കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം മാണി 52 വർഷം ഭരിച്ച പാലായില്‍ കണ്ടത്, അബ്ദുള്ളക്കുട്ടി പറയുന്നു

Google Oneindia Malayalam News

കോട്ടയം: പാലായില്‍ പ്രചരണത്തിന് പോയപ്പോഴുള്ള അനുഭവം പങ്കുവെച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. മാണി 52 വർഷം തടർച്ചയായി ജയിച്ച മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തിയപ്പോൾ മണ്ഡലത്തില്‍ കാര്യമായ വികസനങ്ങള്‍ ഒന്നും തന്നെ കാണാന്‍ ആയില്ലെന്ന് അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി. ഈയിടെ മോദി സര്‍ക്കാരില്‍ നിന്നും ലഭിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ ചില പദ്ധതികള്‍ മാത്രമേ മണ്ഡലത്തില്‍ കാണാനായുള്ളൂ. മണ്ഡലത്തില്‍ എല്‍ഡിഎഫിനെതിരെ ജനവികാരം ശക്തമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു. കുറിപ്പ് വായിക്കാം

maniabdullakkuty

പാല ഉപ തെരഞ്ഞെടുപ്പിൽ
രണ്ട് മൂന്ന് ദിവസം പ്രചരണത്തിന് ഞാനും ചെന്നിരുന്നു
NDA സ്ഥാനാർത്ഥി . N. ഹരിക്കുവേണ്ടി ചിട്ടയാർന്ന പ്രവർത്തനത്തിലൂടെ
കടുത്ത ത്രികോണ മത്സരത്തിന്റെ
പ്രതീതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്

KM മാണി 52 വർഷം തടർച്ചയായി
ജയിച്ച മണ്ഡലത്തിൽ
ഒരു ഓട്ടപ്രദക്ഷിണം
നടത്തിയപ്പോൾ ഒരു കാര്യം
പ്രകടമാണ്
കാര്യമായ വികസന മുന്നേറ്റങ്ങൾ ഒന്നും കാണാൻ ഇല്ല

ഏറ്റവും പ്രദ്ധേയമായ പദ്ധതികളും
ഫണ്ടും കേന്ദ്ര സർക്കാറിൽ നിന്ന്
ഈയ്യിടെ (മോദി സർക്കാർ )കിട്ടിയതാണ്
ഗ്രീൻ ടൂറിസത്തിന് 90 കോടി
റോഡുകൾക്ക് 60 കോടി
സർക്കാർ ആശുപത്രിക്ക് 20 കോടി
ഐ.ഐ.ഐ. ടി ക്ക് 200 കോടി
തുടങ്ങി ഏകദേശം 600 കോടിയിൽ
പരം തകയുടെ
വികസന പ്രവത്തനങ്ങൾ നടന്നതല്ലാതെ
മറ്റൊന്നും കാര്യമായി കാണുന്നില്ല

പിന്നെ റബർ ഉൾപ്പെടെ കാർഷിക രംഗത്തെ
പ്രതിസന്ധിക്ക്
ഗോളബലൈസേഷന്റെ യുഗത്തിന്റെ
കാരണങ്ങളുണ്ടെങ്കിലും
NDA സർക്കാർ വന്നയുടൻ
റബറിന്റെ മാത്രം ഇറക്കുമതി ചുങ്കം
മൂന്ന് ഇരട്ടിയാക്കി നിയന്ത്രിച്ചത്
മുഖ്യചർച്ച യായിട്ടുണ്ട്...

മാണി സാർ മരിച്ചതോടെ
കേരള കോൺഗ്രസ്സ് തമ്മിലടി തുടങ്ങി
സ്വന്തം സ്ഥാനാർത്ഥിക്ക്
ചിഹ്നം പോലും
ഇല്ല
ഞാനൊരു കുടുംബയോഗത്തിൽ
പറഞ്ഞത്
ഇങ്ങനെയാണ് " ഹേ യു' ഡി യെഫെ നിങ്ങൾക്ക് പറ്റിയ ചിഹ്നം കൈതച്ചക്കയല്ല
കഴുതാണ്."

NDA യുടെ കുടുംബയോഗങ്ങളിൽ എല്ലാം നല്ല പങ്കാളിത്തം ഉണ്ടായിരുന്നു
മുഖ്യൻ പിണറായി വിജയനോട് പ്രത്യേകിച്ചും
LDFeനാട് വിശേഷിച്ചും
ജനവികാരം എങ്ങും ദൃശ്യമാണ്
പ്രത്യേകിച്ച് ശബരിമല വിശ്വാസികളോട്
സർക്കാർ കാട്ടിയ ക്രൂരതകൾ...

ഈ മണ്ഡലത്തിൽ വോട്ടർമാരിൽ മത
വിശ്വാസികളെ നോക്കിയാൽ
അയ്യപ്പ ഭക്തന്മാർക്കാണ് ഭൂരിപക്ഷം...
കൂടാതെ
നരേന്ദ്ര മോദിയുടെ നന്മയുടെ
രാഷ്ട്രീയ പാലയിലും ചെറിയ ചലനങ്ങൾ ഉണ്ടാക്കി തുടങ്ങി

പാല രൂപത ഇറക്കിയ ഇടയലേഖനത്തിൽ
300 ലധികം വരുന്ന കേന്ദ്ര സർക്കാറിന്റെ
ജനക്ഷേ പദ്ധതികൾ ലളിതമായി വിശ്വാസികൾക്ക് വിവരിച്ചു നൽകി എന്ന് മാത്രമല്ല
ക്രൈസ്തവ സഭ ആസ്കീമുകളുടെ
പ്രചാരകരാകാൻ അതിൽ ചേരാൻ ആഹ്വാനം ചെയ്യുന്നു
എന്നത് മാത്രം മതി BJP സർക്കാറിനുള്ള അംഗീകാരം...

ചരിത്രത്തിലാദ്യമായി കൃഷിക്കാരന്റെ എക്കൗണ്ടിൽ 6000 രൂപ കിട്ടി.
കർഷക സിദ്ധാന്തകാരനായ
മാണിസാറിന്റെ
ആത്മാവ് പോലും BJP മുന്നണിക്ക്
വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും
ഇതെക്കെയാണ് പാലയിലെ അനുഭവങ്ങൾ...

English summary
AP Abdullakkutty about Pala constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X