സിപിഎം അഴിമതി പ്രസ്ഥാനം, അഴിമതിയും തട്ടിപ്പും പിണറായി സർക്കാരിൻ്റെ മുഖമുദ്ര: അനുരാഗ് താക്കൂർ
കൊല്ലം: അഴിമതിയും തട്ടിപ്പും മുഖമുദ്രയാക്കിയ സർക്കാരാണ് പിണറായി വിജയൻ്റേതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ. പൊതുകടം ഇരട്ടിച്ചതാണ് ഇടതു സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഐസകിനും സുധാകരനും പകരക്കാർ, മണ്ഡലം മാറി ശൈലജ, നേതാക്കളുടെ ഭാര്യമാർക്ക് സീറ്റ്, സിപിഎം പട്ടികയായി
സിപിഎം അഴിമതി പ്രസ്ഥാനമായി മാറി. തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ബിജെപി അധികാരത്തിൽ എത്തിയാൽ കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കും.
ആഴക്കടൽ മത്സ്യബന്ധന കരാർ മത്സ്യതൊഴിലാളികളെ ഒറ്റുകൊടുക്കലായിരുന്നു. കേന്ദ്ര സർക്കാർ മത്സ്യതൊഴിലാളികൾ വേണ്ടി പ്രത്യേക ഫിഷറീസ് വകുപ്പ് രൂപീകരിച്ചപ്പോൾ സംസ്ഥാന സർക്കാർ അവരുടെ ഉപജീവനമാർഗം ഇല്ലാതാക്കാനാണ് ശ്രമിച്ചത്. യുപിഎ ഭരണകാലത്ത് കേരളത്തിൽ നിന്നുള്ള എട്ട് മന്ത്രിമാർ ഉണ്ടായിട്ടും ആ സർക്കാർ സംസ്ഥാനത്തിന് അനുവദിച്ചതിൻ്റെ മൂന്നിരട്ടി ഫണ്ട് നരേന്ദ്രമോദി സർക്കാർ അനുവദിച്ചുവെന്നും അനുരാഗ് താക്കൂർ പറഞ്ഞു.
ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
ടിപി സെന്‍കുമാര്‍ കൊടുങ്ങല്ലൂരില്‍, തൃശൂരില്‍ സുരേഷ് ഗോപിക്കായി സമ്മര്‍ദം; ബിഡിജെഎസിന് സീറ്റ് കുറയും
തൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷും
പി ജയരാജനെ തഴഞ്ഞതിൽ അണികൾക്കിടയിൽ അമർഷം പുകയുന്നു
Recommended Video