തൃശൂർ കളക്ടർ ടിവി അനുപമയുടെ കാർ അപകടത്തിൽപെട്ടു, അപകടം ചാലക്കുടിക്ക് സമീപം
തൃശൂർ: തൃശൂർ ജില്ലാ കളക്ടർ ടിവി അനുപമയുടെ കാർ അപകടത്തിൽ പെട്ടു. ശനിമാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചാലക്കുടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. ചാലക്കുടി പഴയ ദേശീയ പാതയിൽ സ്വകാര്യ വർക്ക് ഷോപ്പിന് സമീപം എതിർ ദിശയിൽ വന്ന കാർ അനുപമയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാലക്കുടിയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത് തൃശൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

വാഹനത്തിലുണ്ടായിരുന്ന കളട്കർ ഉൾപ്പെടെ ആർക്കും പരുക്കില്ല. തുടർന്ന് സാഹചര്യങ്ങൾ പരിശോധിച്ച ശേഷം കളക്ടർ മറ്റൊരു കാറിൽ യാത്ര തുടരുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications