Get Updates
Get notified of breaking news, exclusive insights, and must-see stories!

'അൻവർ പാർട്ടിയെ തകർക്കുന്ന ആയുധമായി, ഇനി തീയാകേണ്ടത് പാർട്ടിയെ സ്നേഹിക്കുന്നവർ'; പി ജയരാജൻ

പിവി അൻവറിനെതിരെ ആഞ്ഞടിച്ച് പി ജയരാജൻ. വലതുപക്ഷത്തിന്റെ ശൈലി പിന്തുടർന്ന് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് അൻവർ എന്ന് ജയരാജൻ വിമർശിച്ചു. പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അൻവർ സ്വയം മാറിയിരിക്കുന്നത്. ഇപ്പോൾ തീയാകേണ്ടത് സിപിഐഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. 'അൻവർ എംഎൽഎ, സി.പി.എംനേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള നിലപാടാണ് തുടർച്ചയായി കൈക്കൊള്ളുന്നത്. ഇന്നത്തെ പത്രസമ്മേളനത്തോടെ അന്തരിച്ച നേതാവിനേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് കൂടുതൽ പരിഹാസ്യനായിരിക്കുന്നു. ഇക്കാര്യത്തിൽ വലതുപക്ഷത്തിൻ്റെ ശൈലിയാണ് അൻവർ പിൻതുടരുന്നത്. അതുവഴി തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് വഞ്ചിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

anvar

പരിഹാസ്യമായ വാദഗതികൾ അൻവർ ഉന്നയിക്കുന്നുണ്ട്. അതിലൊന്ന്, തന്നെ പോലീസ് പിൻതുടരുന്നു എന്നുള്ളതാണ്. സ്ഥിരം ഗൺമാനുള്ള താങ്കളെ പോലീസ് പിൻതുടരേണ്ട ആവശ്യകതയെന്താണ് ? പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സ: കെ.പി.ആർ. ഗോപാലൻ എം.എൽ.എ. ആയിരിക്കുന്ന ഘട്ടത്തിൽ നടത്തിയ അപവാദ പ്രചരണങ്ങളെപ്പോലും അതിജീവിച്ച സി.പി.എം.ന് അൻവർ നടത്തുന്ന അപവാദ പ്രചരണങ്ങൾ നേരിടാൻ നല്ല ശേഷിയുണ്ടെന്നും മനസിലാക്കണം. മുഖ്യമന്ത്രി സഖാവ് പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അൻവറിന്, താൻ കൈക്കൊണ്ട തെറ്റായ നിലപാട് തുറന്ന് കാണിച്ചപ്പോഴാണോ പുതിയ ബോധോദയമുണ്ടായത്.

പാർട്ടി ശത്രുക്കളുടെ പാവയാകാൻ ആർക്കും കഴിയും. പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അൻവർ സ്വയം മാറിയിരിക്കുന്നത്. ഇപ്പോൾ തീയാകേണ്ടത് സിപിഐഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണ്. പാർട്ടി ശത്രുക്കൾക്ക് അമ്മാനമാടാൻ വിട്ടുകൊടുക്കേണ്ട ഒന്നല്ല നമ്മുടെ പാർട്ടിയും നേതൃത്വവും. അത് നമ്മുടെ രക്തമാണ്; ജീവനാണ്. ആ ജീവനെ ചേർത്തുപിടിച്ച്, ധീര രക്തസാക്ഷികളുടെ ഹൃദയ രക്തത്തെ സാക്ഷി നിർത്തി, നമുക്ക് പ്രതിജ്ഞ ചെയ്യാം- ഒറ്റുകാരുടെയും ശത്രുക്കളുടെയും അപവാദ പ്രചാരണങ്ങളിലും ചതി പ്രയോഗങ്ങളിലും കടന്നാക്രമണങ്ങളിലും തെല്ലും പതറിപ്പോകാതെ ഈ ചെങ്കൊടി ഇനിയും ഉയർത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന്'.

എംവി ജയരാജനും അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്. -വലതുപക്ഷത്തിന്റെ കോടാലിക്കൈയായി പിവി അൻവർ മാറുന്നത് പ്രതിഷേധാർഹമാണ്. സിപിഐ(എം)ന്റെ പാർലമെന്ററി പാർട്ടിയുടെ ഭാഗമായ സ്വതന്ത്ര നിയമസഭാംഗമായ പി.വി. അൻവർ യുഡിഎഫിന്റെയും ബിജെപിയുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കോടാലിക്കൈയായി മാറുകയാണ് എന്ന് പറയാതെ വയ്യ. മാപ്പർഹിക്കാത്ത കുറ്റമാണ് അൻവർ ചെയ്തത്.

എസ്പി ഓഫീസിന്റെ മുമ്പിലിരുന്ന ഒറ്റയാൻ സമരവും വാർത്താസമ്മേളനം നടത്തിയതിന് ശേഷം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതും അൻവർ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടും തുടർച്ചയായി സർക്കാറിനെതിരെ പരസ്യമായി വിമർശനം ഉന്നയിക്കുന്നതും അൻവറിനെ ജയിപ്പിച്ച നിലമ്പൂരിലെ ജനങ്ങളോട് കാട്ടുന്ന മര്യാദയില്ലായ്മയാണ്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയ നിഷ്‌കളങ്കനായിരുന്നു അൻവർ എന്നാണ് ചിലരെങ്കിലും കരുതിയത്. അത് ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രി രാജിവെക്കണമെന്നും മറ്റുമുള്ള അൻവറിന്റെ പ്രതികരണം തെളിയിക്കുന്നത്.

തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രിയാണെന്നുവരെ മാധ്യമങ്ങൾക്ക് മുമ്പിൽ വിളമ്പാൻ അൻവറിനായി. ഇങ്ങനെ പറഞ്ഞ അൻവർ തന്നെ ജയിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് പറയുകയും ചെയ്തു. ഒക്കത്തിരുന്ന് ചോരകുടിക്കുന്നതു പോലെ ആയിപ്പോയില്ലേ അൻവറിന്റെ പ്രതികരണം? യു.ഡി.എഫ്. നേതാക്കളെക്കാൾ ഇടതുവിരുദ്ധനായി അൻവർ മാറുകയാണോ? യശശ്ശരീരനായ കോടിയേരി ബാലകൃഷ്ണനെ പ്രകീർത്തിക്കുന്നതല്ല, അപമാനിക്കുന്നതാണ് അൻവറിന്റെ പ്രതികരണം. മാധ്യമങ്ങൾക്ക് മുമ്പിൽ എന്തും വിളിച്ചുപറയുന്ന അൻവറിന്റെ സ്വഭാവം കാണുമ്പോൾ എന്ത് സംഭവിച്ചു എന്നാണ് ജനങ്ങൾ അത്ഭുതപ്പെടുന്നത്.

രാജ്യത്താകെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷഭരണം. അൻവർ ആക്ഷേപങ്ങൾ ഉന്നയിക്കുമ്പോൾ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിലും ക്രമസമാധാന പരിപാലനരംഗത്തും കേരളം ഒന്നാമതാണ്. ഇതൊന്നും അൻവർ കാണുന്നില്ലേ. ദേശീയ അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ 46 എണ്ണമാണ് ഇതിനകം എൽഡിഎഫ് സർക്കാറിനെ തേടിയെത്തിയത്. അൻവർ ഇപ്പോൾ ഉന്നയിച്ചതുപോലെയുള്ള ആരോപണങ്ങൾ പാർലമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിച്ചതല്ല. ഇപ്പോഴുള്ള വെളിപ്പെടുത്തലുകൾ ആർക്കുവേണ്ടിയാണെന്ന് അൻവർ പറയണം. ജനങ്ങൾ ആ ആരോപണങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും', എംവി കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+