'അന്ത്യകർമ്മം ചെയ്തയാൾ പറഞ്ഞത് തെറ്റ്, എത്തിയത് മെമ്പറെ തെറ്റിദ്ധരിപ്പിച്ച്'; നിയമനടപടിയെന്ന് എംഎൽഎ
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തയാള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ. പെണ്‍കുട്ടി ഹിന്ദിക്കാരിയായതിനാല്‍ പൂജാരിമാര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് തയ്യാറായില്ലെന്ന വാദം തെറ്റാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്ന ശേഷമാണ് കാര്യങ്ങള്‍ എല്ലാം വ്യക്തമായതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈനിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
രേവദ് എന്നയാളാണ് പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. പലയിടത്തും പോയി അന്വേഷിച്ചെങ്കിലും ഹിന്ദിക്കാരി കുട്ടിയായതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ തയ്യാറായില്ലെന്നാണ് രേവദ് പറഞ്ഞത്. ഒരു കര്‍മം മാത്രം ചെയ്ത് ശീലമുള്ളയാളാണ് ഞാനെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് കേട്ട് സമീപത്തുണ്ടായിരുന്ന അന്‍വര്‍ സാദത്ത് എം എല്‍ എ രേവദിനെ ആലിംഗനം ചെയ്തിരുന്നു. എന്നാല്‍ ഈ വാദങ്ങളൊക്കെ തെറ്റാണെന്ന വിവരമാണ് പുറത്തുവരുന്നത്.അന്‍വര്‍ സാദത്തിന്റെ വാക്കുകളിലേക്ക്...

'സംസ്കാരത്തിന്റെ തൊട്ടുമുമ്പാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കര്‍മ്മം ചെയ്യാന്‍ ഒരാളെ കിട്ടുമോ എന്നുള്ള കാര്യം അന്വേഷിച്ചത്. ഉടന്‍ തന്നെ ചുര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിനെ വിവരം അറിയിച്ചു. അവര്‍ പറഞ്ഞത് അനുസരിച്ച് പഞ്ചായത്ത് മെമ്പര്‍ രമണന് ചേലാക്കുന്ന് ആണ് ആളെ കൊണ്ടുവന്നത്. ആ സമയത്ത് അതിന് തയ്യാറായി വന്നയാളെ ഞാന്‍ അഭിനന്ദിച്ചിരുന്നു'.
'എന്നാല്‍ മെമ്പറെ തെറ്റിദ്ധരിപ്പിച്ചാണ് അയാള്‍ എത്തിയത്. പൂജാരിമാര്‍ വരാന്‍ തയ്യാറായില്ലെന്ന് പറഞ്ഞത് തെറ്റാണ്. ഇയാള്‍ക്കെതിരെ നിയമനടപടി അടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പരിശോധിക്കുന്നുണ്ട്'- അന്വാര് സാദത്ത് പറഞ്ഞു. അതേസമയം, പൂജാരിമാരെ വിളിച്ചെങ്കിലും പെട്ടെന്ന് എത്താനുള്ള അസൗകര്യം മൂലമാണ് അവര്‍ വരാതിരുന്നതെന്ന് ചൂര്‍ണിക്കര പഞ്ചായത്ത് മെമ്പര്‍ രമണന് ചേലാക്കുന്ന് പറഞ്ഞു. ഒമ്പത് മണിക്ക് സ്കൂളില്‍ നിന്ന് മൃതദേഹം എടുക്കണമായിരുന്നു. 8.50 ആയപ്പോഴാണ് കര്‍മ്മിയെ കിട്ടുമോ എന്ന് പ്രസിഡന്റ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പലരെയും ആ സമയത്ത് വിളിച്ചെങ്കിലും അത്ര വേഗത്തില്‍ ആര്‍ക്കും എത്താന്‍ സാധിച്ചിരുന്നില്ല. ഈ സമയത്താണ് രേവദ്, തനിക്ക് കര്‍മ്മങ്ങള്‍ അറിയാമെന്നും ചെയ്യാമെന്നും പറഞ്ഞ് രംഗത്തെത്തുന്നത്. പൂജാരിയെ അന്വേഷിക്കുന്നതും മറ്റും ഫോണ്‍ വിളിക്കുന്നതിലൂടെ മനസിലാക്കിയതായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications