'സ്റ്റുപിഡ് ഫെഡറേഷന് ഓഫ് ഇഡിയറ്റ്സ്'; എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് എപി അബ്ദുള്ളക്കുട്ടി
കോഴിക്കോട്: യൂനിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. എസ്എഫ്ഐ എന്നാല്‍ ഇപ്പോള്‍ സ്റ്റുപ്പിഡ് ഫെഡറേഷന്‍സ് ഓഫ് ഇന്ത്യായാണെന്ന് അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു. കോഴിക്കോട് നടന്ന ബിജെപിയുടെ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.
താന്‍ പഠിക്കുന്ന കാലത്ത് എസ്എഫ്ഐ എന്നാല്‍ സ്റ്റുഡന്‍സ് ഫെഡറേഷന് ഓഫ് ഇന്ത്യയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സ്റ്റുഡന്‍സ് ഫെഡറേഷന്‍സ് ഓഫ് ഇഡിയറ്റ്സ് ആയി മാറി. യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഭവത്തോടെ അവിടുത്തെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടണമെന്നാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടത്.എന്നാല്‍ എസ്എഫ്ഐയെ സംസ്ഥാന വ്യാപകമായി പിരിച്ചുവിടുകയാണ് വേണ്ടതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ആന്ധ്രയിലും ഓപ്പറേഷന് താമര? 8 എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് വെളിപ്പെടുത്തല്‍!
അതിനിടെ അഖിലിനെ കുത്തിയത് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നുവെന്ന പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയെ ധിക്കരിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും പ്രതികള്‍ക്ക് അഖിലിനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'പുതിയ അധ്യക്ഷന്‍' പണി തുടങ്ങി!! അന്ന് കോണ്‍ഗ്രസ് എതിര്‍ത്തു, മഹാരാഷ്ട്രയില്‍ പുതിയ സഖ്യം?