Get Updates
Get notified of breaking news, exclusive insights, and must-see stories!

ദത്ത് ലൈസന്‍സില്‍ വ്യക്തത വേണം; ശിശുക്ഷേമ സമിതിക്കെതിരെ വിമര്‍ശനവുമായി കുടുംബകോടതി

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ കേസില്‍ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് തിരുവനന്തപുരം കുടുംബകോടതി. ദത്ത് ലൈസന്‍സിന്റെ വ്യക്തമായ വിവരങ്ങള്‍ ശിശുക്ഷേമ സമിതി നല്‍കിയില്ലെന്നെന്നും ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി ശിശുക്ഷേമ സമിതിയെ അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഈ മാസം 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. വിശദമായ വാദം കേള്‍ക്കാന്‍ കോടതി കേസ് മാറ്റിവെക്കുകയും ചെയ്തു.

അതേസമയം കുഞ്ഞിനെ ദത്ത് നല്‍കിയ ആന്ദ്രയിലെ ജമ്പതികളുടെ പക്കല്‍ നിന്നും കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ ദമ്പതികളെ അറിയിച്ചിരുന്നു. കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കുമെന്നും അറിയിച്ചു. ഡഎന്‍എ പരിശോധനയില്‍ ഫലം പോസിറ്റീവാണെങ്കില്‍ കുഞ്ഞിനെ അമ്മക്ക് തിരിച്ചേല്‍പ്പിക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.

ph

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരകളത്തിലേക്ക് എത്തിക്കാനാണഅ നിര്‍ദ്ദേശം നല്‍കിയിരുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല.ആന്ധ്രാ പൊലീസും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കും. അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഇടപെട്ടില്ലെന്നതിന്റെ തെളിവുകളും മൊഴികളും അന്വേഷണത്തിന്റെ അദ്യഘട്ടത്തില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിരുന്നു. കൂടാതെ കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിനെത്തേടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതിയുമായി എത്തിയതിനും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

അനുപമയുടെ പരാതി കേട്ടിട്ടും പോലീസില്‍ വിവരമറിയിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തയ്യാറായില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദ പറഞ്ഞിരുന്നു. കൂടാതെ അനുപമയുടെ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും നേരത്തെ തന്നെ വിവാദമായിരുന്നു. ഒക്ടോബര്‍ 16 മുതല്‍ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത വന്നിട്ടും ശിശുക്ഷേമ സമിതി ഇടപെടാത്തതും വീഴിച്കക് തെളിവായാണ് കണക്കാക്കുന്നത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് അടുത്താഴ്ച സര്‍ക്കാരിന് കിട്ടുമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്.

അതേസമയം കുഞ്ഞിനെ തിരിച്ച് കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെ തന്നെ ഏല്‍പ്പച്ചതില്‍ തനിക്ക് ഉത്കണ്ഠയുണ്ടെന്നും എന്നാല്‍ കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി ശിശു സൗഹാര്‍ദമായ രീതിയില്‍ എന്റെ കുഞ്ഞിനെ തിരിച്ചു കൊണ്ടു വരാന്‍ സാഹചര്യം ഒരുക്കണമെന്ന് അപേക്ഷിക്കുന്നുവെന്നും അനുപമ നല്‍കിയ പരാതിയില്‍ പറയുന്നു.
ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അനുപമയുടെ കുഞ്ഞിനെ തിരിച്ചെത്തിക്കാനുള്ള ഒരുക്കം നടത്തുന്നത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിച്ച് ഡിഎന്‍എ പരിശോധന നടതത്തണമെന്നാണ് ശിശു ക്ഷേമ സമിതിക്ക് നല്‍കിയ ഉത്തരവ്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ഹാജരാക്കാനാണ് ശിശുക്ഷേമ സമിതിക്ക് നല്‍കിയ ഉത്തരവ്.

കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കാന്‍ ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അനുഗമിക്കണമെന്നും കുഞ്ഞിനെ നാട്ടിലെത്തിച്ചയുടന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും ഇതിനായി കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകള്‍ എടുക്കണമെന്നും ഡിഎന്‍എ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തണമെന്നും അനുപമക്ക് ലഭിച്ച ഉത്തരവില്‍ പറയുന്നു. പരിശോധനാ ഫലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കണമെന്നും ഡിഎന്‍എ പരിശോധന ഫലം വരും വരെ കുഞ്ഞ് തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കുഞ്ഞിനെ നാട്ടിലെത്തിക്കാനുളള തീരുമാനമായെങ്കിലും സമരം നിര്‍ത്തില്ല എന്നാണഅ അനുപമ പറഞ്ഞത്. ശിശുക്ഷേസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദയെയും മാറ്റി നിര്‍ത്തുംവരെ സമരം തുടരാനാണ് തീരുമാനമെന്നും അനുപമ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+