കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിനിമ സംഘടനകള്‍ക്ക് ശക്തി പോര, 'വ്യാജ' പ്രേമത്തിന് പിന്നില്‍ ആസൂത്രിതം നീക്കം'

Google Oneindia Malayalam News

തിരുവനന്തപുരം: 'പ്രേമം' സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ പുറത്തായ സംഭവം കൂടുതല്‍ വിവാദങ്ങളിലേയ്ക്ക്. സിനിമയുടെ നിര്‍മാതാവായ അന്‍വര്‍ റഷീദ് സിനിമ സംഘടനകളുടെ നേര്‍ക്ക് രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

സിനിമ സംഘടനകള്‍ക്ക് ശക്തിയില്ലാത്തതിനാലാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം എന്നാണ് അന്‍വര്‍ റഷീദ് പറയുന്നത്. താന്‍ രാജിവച്ചതോടെ മാത്രമാണ് കേസില്‍ നടപടിയുണ്ടായതെന്നും അന്‍വര്‍ റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

പ്രേമത്തിന്റെ മാത്രമല്ല, അന്‍വര്‍ റഷീദ് ഇതിന് മുമ്പ് നിര്‍മിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സിന്റേയും വ്യാജന്‍ ഇറങ്ങിയിരുന്നുവെന്നും അന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും അന്‍വര്‍ പറയുന്നു.

ആസൂത്രിത നീക്കം?

ആസൂത്രിത നീക്കം?

അന്‍വര്‍ റഷീദിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന ബാംഗ്ലൂര്‍ ഡേയ്‌സിന്റേയും വ്യാജന്‍ ഇറങ്ങിയിരുന്നു. ആസൂത്രിത നീക്കമാണിതിന് പിന്നിലെന്ന് അന്‍വര്‍ റഷീദ് സംശയിക്കാനുള്ള കാരണവും ഇത് തന്നെ.

നടപടിയുണ്ടായില്ല

നടപടിയുണ്ടായില്ല

സിനിമ സംഘടനകള്‍ക്ക് പരാതി കൊടുത്തപ്പോള്‍ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് അന്‍വര്‍ റഷീദിന്റെ ആരോപണം. താന്‍ രാജിവച്ചപ്പോഴാണ് നടപടിയുണ്ടായതെന്നും റഷീദ് പറയുന്നു.

പോലീസിന് മുന്നില്‍

പോലീസിന് മുന്നില്‍

പ്രേമത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദിനോടും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനോടും ആന്റി പൈറസി സെല്ലിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

തീയേറ്റര്‍ ഉടമകള്‍

തീയേറ്റര്‍ ഉടമകള്‍

അന്‍വര്‍ റഷീദ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് തുടക്കം മുതല്‍ പിന്തുണ നല്‍കുന്നവരാണ് തീയേറ്റര്‍ ഉടമകള്‍. കാര്യങ്ങള്‍ ഈ നിലയ്ക്കാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സിനിമ ബന്ദിലേയ്ക്ക് നീങ്ങുമെന്നാണ് ഭീഷണി.

തെളിവെടുപ്പ്

തെളിവെടുപ്പ്

കഴിഞ്ഞ ദിവസം ഏരീസ് വിസ്മയ മാക്‌സ് സ്റ്റുഡിയോയില്‍ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്റ്റുഡിയോയില്‍ അടുത്ത ദിവസം തന്നെ തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Anwar Rasheed disclose about Premam Piracy Controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X