പഫ്‌സ് അനുശ്രീയെയും ക്രിസ്പിനെയും മാത്രമല്ല എയര്‍പോര്‍ട്ടിനെയും നാറ്റിച്ചു; ഹോട്ടലിനെതിരെ കേസ്...
തിരുവനന്തപുരം: ചലച്ചിത്ര താരം അനുശ്രീ അടുത്തിടെ ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് കേരളമാകെ ചര്‍ച്ച ചെയ്തതാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഒരു ലഘുഭക്ഷണ ശാലയില്‍ കയറി ഒരു കാപ്പിയും കട്ടന്‍ ചായയും പഫ്‌സും കവിച്ചതിന്റെ ബില്ലാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. വില വിവരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. രണ്ട് പഫ്‌സിനും കട്ടന്‍ചായക്കും ഒരു കാപ്പിക്കും ഈടാക്കിയത് 680 രൂപ. !
അനുശ്രീയുടെ പോസ്റ്റ് വൈറലായി. സാമൂഹ്യമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ വലിയ ചര്‍ച്ചയായി. പ്രവാസികളടക്കമുള്ള യാത്രക്കാരും ഈ കൊള്ളക്കെതിരെ രംഗത്ത് വന്നു. അനുശ്രീയെ അനുകൂലിച്ചും എതിര്‍ത്തും ട്രോളുകളിറങ്ങി. ഇതോടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. അവസാനം റെസ്റ്റോറിന്റിനെതിരെ കേസുമെടുത്തു. പഫ്‌സ് എയര്‍പോര്‍ട്ടിനെയും നാണം കെടുത്തിരിക്കുകയാണ്. ട്രോളുകളൊക്കെ വീണ്ടും വന്ന് തുടങ്ങി...

വെള്ളരിക്കാപ്പട്ടണം
രണ്ടു പഫ്‌സിനും കട്ടന്‍കാപ്പിക്കും 680 രൂപ യാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ റെസ്‌റ്റോറന്റ് ഈടാക്കിയത്. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ

അനുശ്രീയുടെ ഇടപെടല്‍
എയര്‍പ്പോര്‍ട്ടിലെ പകല്‍ കൊള്ള വിവരിച്ച് അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ വലിയ പ്രതിഷേധമുയര്‍ന്നു. അനുശ്രീയെ താരമാക്കി നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു.

പ്രൊട്ടക്ഷന്‍ ഫോറം
എയര്‍പോര്‍ട്ടിലെ പകല്‍ കൊള്ളയ്‌ക്കെതിരെ റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രിസിഡന്റ് ഷെഫില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു

അന്വേഷണത്തിന് നിര്‍ദ്ദേശം
പരാതി സംബന്ധിച്ച് ഒരുമാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസിന്റെ ഉത്തരവ്. എയര്‍പോര്‍ട്ട് ഡയറക്ടര്‍. കിച്ചന്‍ റസ്‌റ്റോറന്റ് മാനേജര്‍, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി തുടങ്ങിയവരാണ് മറുപടി നല്‍കേണ്ടത്.

ഒരു പഫ്‌സിന്റെ വില അറിയാമോ
നെക്ലസിനൊന്നുമല്ല ഒരു പഫ്‌സിന്റെ വില അറിയുമോ അരുണേട്ടാ

ബസിലും യാത്ര ചെയ്യാം
വിമാനത്തില്‍ യാത്ര ചെയ്തതു കൊണ്ടല്ലേ, വല്ലപ്പോഴും ബസിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്ത് നോക്കു, പ്രശ്‌നം തീരും.












Click it and Unblock the Notifications