• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തില്‍ പകര്‍ത്തല്ലേ, പണി പാലും വെള്ളത്തില്‍ കിട്ടും; ജാഗ്രതൈ..!

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാര്‍ ആരാണെന്ന് ചോദിച്ചാല്‍, ആദ്യം പറയുന്ന ഉത്തരം ക്രിക്കറ്റ് വിരാട് കൊഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ആയിരിക്കും. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. കൊവിഡ് ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ താരം കൊഹ്ലി ഇപ്പോള്‍ മത്സരത്തിന്റെ തിരക്കിലാണ്.

എന്നാല്‍ ഇതിനിടെ അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊഹ്ലിയോടൊപ്പം ഗര്‍ഭിണിയായ അനുഷ്‌ക ശീര്‍ഷാസനം ചെയ്യുന്ന ചിത്രമായിരുന്നു അത്. കുറച്ച് കാലം മുമ്പ് പകര്‍ത്തിയ ചിത്രമാണിതെന്നാണ് അനുഷ്‌ക പറഞ്ഞത്. ഈ ചിത്രത്തെ ചിലര്‍ പിന്തുണയ്ക്കുമ്പോള്‍ മറ്റ് ചിലര്‍ എതിര്‍ത്തും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോ സൗമ്യ സൗരിന്‍. ഫേസ്ബുക്കിൽ ഡോക്ടര്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ...

അന്ധമായ ആരാധന

അന്ധമായ ആരാധന

എനിക്കും കൊഹ്‌ലിയെയും അനുഷ്‌കയെയും വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പരസ്പരം ബഹുമാനിക്കുന്ന ദമ്പതികള്‍ എന്ന നിലക്ക്! പക്ഷെ ഇത് കുറച്ചു കടുപ്പമായിപ്പോയി! പറയാതെ വയ്യ! കാരണം അന്ധമായ ആരാധന ഇതുവരെ ഉണ്ടായിട്ടില്ല ആരോടും! അതുകൊണ്ട് തന്നെ കാട്ടുന്ന എല്ലാ കോപ്രായങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാനും ഉദ്ദേശമില്ല.

അനുകരിച്ചേക്കാം

അനുകരിച്ചേക്കാം

പക്ഷെ അങ്ങിനെ ആയിരിക്കണമെന്നില്ല അവരുടെ എല്ലാ ആരാധകരും! ചിലര്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങളെ അന്ധമായ അനുകരിച്ചേക്കാം.. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു. ഇതിനെ കുറിച്ച് അറിയാവുന്ന ഗൈനെക്കോളജിസ്റ്റുമാരോടൊക്കെ ചോദിച്ചു നോക്കി.

 ഗര്‍ഭകാലത് ഉപദേശിക്കുന്നില്ല

ഗര്‍ഭകാലത് ഉപദേശിക്കുന്നില്ല

ആരും ഇത്തരത്തിലുള്ള വ്യായാമമുറകള്‍ ഗര്‍ഭകാലത് ഉപദേശിക്കുന്നില്ല. അതിനര്‍ത്ഥം ഗര്‍ഭിണികള്‍ വ്യായാമം ചെയ്യരുതെന്നല്ല. ചെയ്യണം, വളരെ നല്ലത് തന്നെയാണ്. പക്ഷെ ഇത്തരം സര്‍ക്കസുകളല്ല, മറിച്ചു സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തില്‍ പെല്‍വിക് ഫ്‌ലോര്‍ മസിലുകളെ ബലപ്പെടുത്തുന്ന തരം പ്രത്യേക വ്യായാമങ്ങളാണ് ചെയ്യേണ്ടത്.

അപകടസാധ്യതകളുമുണ്ട്

അപകടസാധ്യതകളുമുണ്ട്

യോഗയും ആകാം. ധ്യാനമൊക്കെ ചെയ്യുന്നത് മനസ്സിന് സന്തോഷവും സമാധാനവുമൊക്കെ തരും. അതെല്ലാം ഒരു ഗര്‍ഭിണികള്‍ ആവശ്യമാണ് താനും! പക്ഷെ ഇവര്‍ ചെയ്യുന്ന തരം വ്യായാമങ്ങള്‍ ചെയ്താല്‍ ചിലപ്പോള്‍ കഴുത്തിലെ കശേരുക്കള്‍ പൊട്ടി സുഷുമ്‌നാനാഡിക്ക് ക്ഷതം സംഭവിക്കാനും ജീവിതം ഒരു വീല്‍ ചെയറില്‍ ആകാനും വരെയുള്ള അപകടസാധ്യതകളുമുണ്ട്.

അപകടങ്ങള്‍ വേറെയും

അപകടങ്ങള്‍ വേറെയും

കുഞ്ഞിന് സംഭവിക്കാവുന്ന അപകടങ്ങള്‍ വേറെയും! സെലിബ്രിറ്റികളുടെ ജീവിതം കാമെറകള്‍ക്ക് മുന്നിലാണ്. തുറന്ന പുസ്തകമാണ്. പറയുന്നതും ചെയ്യുന്നതുമെല്ലാം സൂക്ഷിച്ചു വേണം! ചിലപ്പോള്‍ ഇതെല്ലാം അപ്പടി പകര്‍ത്തി ജീവിക്കുന്ന പാവം ആരാധകര്‍ക്കായിരിക്കും പല അപകടങ്ങളും സംഭവിക്കുന്നത്.

ജാഗ്രതൈ

ജാഗ്രതൈ

അതൊന്നും പുറംലോകം അറിയുകയുമില്ല. ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തില്‍ പകര്‍ത്തല്ലേ! പണി പാലും വെള്ളത്തില്‍ കിട്ടും! ജാഗ്രതൈ!

ജോസഫ് വിഭാഗത്തിന് ആപ്പ് വെച്ച് കോണ്‍ഗ്രസ്; ഒരു വാര്‍ഡില്‍ യുഡിഎഫിന് 2 സ്ഥാനാര്‍ത്ഥികള്‍, ചിരി ഇടതിന്

ബല്‍റാമിന്റെ തൃത്താലയില്‍ യുഡിഎഫ് വിയര്‍ക്കും; വിമത സ്ഥാനാര്‍ത്ഥി പിടിമുറുക്കും, വാർഡ് കൈവിടുമോ

എട്ടുകാലി മമ്മുഞ്ഞുമാരെ കേരള ജനത മനസിലാക്കും..യുഡിഎഫ് അല്ല എൽഡിഎഫ്, വായടിപ്പിച്ച് മുഖ്യമന്ത്രി

cmsvideo
  Drsulphi Noohu About Virat Kohli's Viral Photo | Oneindia Malayalam

  English summary
  Anushka Sharma's Shirshasana; Dr Soumya Sarin describes the Consequence of exercise in a post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X