Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’

വോട്ടർമാരെ സ്വാധീനിക്കാൻ പണമോ മദ്യമോ നൽകുന്നത് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ കണ്ടെത്താൻ ഇനി ആർക്കുവേണ​െമങ്കിലും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനും ചട്ടലംഘനങ്ങൾ തടയുന്നതിനും പൊതുജനങ്ങളെയും പങ്കാളികളാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്കരിച്ച സംവിധാനമാ 'സി-വിജിൽ' (cVIGIL) മൊബൈൽ ആപ്പ് വഴിയാണ് ഇത് സാധ്യമാകുന്നത്.

തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ തത്സമയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ 'സി-വിജിൽ' സഹായിക്കും. വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളോ അനുമതിയില്ലാത്ത പ്രചാരണങ്ങളോ ഒക്കെ ഈ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം. പരാതി ലഭിച്ചാൽ വെറും നൂറ് മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്.

cvigilap

ഒരു ആൻഡ്രോയിഡ്/ഐഒഎസ് ആപ്ലിക്കേഷനാണ് 'സി-വിജിൽ’. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആർക്കും ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ ഈ ആപ്പ് സജീവമാണ്. വോട്ടർമാർക്ക് പണം നൽകുക, മദ്യവിതരണം, അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിക്കുകയോ ബാനറുകൾ സ്ഥാപിക്കുകയോ ചെയ്യുക, പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുക, മതപരമോ ജാതീയമോ ആയ വിദ്വേഷം പടർത്തുക തുടങ്ങി പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ വരുന്ന ഏത് ലംഘനത്തിനെതിരെയും ഇതിലൂടെ പരാതി നൽകാം.

പരാതി നൽകാൻ വളരെ എളുപ്പവുമാണ്. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ആപ്പിലെ കാമറ ബട്ടൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ മാത്രം മതി. പരമാവധി രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയോ അല്ലെങ്കിൽ ഫോട്ടോയോ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. ആപ്പ് ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുമ്പോൾ തന്നെ ജിപിഎസ് സംവിധാനം വഴി ലൊക്കേഷൻ താനേ രേഖപ്പെടുത്തപ്പെടും. ഇത് കൃത്യമായ സ്ഥലം കണ്ടെത്താൻ അധികൃതരെ സഹായിക്കും.

അതേസമയം, ഫോൺ ഗാലറിയിലുള്ള പഴയ ഫയലുകളോ എഡിറ്റ് ചെയ്ത ദൃശ്യങ്ങളോ അപ്‌ലോഡ് ചെയ്യാൻ കഴിയുകയുമില്ല. ഇത് 'സി-വിജിലി’ന്റെ വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്യുന്നു. തത്സമയം പകർത്തിയ ദൃശ്യങ്ങൾ മാത്രമേ പരാതിയായി സ്വീകരിക്കുകയുള്ളൂ. സംഭവത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാനുള്ള സൗകര്യവും ആപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

പരാതി നൽകുന്ന വ്യക്തിയുടെ സുരക്ഷ ഉറപ്പാക്കുന്നുമുണ്ട്. പേരും വിവരങ്ങളും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്ക് അജ്ഞാതനായി തന്നെ പരാതി സമർപ്പിക്കാം. ഇത്തരത്തിൽ പരാതി നൽകുമ്പോൾ പരാതിക്കാരന്റെ ഫോൺ നമ്പറോ മറ്റ് വിവരങ്ങളോ ഉദ്യോഗസ്ഥർക്ക് ലഭ്യമാകില്ല. അതേസമയം, വിവരങ്ങൾ നൽകുന്നവർക്ക് തങ്ങളുടെ പരാതിയുടെ പുരോഗതി അറിയാൻ ഒരു 'യുണീക് ഐഡി' ലഭിക്കും. ഇത് ഉപയോഗിച്ച് നടപടികൾ ഏത് ഘട്ടത്തിലാണെന്ന് നിരീക്ഷിക്കാൻ സാധിക്കും.

'സി-വിജിൽ’ വഴിയുള്ള പരാതികളിൽ നടപടി സ്വീകരിക്കുന്നതിന് കൃത്യമായ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. സബ്മിറ്റ് ബട്ടൺ അമർത്തുന്നതോടെ പരാതി ജില്ലാ കൺട്രോൾ റൂമിലെത്തും. അഞ്ച് മിനിറ്റിനുള്ളിൽ ഈ വിവരം ബന്ധപ്പെട്ട ഫീൽഡ് യൂണിറ്റിന് കൈമാറും. പതിനഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഫ്ലയിങ് സ്ക്വാഡോ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡോ സംഭവസ്ഥലത്തെത്തും. സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകുന്നതോടെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ നടപടി സ്വീകരിക്കും. പരാതി നൽകി പരമാവധി 100 മിനിറ്റിനുള്ളിൽ എന്ത് നടപടി എടുത്തു എന്ന മറുപടി പരാതിക്കാരന് ആപ്പിലൂടെ തന്നെ ലഭ്യമാകുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+