അനുപമയുടെ പരാതിയില്‍ വ്യക്തത കുറവുണ്ട്; വിശദമായി പരിശോധിക്കണം: പി സതീദേവി
കൊച്ചി: മാതാപിതാക്കള്‍ ചേര്‍ന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ടുപോയെന്ന പരാതിയുമായി മുന്‍ എസ്എഫ്ഐ നേതാവ് അനുപമ എസ് ചന്ദ്രന് വനിതാ കമ്മീഷന്റെ മുന്‍പിലും എത്തിയിരുന്നുവെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അനുപമയെ അടുത്തമാസം അഞ്ചാം തീയതി വിളിച്ച് വരുത്തിയിട്ടുണ്ടെന്നും കമ്മീഷന് അധ്യക്ഷ കൂട്ടിചേര്‍ത്തു. അനുപമയുടെ പരാതിയില്‍ ചില വ്യക്തത കുറവുണ്ടെന്നും, അതിനാല്‍ അനുപമയുടെ ഭാഗം വിശദമായി കേള്‍ക്കണമെന്നും എങ്കില്‍ മാത്രമെ പൊലീസിന് വിഷയത്തില്‍ വീഴ്ച്ച പറ്റിയട്ടുണ്ടോയെന്ന് പറയാന്‍ കഴിയു എന്നും അവര്‍ പറഞ്ഞു. കുട്ടിയെ ദത്ത് നല്‍കിയത് നിയമപരമായ മാര്ഗത്തിലൂടെയാണോയെന്ന് വിശദമായി പരിശോധിക്കണം.

എവിടെയാണ് വീഴ്ച്ച സംഭവിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് പി സതീദേവി കൊച്ചിയില്‍ പറഞ്ഞു.
കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയായ അനുപമ പരാതി ഉന്നയിച്ചിരുന്നത്. വനിതാ കമ്മീഷന്റെ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ പരാതിക്കാരിയായ അനുപമയേയും ഭര്‍ത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്നും വനിതാ കമ്മീഷന് അറിയിച്ചു.പരാതി ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന് അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ടും തേടിയിരുന്നു.
ഏപ്രില്‍ 19 നാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി അനുപമ പേരൂര്‍ക്കട പോലീസിനെ സമീപിക്കുന്നത്. പലതവണ നേരിട്ട് പോയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അനുപമ ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍വെച്ച് തന്റെ കുഞ്ഞിനെ തട്ടിയെടുക്കുകയും ചേച്ചിയുടെ വിവാഹ ശേഷം കുഞ്ഞുമൊത്ത് രണ്ട് പേര്‍ക്കും സുഖമായി ജീവിക്കാമെന്നും പറഞ്ഞാണ് തന്റെ കയ്യില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് അനുപമ പറഞ്ഞിരുന്നത്. എന്നാല്‍ അനുപമയുടെ പൂര്‍ണ സമ്മതത്തോടെയാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് പിതാവും അജിത്തിന്റെ ആദ്യ ഭാര്യയുെ ആരോപിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം അനുപമ എതിര്‍ക്കുകയും മാതാപിതാക്കള്‍ക്കും കുടുംബത്തിനുമെതിരെ കേസ് നല്‍കുകയുമായിരുന്നു.
കുഞ്ഞിനെ കടത്തിയത് ആന്ധ്രയിലേക്കാണെന്നാണ് സ്ഥിരീകരിച്ചിട്ടുണ്ട്. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാര്‍ക്ക് ദത്ത് നല്കിയതായിരുന്നു. സി പി എം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നതായി അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.ഡി. വൈ. എഫ്. ഐ നേതാവായിരുന്ന അജിത്തുമായുള്ള പ്രണയത്തെത്തുടര്‍ന്നാണ് അനുപമ ഗര്‍ഭിണിയായത്. അജിത്ത് വിവാഹിതനായതിനാല്‍ വീട്ടുകാര്‍ ബന്ധം എതിര്‍ക്കുകയും കൂടാതെ അജിത്തും അനുപമയും വിവാഹിതരകുന്നതിന് ഗര്‍ഭം ധരിച്ചതും വീട്ടുകാര്‍ എതിര്‍ക്കുന്നതിന് കാരണമായി. പ്രസവിച്ച് മൂന്നാം ദിവസം സംരക്ഷിക്കാനാണെന്നു പറഞ്ഞ് കൊണ്ടുപോയ കുഞ്ഞിനെ തിരികെ കിട്ടിയില്ലെന്നാണ് അനുപമയുടെ പരാതി. അജിത്തുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാലാണ് മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ തന്നില്‍ നിന്ന് മാറ്റിയതെന്നും അനുപമ പറഞ്ഞിരുന്നു.
തന്റെ കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് താന്‍ കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമയുടെ അച്ഛന് സംഭവത്തെ കുറിച്ച് പറഞ്ഞത്. സിപിഎം നേതാക്കളുള്‍പ്പെടെ അനുപക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. അനുപമക്ക് നീതി നിശേധിക്കപ്പെട്ടുവെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞത്. ഒടുവില്‍ തന്റെ കുഞ്ഞിന് വേണ്ടി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം ഉള്‍പ്പെടെ നടത്തിയിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് അനുപമ നിരാഹാര സമരം അവസാനിപ്പിച്ചത്. അതേസമയം പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് കമ്മീഷ്ണര്‍ നല്കിയ റിപ്പോര്‍ട്ട്. പോലീസ് കൃത്യമായി ഇടപെട്ടിരുന്നുവെന്നും കമ്മീഷ്ണറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications