കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിക്ക് ആഭ-മൈത്രിമാരെപ്പോലെ ആയിരുന്നു എകെജിക്ക് സുശീല.. ബൽറാമിന് അബ്ദുള്ളക്കുട്ടിയുടെ മറുപടി!

Google Oneindia Malayalam News

കോഴിക്കോട്: എകെജിയെ ബാലപീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ചതിലൂടെ എകെ ഗോപാലനെന്ന വ്യക്തിയെ മാത്രമല്ല, സുശീല ഗോപാലനേയും ചരിത്രത്തേയും കൂടിയാണ് വിടി ബൽറാം അപമാനിച്ചത്. ഒളിവ് കാലത്തെ വിപ്ലവപ്രവർത്തനങ്ങൾ എന്ന പ്രയോഗത്തിലൂടെ കേരളത്തിലെ സ്ത്രീകളെക്കൂടി അപമാനിക്കുക എന്നതും ജനപ്രതിനിധി കൂടിയായ ബൽറാമിന്റെ ഭാഗത്ത് നിന്നുമുണ്ടായി.

നായയ്ക്ക് പിറന്ന മക്കള്‍ പോലും എകെജിക്കെതിരെ ഇങ്ങനൊരു പുലഭ്യം പറയില്ല!! ബൽറാമിനെതിരെ പ്രമുഖ നടൻനായയ്ക്ക് പിറന്ന മക്കള്‍ പോലും എകെജിക്കെതിരെ ഇങ്ങനൊരു പുലഭ്യം പറയില്ല!! ബൽറാമിനെതിരെ പ്രമുഖ നടൻ

സുശീലയുമായുള്ള അടുപ്പവും വിവാഹവും എകെജി തന്നെ തന്റെ ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആ പുസ്തകത്തിലെ വാചകങ്ങൾ വളച്ചൊടിച്ചാണ് എകെജിയെ ബൽറാം ബാലപീഡകനെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. കോൺഗ്രസ് നേതാവും മുൻ സിപിഎംകാരനുമായ എപി അബ്ദുള്ളക്കുട്ടി ഈ വിവാദത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

എന്റെ ഓർമ്മയിലെ എകെജി

എന്റെ ഓർമ്മയിലെ എകെജി

എന്റെ ഓർമ്മയിലെ എകെജി എന്ന തലക്കെട്ടിലാണ് എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. പൂർണരൂപം ഇതാണ്: സുശീലയ്ക്ക് എകെജിയോട് തോന്നിയ ഇഷ്ട്ടവും അവരുടെ ഒന്നിച്ചുള്ള ജീവിതവും പോരാട്ടവും എഴുതപ്പെടാത്ത നല്ല ഒരു പ്രണയകാവ്യമാണ് . ആലപ്പുഴയിലെ സികെ കുമാരപ്പണിക്കരുടെ മകൾക്ക് എ കെ ജിയെ കണ്ടയുടനെ പ്രണയം തോന്നിയതിൽ അതിശയപ്പെടാനൊന്നും ഇല്ല.കാരണം അത്ര സുന്ദരനായിരുന്നു അദ്ദേഹം. ഒരു വല്ലാത്ത കരിസ്മാറ്റിക്

പ്രകൃതം.

പ്രണയത്തിന് പ്രായമില്ല

പ്രണയത്തിന് പ്രായമില്ല

പ്രേമത്തിന് കണ്ണും കാതും മൂക്കും ഇല്ലാന്നല്ലേ നമ്മൾ കേട്ടത്. പ്രായവും ഇല്ലെന്ന് കൂട്ടിച്ചേർത്താൽ മതി പ്രശ്നമെല്ലാം തീരും. എന്നാൽ കോയമ്പത്തൂർ ജയിലിൽ തന്നെ കാണാൻ വന്ന സുശീല ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ "നന്നായി പഠിക്കേണ്ട പ്രായത്തിൽ ഇമ്മാതിരി ചിന്തയൊന്നും വേണ്ട '' എന്നായിരുന്നു എകെജി ഉപദേശിച്ചത്. എന്നിട്ടും സുശീലയുടെ ഇഷ്ടം പൂവണിഞ്ഞു.

ദൈവം നൽകിയ അനുഗ്രമാണ് സുശീല

ദൈവം നൽകിയ അനുഗ്രമാണ് സുശീല

സുശീല പിന്നീട് ഭാര്യ മാത്രമല്ല, സത്യാഗ്രഹപ്പന്തലുകളിലും പോരാട്ടങ്ങളിലും വളണ്ടിയർ ആയിരുന്നു. കൂട്ടി പറഞ്ഞാൽ മഹാത്മാ ഗാന്ധിയുടെ ഒപ്പം സഹായിയായിരുന്ന ആഭ -മൈത്രിമാരെപോലെ. എകെജിയോട് ആദ്യ ഭാര്യയും കുടുംബവും കാണിച്ച ക്രൂരതയ്ക് ദൈവം നൽകിയ അനുഗ്രഹമാണ് സുശീല.നല്ല കോൺഗ്രസുകാരനായിരുന്നു എകെജി.

എകെജിയെ ഭാര്യ ഉപേക്ഷിച്ചു

എകെജിയെ ഭാര്യ ഉപേക്ഷിച്ചു

കേളപ്പജിയോടൊപ്പം ചേർന്ന് ഗുരുവായൂർ സത്യാഗ്രഹം ,കള്ളുഷാപ്പ് പിക്കറ്റിങ് ,ആനന്ദ തീർത്ഥനൊപ്പം അയിത്തത്തിന് എതിരെയുള്ള പയ്യന്നൂർ സമരം ഇതിലെല്ലാം നന്നായി പങ്കെടുത്തു. മർദനമേറ്റു ജയിലും കേസിലുമായി കഴിഞ്ഞ ഗോപാലൻ എന്ന ഗാന്ധിയനെ ഭാര്യ മൊഴിചൊല്ലുകയിരുന്നു. ആഢ്യൻമാരായ ആദ്യ ഭാര്യയുടെഅച്ഛൻ മകളെയും കൂട്ടിയിറങ്ങിപോകുമ്പോൾ "കണ്ടാ ഗ്രസ്സായ തെമ്മാടി ഗോപാലിനൊപ്പം " എന്റെ മോള് പൊറുക്കൂല എന്നാണ് പറഞ്ഞത്.

എന്നും സുശീല കൂടെ

എന്നും സുശീല കൂടെ

കണ്ടുനിൽക്കുന്ന ഗോപാലന്റെ നിസഹായത യുവ പൊതുപ്രവർത്തകർ വീണ്ടും വായിക്കേണ്ടതാണ്. അതുകൊണ്ടാണ് ഞാൻ മുകളിൽ കുറിച്ചത് സുശീലക്ക്എകെജി യോട് തോന്നിച്ച പ്രണയം ഈശ്വര നിമിത്തമാണ്. പലപ്പോഴും തന്റെ പോരാട്ടത്തിൽ പാർട്ടിപോലും കൂടെ ഉണ്ടായിരുന്നില്ല. എന്നാൽ എന്നും സുശീലയുണ്ടായിരുന്നു. 1960 ലെ ഇടുക്കിയിലെ അമരാവതി സത്യാഗ്രഹം പാർട്ടിയോട് ആലോചില്ല എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റു പാർട്ടി അദ്ദേഹത്തെ താക്കീത് ചെയ്തു.

പലപ്പോഴും പാർട്ടി കൂടെ നിന്നില്ല

പലപ്പോഴും പാർട്ടി കൂടെ നിന്നില്ല

എംഎം മണിയും കൂട്ടരും ഭൂമി കൈയ്യേറുമ്പോൾ പാർട്ടി കൂടെ പാറപോലെ നിൽക്കുന്നത് ഇത്തരുണത്തിൽ ഓർക്കുന്നത് കൗതുകതരമായിരിക്കും. ഡാം നിർമാണം കൊണ്ടു കുടിയും കിടപ്പാടവും നഷ്ടപെട്ടവർക്ക് വേണ്ടി 21 ദിവസം നിരാഹാരം കിടന്ന എകെജിക്കൊപ്പം സുശീലയും കമ്മൂണിസ്റ്റ് വിരുദ്ധനായ ഫാദർ വടക്കനും മാത്രമേയുണ്ടായിരുന്നുള്ളൂ. നെഹ്‌റുവാണ് ആ പാവങ്ങൾക്ക് ഭൂമി നൽകി സമരം തീർത്തത്.

പച്ച മനുഷ്യ സ്നേഹി

പച്ച മനുഷ്യ സ്നേഹി

എകെജി ശരിയായ കമ്മ്യൂണിസ്റ്റ് ഒന്നുമല്ല. നല്ല പച്ച മനുഷ്യ സ്നേഹിയാണ് എന്ന് ഫാദാർ വടക്കൻ പറഞ്ഞത് ശരിയാണ്. അത് കൊണ്ടാണല്ലോ എകെജിയെ പാർട്ടി സിസിയിലും പിബിയിലും എടുക്കാൻ വൈകിയത്. വിഎസ്‌ 1954 സി സി യിൽ വന്നു. എകെജി 1972 ലും എന്നറിയുമ്പോൾ ചരിത്രവിദ്യാർത്ഥികൾ മൂക്കത്തു വിരൽ വെക്കും. എകെജിയെക്കുറിച്ച് ഗവേഷണ വിദ്യാർത്ഥികൾ പുതിയ വായനക്ക് വേദിയാക്കിയാൽ നല്ല രസമായിരിക്കും.

കോൺഗ്രസായ എകെജിയും കമ്മ്യൂണിസ്റ്റായ എകെജിയും

കോൺഗ്രസായ എകെജിയും കമ്മ്യൂണിസ്റ്റായ എകെജിയും

കോൺഗ്രസുകാരനായ എകെജിയെയാണോ കമ്മ്യൂണിസ്റ്റായ എകെജിയെയാണോ കൂടുതൽ ഇഷ്ടം എന്ന്‌ എന്നോട് ചോദിച്ചാൽ കൺഫ്യൂഷനാവും. അതിനാൽ ഇങ്ങനെ പറയാം. സ്വാതന്ത്ര്യ സമരത്തേയും ജനകീയ പോരാട്ടത്തെയും സുശീലയെയും പ്രണയിച്ച ഒരു പച്ചമനുഷ്യനായിരുന്നു എകെജി. വാൽകഷ്ണം : വിശ്വ പ്രണയ കഥ ലൈല -മജ്‌നു... ഇവരുടെ ഏക മകളുടെ പേര് ലൈല എന്നാണ്.

എകെജിയെക്കുറിച്ച്

എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്ററ്

English summary
AP Abdullakkutty's facebook post about AKG and Susheela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X