കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് അബ്ദുള്ളക്കുട്ടി, നിയമസഭയിലേക്ക് മത്സരിക്കാനില്ല

Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടി. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം വിശകലനം നടത്തും. പാര്‍ട്ടിയുടെ പ്രകടനത്തിലെ പോരായ്മകള്‍ വിമര്‍ശനപരമായി പരിശോധിക്കപ്പെടുമെന്നും അബ്ദുളളക്കുട്ടി വ്യക്തമാക്കി.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; തദ്ദേശ തിരഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നേറാൻ ബിജെപിക്കായില്ല;വിമർശനവുമായി എപി അബ്ദുള്ളക്കുട്ടി

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാന്‍ സാധ്യതയുളള ഇടങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടാക്കുന്നുവെന്ന് അബ്ദുളളക്കുട്ടി ആരോപിച്ചു. ബിജെപി ജയിക്കുന്നയിടത്ത് സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുകൂടുന്നത് തിരിച്ചടിയാണ്. പാര്‍ട്ടിയില്‍ പ്രമുഖ വനിതാ നേതാവ് ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നം ഏറെക്കുറേ പരിഹരിക്കപ്പെട്ടുവെന്നും അബ്ദുളളക്കുട്ടി വ്യക്തമാക്കി.

bjp

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് കേരളത്തില്‍ വലിയ പ്രതീക്ഷകളാണ് ഉളളത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മാധ്യമങ്ങളോട് കണ്ണൂരില്‍ പ്രതികരിക്കുകയായിരുന്നു അബ്ദുളളക്കുട്ടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഇക്കുറി കേരളത്തില്‍ വലിയ നേട്ടം പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാര്യമായി ചലനമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

English summary
AP Abdullakkutty about BJP's performance in Kerala Local Body election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X