പാര്‍ട്ടി ഗ്രാമങ്ങളിലെ മണ്ണിനും പെണ്ണിനും വിലയില്ല..സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് അബ്ദുള്ളകുട്ടി
കൊലപാതക രാഷ്ട്രീയത്തിന് ഏറെ കുപ്രിസിദ്ധി നേടിയ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ഞെട്ടിക്കുന്ന ഉള്ളറകഥകള്‍ വെളിപ്പെടുത്തി മുന്‍ സിപിഎം നേതാവ് അബ്ദുള്ളകുട്ടി. കണ്ണൂരിലെ അക്രമ രാഷ്ട്രീയങ്ങള്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആണ് സിപിഎമ്മിനേയും നേതാക്കളേയും അബ്ദുള്ളക്കുട്ടി കടന്നാക്രമിച്ചത്.
പാര്‍ട്ടി ഗ്രാമങ്ങള്‍ ബോംബ് നിര്‍മ്മാണ വ്യവസായ ശാലകള്‍ പോലെയാണെന്നും സിപിഎമ്മിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ വിവാഹം പോലും നടക്കുന്നില്ലെന്നും അബ്ദുള്ളകുട്ടി പറയുന്നു. പെണ്ണിനും മണ്ണിനും വിലയില്ലാത്ത സ്ഥലങ്ങളാണ് പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന കടുത്ത വിമര്‍ശനവും അബ്ദുള്ളകുട്ടി ഉയര്‍ത്തുന്നുണ്ട്. കെവി സുധീഷിനെ രക്തസാക്ഷിയാകാന്‍ വിട്ടത് സിപിഎം ആണെന്നും അബ്ദുള്ളക്കുട്ടി വീഡിയോയില്‍ ആരോപിക്കുന്നു.

ചുട്ടുകൊന്നയാളുടെ വിധവ
വീഡിയോല് പറയുന്നത് ഇങ്ങന -പണ്ട് സിപിഎമ്മിന്റെ ഭാഗമായിരുന്നപ്പോള്‍ താന്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. അന്ന് വോട്ട് തേടി വളപട്ടണത്തെ ഒരു വീട്ടിലേക്ക് പോയപ്പോള്‍ കൂടെ വന്ന സഖാക്കള്‍ എല്ലാവരും ഓടിയൊളിച്ചു. തനിച്ച് വീടിന്റെ മുന്നില്‍ നിന്ന തന്നോട് സഖാക്കളാരും ഈ വീട്ടില്‍ വരില്ല മോനെ എന്നായിരുന്നു അവിടുത്തെ വീട്ടമ്മ തന്നോട് പറഞ്ഞത്.

വരാന്‍ കഴിയില്ല
വീട്ടില്‍ നിന്നിറങ്ങിയ താന്‍ സഖാക്കള്‍ ഓടിയൊളിച്ചതിന്റെ കാരണമെന്താണെന്ന് ലോക്കല്‍ സെക്രട്ടറി എല്‍വി മുഹമ്മദിനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് പണ്ട് സമരത്തിന്റെ ഭാഗമയി കെഎസ്ആര്‍ടിസിക്ക് തീയിട്ട് സിപിഎം ചുട്ടുകൊന്ന ഒരാളുടെ വിധവയാണ് ആ വിട്ടില്‍ ഉള്ളതെന്നായിരുന്നു.

കൈപ്പത്തി ഇല്ല
കോണ്‍ഗ്രസില്‍ എത്തിയപ്പോള്‍ തലശ്ശേരിയില്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന ഞാന്‍ പാനൂരിലെ പുല്യോട് എന്ന സ്ഥലത്തേക്ക് വോട്ട് തേടി പോയി. തനിക്ക് കൈ തരാന്‍ മൂന്ന് ചെറുപ്പക്കാര്‍ വിസമ്മതിച്ചു. കാരണം അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് മൂന്നുപേര്‍ക്കും കൈപ്പത്തി ഇല്ലെന്ന് ഞാന്‍ മനസിലാക്കി.

ഇതാണ് അവസ്ഥ
മൂന്നു പേരും സിപിഎമ്മിന് വേണ്ടി ബോംബുണ്ടാക്കിയപ്പോള്‍ കൈപ്പത്തി നഷ്ടപ്പെട്ടതാണെന്ന കാര്യം കേട്ട് താന്‍ ഞെട്ടിയെന്നും ഇതാണ് കണ്ണൂരിലെ അവസ്ഥയെന്നും അബ്ദുള്ളകുട്ടി വീഡിയോയില്‍ പറയുന്നു.

കൊലയ്ക്ക് കൊടുത്തത് സിപിഎം
എസ്എഫ്ഐ നേതാവിയിരുന്ന കെി സുധീഷിനെ കൊലയ്ക്ക് കൊടുത്തതും സിപിഎമ്മാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. ബിജെപി നേതാവായ സദാനന്ദന് മാസ്റ്ററുടെ കാല് സിപിഎം വെട്ടിയിരുന്നു. അദ്ദേഹത്തേയും കൊണ്ട് ആസ്പത്രിയിലേക്ക് പോകുമ്പോള്‍ വാഹനം സിപിഎമ്മുകാര്‍ തടഞ്ഞ് നിര്‍ത്തിയപ്പോള്‍ ചെറുപ്പക്കാര്‍ വയലെന്റായെന്നും ഇതില്‍ പെട്ടാണ് സുധീഷ് കൊല്ലപ്പെട്ടതെന്നും അബ്ദുള്ളകുട്ടി വീഡിയോയില്‍ ആരോപിച്ചു.
വീഡിയോ
അബ്ദുള്ളകുട്ടിയുടെ ഫേസ്ബുക്ക് വീഡിയോ
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications