കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുപമയുടെ കുഞ്ഞ് ആന്ധ്രയില്‍; ദത്തെടുത്തത് അധ്യാപക ദമ്പതികള്‍

Google Oneindia Malayalam News

ഹൈദരാബാദ്: എസ്എഫ്‌ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞ് ആന്ധ്രാപ്രദേശിലുണ്ടെന്ന് കണ്ടെത്തി. ആന്ദ്രയില്‍ താസമാക്കിയ അധ്യാപക ദമ്പതികളാണ് അനുപമയുടെ കുഞ്ഞിനെ ശിശു ക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്തത്. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് ഇവര്‍ മാതൃഭൂമി ന്യൂസിനോട് പരഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് വര്‍ഷം മുമ്പ് ഓണ്‍ലൈന്‍ വഴിയാണ് ദമ്പതികള്‍ ശിശുക്ഷേമ സിമിതിയില്‍ അപേക്ഷ നല്‍കിയത്.

ph

'125 വര്‍ഷം പഴക്കമുളള ഡാമിന് എന്ത് ന്യായീകരണം?, മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് പൃഥ്വിരാജും'125 വര്‍ഷം പഴക്കമുളള ഡാമിന് എന്ത് ന്യായീകരണം?, മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് പൃഥ്വിരാജും

തുടര്‍ന്ന് ഇത്തരത്തിലൊരു കുഞ്ഞുണ്ടെന്നറിഞ്ഞ് നേരിട്ട് പോയി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് ദത്തെടുത്തത്. അവസാനമായി ഈ മാസം തിരുവനന്തപുരം കുടുംബ കോടതിയില്‍ ഒരു സിറ്റിങ്ങുമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ താത്കാലിക ദത്തായിട്ടാണുള്ളതെന്നും ഇവര്‍ പറഞ്ഞു. ഏറ്റവും ഒടുവിലായി ഒരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രം മതിയെന്ന് ദമ്പതികള്‍ പറയുന്നത്. അതും തങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷയാണുള്ളതെന്നും അവര്‍ പറഞ്ഞു. കുഞ്ഞുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളെല്ലാം ഇവര്‍ അറിഞ്ഞിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍ നിന്ന് ഇവരെ ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തകളും അവര്‍ അറിഞ്ഞിരുന്നു. സുരക്ഷിതമായി, സന്തോഷത്തോടെയാണ് കുഞ്ഞ് തങ്ങള്‍ക്കൊപ്പം കഴിയുന്നതെന്നും ദമ്പതികള്‍ വ്യക്തമാക്കി. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത് കൊണ്ട് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദമ്പതികള്‍ പറഞ്ഞു. അതേസമയം കുഞ്ഞിനെ തന്റെ സമ്മതമില്ലാതെയാണ് ശിശു ക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചതെന്ന് കാണിച്ച് അനുപമ തന്റെ മാതാപിതാക്കള്‍ക്കെതിരെ കേസ് നല്‍കിയിരുന്നു.

 ഇനിയെങ്കിലും കനിയണം തമിഴ്‌നാടേ.. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക, യുഎന്‍ റിപ്പോര്‍ട്ട് പുറത്ത് ഇനിയെങ്കിലും കനിയണം തമിഴ്‌നാടേ.. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക, യുഎന്‍ റിപ്പോര്‍ട്ട് പുറത്ത്

അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് അനുപമ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഒക്ടോബര്‍ 28-ന് കോടതി പരിഗണിക്കും. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് വിശദീകരണം ചേദിക്കുന്നതിനായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ വിളിച്ചുവരുത്തി. ദത്ത് നടപടികള്‍ നിയമപരമായാണ് ചെയ്തതെന്നും ഔദ്യോഗിക വിഷയമായതിനാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാനാകില്ലെന്നുമാണ് ഷിജുഖാന്‍ പറഞ്ഞത്. കുഞ്ഞിനെ തിരിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് അനുപമ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചിരുന്നു.

 യൂത്ത് ലീഗിലെ വനിതാ പ്രാതിനിധ്യം; നടപടിക്രമങ്ങൾ നേരത്തെ ആരംഭിച്ചത്: ഇ ടി മുഹമ്മദ് ബഷീർ യൂത്ത് ലീഗിലെ വനിതാ പ്രാതിനിധ്യം; നടപടിക്രമങ്ങൾ നേരത്തെ ആരംഭിച്ചത്: ഇ ടി മുഹമ്മദ് ബഷീർ

Recommended Video

cmsvideo
Ajith's first wife talks about Anupama issue

സര്‍ക്കാര്‍ എല്ലാവിധ നിയമസഹായങ്ങളും വാഗ്ദാനം ചെയ്തതോടെയാണ് അനുപമ സമരം അവസാനിപ്പിച്ചത്. എന്നാല്‍ പോലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് അനുപമ ഇന്ന് പറഞ്ഞത്. തികച്ചും നിരുത്തരവാദപരമായാണ് പോലീസ് കേസില്‍ ഉടനീളം ഇടപെട്ടതെന്നും തന്നെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛന്‍ നല്‍കിയ പരാതിയില്‍ കാണിച്ച ആവേശം പോലീസ് കുഞ്ഞിനെ കാണാതായ പരാതിയില്‍ കാണിച്ചില്ലെന്നും അനുപമ ആരോപിച്ചു.അതേസമയം പോലീസ് കൃത്യമായി കേസെടുത്തിരുന്നെന്നും അതിന്റെ ഭാഗമായി കൃത്യമായ നിര്‍ദേശങ്ങള്‍ അനുപമയ്ക്ക് നല്‍കിയിരുന്നെന്നുമായിരുന്നു സംഭവത്തില്‍ കമ്മീഷ്ണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

English summary
anupama s chandrans child in andra; adopted Adopted by a teachers couple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X