• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുധീരന് അവസരവാദമെന്ന് അബ്ദുള്ളക്കുട്ടി: സാറ് അന്ന് എവിടെയായിരുന്നു, മോദിക്ക് വീണ്ടും പ്രശംസ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടി വീണ്ടും മോദി സ്തുതിയുമായി രംഗത്ത്. തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനിക്ക് നല്‍കുന്നതിലാണ് അബ്ദുള്ളക്കുട്ടി വീണ്ടും പ്രധാനമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിക്കുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇനി വലിയ വികസനം വരുമെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അവകാശപ്പെടുന്നു.

നസീര്‍ വധശ്രമം; എഎന്‍ ഷംസീര്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണം, കോണ്‍ഗ്രസിന്‍റെ ഉപവാസ സമരം ഇന്ന്

കുറിപ്പില്‍ വിഎം സുധീരനെതിരെ രൂക്ഷ വിമര്‍ശനവും അബ്ദുള്ളക്കുട്ടി നടത്തുന്നുണ്ട്. വിഎം സുധീരന്‍റെ എതിര്‍പ്പ് വികസന വിരുദ്ധമാണ്. അദ്ദേഹത്തിന്‍റെ വികസന വിരുദ്ധ പതിവ് വാദഗതിയെ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തനി അവസരവാദം എന്നല്ലാതെ എന്ത് പറയനാണെന്നും അബ്ദുള്ളക്കുട്ടി ചോദിക്കും. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

തിരുവനന്തപുരം എയർപ്പോർട്ട്

തിരുവനന്തപുരം എയർപ്പോർട്ട്

തിരുവനന്തപുരം എയർപ്പോർട്ട് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് രണ്ട് ഫെയ്സ് ബുക്ക് പോസ്റ്റുകൾ കണ്ടു. ഒന്ന് ശശി തരൂരിന്റെയും മറ്റൊന്ന് മഹാനായ വി എം സുധീരന്റേയും. എയർപോർട്ട് കരാകാർ അധാനി ആയാലും, അംബാനിയല്ല സാക്ഷാൽ കാറൽ മാർക് സായാലും എയർ പോർട്ട് ആധുനികവൽക്കരിക്കണം. ഇതാണ് തരൂരിന്റെ പ്രതികരണം...

തനി അവസരവാദം

തനി അവസരവാദം

തരൂർ ജിക്ക്

എന്റെ കട്ട സപ്പോർട്ട് പ്രഖ്യാപിച്ചുകൊണ്ട്.

വി എം എസിന്റെ വികസന വിരുദ്ധ പതിവ് വാദഗതിയെ മിതമായ ഭാഷയിൽ പറഞ്ഞാൽ തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണ്. പ്രധാനമന്ത്രി മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ. 1996 ൽ ദില്ലി , പിന്നീട് മുംബൈയ് തുടർന്ന് ഹൈദറാബാദും, ബംഗ്ലൂരുവും സ്വകാര്യ ഓപ്പറൈറ്റർമാരെ ഏൽപിച്ചത് കോൺഗ്രസ്സ് സർക്കാരുകളാണ്

അന്ന് എവിടെയായിരുന്നു

അന്ന് എവിടെയായിരുന്നു

അത് വളരെ ശരിയായ കലോചിതമായ ഒരു നടപടിയായിരുന്നു

എന്ന് വികസനമാഗ്രഹിക്കുന്നവർക്കെല്ലാം അറിയാം. സുധീരൻ സാറ് അന്ന് എവിടെയായിരുന്നു?. ഇതൊന്നും ഓർക്കാതെ

കോർപ്റേറ്റ് വിരോധം പറഞ്ഞ് കമ്മ്യൂണിസ്റ്റ്കാർ പോലും ഉപേക്ഷിച്ച കാലഹരണപെട്ടതാണ് അങ്ങളുടെ ആദർശം എന്ന് പറയേണ്ടി വന്നതിൽ ക്ഷമിക്കുക.

മൻമോഹൻ സിംങ്

മൻമോഹൻ സിംങ്

ഒരിക്കൽ മൻമോഹൻ സിംങ്ങ് പാർലിമെൻറിൽ പറഞ്ഞു, നമ്മുടെ പൊതു മേഖലയായ എയർ പോർട്ട് അതോറിറ്റിയെ അധുനികവൽക്കരണം ഏല്പിച്ചിട്ട് ഒന്നും നടക്കുന്നില്ല എന്ന് മാത്രമല്ല ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് കണ്ടുവരുന്നത്. അതിന് പ്രതിവിധിയായി ആ മഹാനായ എക്ണോമിസ്റ്റ് കണ്ടു പിടിച്ച പ്രതിവിധിയാണ് PPP. അഥവാ പബ്ലിക്ക്, പ്രൈവറ്റ്, പീപ്പിൾ പാർട്ണർ ഷിപ്പ്.

നിലവാരമില്ലാത്ത എഫ്ബി പോസ്റ്റ്

നിലവാരമില്ലാത്ത എഫ്ബി പോസ്റ്റ്

ഇതൊന്നും മനസ്സിലാക്കാതെ കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്ന അങ്ങ് നിലവാരമില്ലാത്ത എഫ്ബി പോസ്റ്റ് ഇടരുത്. ഈ സ്വകാര്യ വൽക്കരണംതിരുവന്തപുരം എയർപ്പോർട്ടിനെ ലോകോത്തര നിലവാരത്തിൽ ഉയർത്തും. വൻ നിക്ഷേപം വരും. സിഐഎസ്എഫ്ന്‍റെ കൈയിലാണ് എയർപോർട്ടിന്റെ സെക്യൂരിറ്റി മുഴുവൻ നിലനിൽക്കുക

പ്രധാനമന്ത്രിക്ക് അഭിവാദ്യം

പ്രധാനമന്ത്രിക്ക് അഭിവാദ്യം

കേന്ദ്ര സർക്കാറിന്റെ മേൽനോട്ടമുള്ള മാനേജ്മെന്റും ഓപ്പറേഷനും മാത്രമാണ് അധാനിക്ക് നൽകുന്നത്. അതും കുറച്ച് കൊല്ലത്തേക്ക് മാത്രം. ആറ് എയർപോർട്ടുകൾക്കൊപ്പം അനന്തപുരി ആധുനികവൽക്കരിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം എന്നും പറഞ്ഞാണ് അബ്ദുള്ളക്കുട്ടി തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

വിഎം സുധീരനെ വിമര്‍ശിച്ചു നരേന്ദ്ര മോദിയെ പ്രശംസിച്ചുമുള്ള അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
ap abdullakkutty again praise narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more