ഇല്ലാകഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചു; സജി ചെറിയാനെതിരെ പരാതി നല്‍കി അനുപമ
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ മന്ത്രി സജി ചെറിയാന്റെ പ്രസ്ഥാവനക്കെതിരെ പോലീസില്‍ പരാതി നല്‍കി അനുപമയും അജിത്തും. വിവാദത്തില്‍ അനുപമയുടെ അച്ഛനെ പിന്തുണച്ചാണ് മന്ത്രി സംസാരിച്ചത്. സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ ചെയ്യവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം പുതിയ ചര്‍ച്ച്ക്ക് വഴിതെളിച്ചത്.

രണ്ടും മൂന്നും കുട്ടികളുള്ള ആളാണ് അജിത്ത് എന്ന് അജിത്തിന്റെ പേരെടുത്ത് പറയതെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. സംഭവത്തില്‍ സിപിഎമ്മും പാര്‍ട്ടിയും അനുപമക്ക് ഒപ്പമാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് മന്ത്രിയുടെ പ്രസംഗം വിവാദത്തിലായത്. കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞാണ് അപകീര്‍ത്തികരമായ പരാമര്‍ശം സജി ചെറിയാന്‍ നടത്തിയത്. അനുപമയുടെയും അജിത്തിന്റെയും പേര് എടുത്ത് പറയാതെയാണ് മന്ത്രിയുടെ പരാമര്‍ശം. ഇല്ലാകഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടായതിന് ശേഷം മറ്റൊരു കുട്ടിയെ പ്രേമിച്ച് വശത്താക്കുക, എന്നിട്ട് ചോദിക്കാന്‍ അച്ഛനെ ജയിലിലാക്കുക തുടങ്ങിയ പരമാര്‍ശങ്ങളാണ് മന്ത്രി ഉന്നയിച്ചത്.
തനിക്കും മൂന്നു പെണ്‍കുട്ടികളാണെന്നും പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയതെന്നും ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നതെന്നും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു. അതേസമയം അനുപമയുടെ കുഞ്ഞിനെ ശിഷു ക്ഷേമ സമിതിയില്‍ ഉപേക്ഷിക്കാന്‍ വേണ്ടി തയ്യാറാക്കിയ സമ്മതപത്രം പുറത്ത് വന്നിരുന്നു. പിതാവ് ജയചന്ദ്രനാണ് ഇത് പൊലീസിന് മുമ്പാകെ ഹാജരാക്കിയത്. അനുപമ പ്രസവിക്കുന്നതിന് മുമ്പാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് തന്നെകൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ചതാണെന്ന് അനുപമ പറഞ്ഞു.
തന്റെ കുഞ്ഞിനെ തട്ടികൊണ്ടുപോയതാണെന്ന് കാണിച്ച് അനുപമ മാതാപിതാക്കള്‍രക്കെതിരെയും, കുടുംബത്തിനെതിരെയും പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇ പരാതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ ഇവര്‍ സമീപിക്കുകയും ചെയ്തു.കുട്ടിയെ തട്ടികൊണ്ടുപോയതില്‍ വിശദമായ അന്വേഷണം വേണമെന്നും, കുഞ്ഞിനു വേണ്ടി അമ്മ നാടുനീളെ നടന്നത് കോടതി പരിഗണിക്കണമെന്നും, പ്രതികള്‍ക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും വാദിഭാഗം കോടതിയില്‍ വാദിച്ചു. കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തതെന്നും, അനുപമയുടെ പരാതിയില്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നില്ലെന്നും പ്രതിഭാഗവും വാദിച്ചു.
ഈ കേസില്‍ നവമ്പര്‍ രണ്ടിന് വിധി പരയാനിരിക്കുകയാണ് കോടതി. അനുപമ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനുപമയുടെ പരാതി വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കഴിഞ്ഞ ദിവസം പറഞ്ഞു. ഇതിന് പിന്നാലെ ശിശു ക്ഷേമ സമിതിയിലെ സിസിടിവി പരിശോധിച്ചാല്‍ മാത്രമേ സംഭവത്തിന് കൂടുതല്‍ വ്യക്തത വരുകയുള്ളൂവെന്നും അതുവരെ അനുപമയുടെ കുടുംബത്തിന് ജാമ്യം നല്‍കരുതെന്നും പോലീസും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന അനുപമയുടെ പിതാവ് ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയംഗത്തില്‍ നിന്നും നീക്കവും ചെയ്തിരുന്നു.












Click it and Unblock the Notifications