പ്രതിമ ഇസ്ലാമിനെതിരല്ല: എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കാന്‍ മമ്മൂട്ടി ഇടപെടണമെന്ന് എപി അബ്ദുള്ളക്കുട്ടി
മലപ്പുറം: തുഞ്ചൻപറമ്പിൽ എഴുത്തഛന്റെ പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് ബി ജെ പി നേതാവ് എപി അബ്ദുള്ളക്കുട്ടി. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന് ആദരം നൽകാൻ ആരെയാണ് സർക്കാർ പേടിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഈ വിഷയത്തിൽ മമ്മൂട്ടിക്ക് എന്താണാണ് പറയാനുള്ളതെന്ന് ചോദിക്കുന്ന അദ്ദേഹം പ്രതിമ ഞങ്ങൾ മുസ്‌ലിംങ്ങൾക്ക് ഹറാമാണ് എന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നും അഭിപ്രായപ്പെടുന്നു.
ഇത് പോലെ പണ്ട് ലക്ഷദ്വീപിലെ ഒരു പഴയ രാഷ്ട്രീയ നേതാവ് പ്രതിമ ഇസ്ലാമിനെതിരാണെന്ന് നുണ പറഞ്ഞ് ദ്വീപിൽ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നത് തടഞ്ഞിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എം ടി ക്ക് സർക്കാർ നൽകിയ ആദരം നന്നായി. മലയാള സാഹിത്യ കുലപതിയുടെ നവതി തിരൂർ തുഞ്ചൻ പറമ്പിൽ ഒരു ഉത്സവ മാക്കിയ സാംസ്കാരിക വകുപ്പിന് നല്ല നമസ്ക്കാരം പക്ഷെ ഇത്തരുണത്തിൽ ഒരു കാര്യം ഉണർത്തട്ടെ. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന് ആദരം നൽകാൻ നിങ്ങൾ ആരെയാണ് പേടിക്കുന്നത്.
തുഞ്ചൻപറമ്പിൽ എഴുത്തഛന്റെ പ്രതിമ സ്ഥാപിക്കാൻ പിണറായിക്ക് ധൈര്യമുണ്ടോ? ഈ വിഷയത്തിൽ മമ്മൂട്ടിക്ക് എന്ത് പറയാനുണ്ട്?. പ്രതിമ ഞങ്ങൾ മുസ്‌ലിംങ്ങൾക്ക് ഹറാമാണ് എന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. ഇത് ഇസ്ലാമിക തീവ്രവാദികളുടെ ആശയമാണ്.
ഏത് പോലെ എന്നാൽ സിനിമ ഹറാമാണ് എന്ന് പണ്ട് ഇവിടെ നിലനിന്ന അന്ധവിശ്വാസം പോലെ. ഇനിയെങ്കിലും വൈകാതെ തിരൂർ മുൻസിപാലിറ്റിയുടെ ഏണിക്കടിയിൽ പൊടി പിടിച്ച് കിടക്കുന്ന ഒരു വെങ്കല പ്രതിമയുണ്ട്. മഹാനായ ഭാഷാ പിതാവിന്റെ പ്രതിമ. അത് സ്ഥാപിക്കാൻ മഹാനടൻ മമ്മൂട്ടി മുൻകൈ എടുക്കണം. അങ്ങയ്ക്ക് പിണറായി വിജയനിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തണം.
ഇത് ഒരു അപേക്ഷയാണ്. ഇത് പോലെ പണ്ട് ലക്ഷദ്വീപിലെ ഒരു പഴയ രാഷ്ട്രീയ നേതാവ് പ്രതിമ ഇസ്ലാമിനെതിരാണെന്ന് നുണ പറഞ്ഞ് ദ്വീപിൽ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നത് തടഞ്ഞിരുന്നു. ഇന്ന് അവിടെ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. നിങ്ങൾക്ക് കവരത്തിയിൽ പോയാൽ കാണാം ഗാന്ധി ദിനത്തിൽ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർചന നടത്തുന്ന നിസ്ക്കാര തഴമ്പുള്ള നല്ല മുസ്ലിം സഹോദരങ്ങളെ..












Click it and Unblock the Notifications