അന്‍വറിന്റെ അട്ടിത്തറയിളകുന്നു, ചെക്ക് ഡാം പൊളിക്കും!!
ജില്ലാ കലക്ടറാണ് നിര്‍ദേശം നല്‍കിയത്
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് തിരിച്ചടി. ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ അന്‍വര്‍ നിര്‍മിച്ച ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ടു കലക്ടറേറ്റില്‍ നാളെ നടക്കുന്ന ഹിയറിങില്‍ പങ്കെടുക്കാനും പെരിന്തല്‍മണ്ണ സബ് കലക്ടര്‍ എംഎല്‍എയ്ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്‍വറടക്കം 12 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഡാം പൊളിക്കുന്നതിനു ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍ നിര്‍ദേശം നല്‍കി. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു . ഇതു ജില്ലാ കലക്ടര്‍ക്കു കൈമാറിയ ശേഷം തടയണ പൊളിച്ചു നീക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവാനാണ് തീരമാനിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലില്‍ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിച്ച് ചെക്ക് ഡാം നിര്‍മിച്ചത്. അതേസമയം, താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് എംഎല്‍എയുടെ വിശദീകരണം.












Click it and Unblock the Notifications