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയത്.

ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരമാണ് ആര്യന്‍ കതൂരിയ. മോഡല്‍ കൂടിയായ ആര്യന്‍ കൊച്ചി സ്വദേശിയാണ്. ഫാലിമി, 1983, വടക്കന്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ആര്യന്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ച ആര്യന് ഇന്‍സ്റ്റഗ്രാമിലും വലിയ ഫോളോവേഴ്‌സ് ആണുള്ളത്.

അനുകരണ കലയില്‍ ശ്രദ്ധേയയാണ് കലാഭവന്‍ സരിഗ. ടെലിവിഷന്‍ പരമ്പരകള്‍ക്ക് പുറമെ കോമഡി ഷോകളിലും കലാഭവന്‍ സരിഗയുടെ സാന്നിധ്യം ശക്തമാണ്. സ്ത്രീകളെ അധികം കാണാത്ത മിമിക്രി രംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സരിഗ.

സരിഗമപ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ അക്ബര്‍ ഖാന്‍, ഇവരെക്കൂടാതെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം ഡോ. ബിന്നി സെബാസ്റ്റ്യന്‍, ഫുഡ് വ്‌ളോഗറും അഡ്വക്കേറ്റും കൊച്ചി സ്വദേശിയുമായ ഒനിയല്‍ സാബു നടനും നര്‍ത്തകനുമായ അഭിലാഷ്, ആര്‍ജെ ബിന്‍സി എന്നിവരാണ് തുടര്‍ന്ന് ബിഗ് ബോസിലെത്തിയത്.

ബിഗ് ബോസ് ഏഴാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ കണ്ടസ്റ്റന്റാണ് കോഴിക്കോട് സ്വദേശിനിയായ റെന ഫാത്തിമ. സിനിമ ടെലിവിഷന്‍ താരമായ നടന്‍ മുന്‍ഷി രഞ്ജിത്, മോഡലും സംരംഭകയുമായ ഗിസെലെ തക്രാല്‍ എന്നിവരും പ്രവചനങ്ങള്‍ക്ക് അതീതമായ പ്രകടം കാഴ്ച്ച വയ്ക്കാന്‍ ഒരുങ്ങുകയാണ്.

ബിഗ് ബോസ് വീടിനുള്ളില്‍ തീ പാറിക്കാനുള്ള ഒരുക്കത്തിലാണ് അവതാരകയായ ശാരിക. മൈത്രേയന്‍, രേണു സുധി എന്നിവരെ അഭിമുഖം ചെയ്തതിലൂടെയാണ് ശ്രദ്ധ നേടിയത്. ധാര്‍ഷ്ട്യത്തോടെയുള്ള ശാരികയുടെ ചോദ്യങ്ങളായിരുന്നു ഹൈലൈറ്റ്.

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം ഷാനവാസ്, ഫാഷന്‍ കൊറിയോഗ്രാഫറും സ്‌റ്റൈലിസ്റ്റും കലാസംവിധായകനുമായ നെവിന്‍, ഇതുകൂടാതെ ലെസ്ബിയന്‍ ദമ്പതികളായ ആദിലയും നൂറയും ബിഗ് ബോസ് വീട്ടിലെത്തി. ഇവരുടെ ബന്ധം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. രണ്ടു പേരാണെങ്കിലും ഒരൊറ്റ മത്സരാര്‍ത്ഥിയായാണ് ഇവരെ പരിഗണിക്കുന്നത്. സീരിയല്‍ താരവും അഭിഭാഷകയുമായ ശൈത്യ സന്തോഷും ബിഗ് ബോസ് വീട്ടിലെത്തി.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് സോഷ്യല്‍ മീഡിയ വൈറല്‍ താരം രേണു സുധിയുടെ എന്‍ട്രിയാണ്. ബിഗ് ബോസില്‍ എന്തൊക്കെ വിവാദങ്ങള്‍ രേണു സൃഷ്ടിക്കും എന്നാണ് വരും ദിവസങ്ങളില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധനേടിയ നടന്‍ ശരത് കുമാരാണ് ഏറ്റവും ഒടുവില്‍ എത്തിയത്.

ആദ്യം പണി കൊടുത്തത് ബിഗ് ബോസ് വീടിനുള്ളിലെ പണിപ്പുര

ബിഗ് ബോഗ് വീടിനുള്ളില്‍ മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നത് മുട്ടന്‍ പണികളാണ്. അതില്‍ ആദ്യത്തെ പണി കൊടുക്കുന്നത് വീടിനുള്ളിലെ പണിപ്പുരയാണ്. മത്സരാര്‍ത്ഥികളുടെ സാധനങ്ങളെല്ലാം ഇതിനകത്താണ് സൂക്ഷിക്കുന്നത്. ടാസ്‌ക്കുകള്‍ വിജയിച്ചാല്‍ മാത്രമേ സാധനങ്ങള്‍ ലഭിക്കൂ എന്നതാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ പണി. സ്ലാന്റിങ് ജയിലും ഇക്കുറി മത്സരാര്‍ത്ഥികളുടെ നെഞ്ചിടിപ്പ് കൂട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+