• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിവേകാനന്ദ സ്വാമിജിയുടെ ആത്മാവ് പോലും മോദിജിയുടെ തികഞ്ഞ ഫാനായിട്ടുണ്ടാവും; അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ തന്റെ ബിജെപി ചായ്വ് അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു. മോദി സ്തുതി നടത്തിയതിന്റെ പേരിലായിരുന്നു അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കിയത്. പാർലമെന്റിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അബ്ദുളളക്കുട്ടി ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചനകൾ ശക്തമായത്.

പ്രധാനമന്ത്രിയുടെ പേരിൽ ബെംഗളൂരുവിൽ മുസ്ലീം പള്ളികൾ, മോദി റോഡും, കള്ളമല്ല പക്ഷെ സത്യമിതാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ദില്ലിയിലേക്ക് പുറപ്പെടും മുമ്പ് ഒരു തവണ കൂടീ മോദിയെ പുകഴ്ത്തിയ ശേഷമാണ് അബ്ദുള്ളക്കുട്ടി വിമാനം കയറിയത്. ദുബായ് സല്‍സബീല്‍ പാര്‍ക്കില്‍ യോഗ ദിനാചരണത്തിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മോദി സ്തുതി. സ്വാമി വിവേകാനന്ദൻ പോലും നരേന്ദ്ര മോദിയുടെ ആരാധകൻ ആയിട്ടുണ്ടാവുമെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ അബ്ദുള്ളക്കുട്ടി പറയുന്നത്.

മോദി സ്തുതി

മോദി സ്തുതി

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുന്നേറ്റം നേടാനായെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസ് തകർന്നടിയുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തുകൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി മോദി സ്തുതി നടത്തിയത്. ബിജെപിയുടെ വിജയം നരേന്ദ്ര മോദിയുടേയും നയതന്ത്രജ്ഞരുടേയും വികസന അജണ്ടയുടെ ഫലമാണ് എന്നായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

 പുറത്തേയ്ക്ക്

പുറത്തേയ്ക്ക്

മോദി സ്തുതി നടത്തിയതിന്റെ പേരിൽ സിപിഎം പുറത്താക്കിയ നേതാവാണ് അബ്ദുള്ളക്കുട്ടി. പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പാർട്ടിയിൽ ഉയർന്നത്. പാർട്ടി വിശദീകരണം തേടിയെങ്കിലും അബ്ദുള്ളക്കുട്ടി നിലപാടിൽ ഉറച്ച് നിന്നു. ഇതോടെ കോൺഗ്രസ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കുകയായിരുന്നു. ഇതോടെ ബിജെപി പാളയത്തിലേക്ക് ചേക്കാറാനാണ് അബ്ദുള്ളക്കുട്ടിയുടെ നീക്കമെന്ന് അഭ്യൂഹങ്ങളും ശക്തമാവുകയായിരുന്നു.

കൂടിക്കാഴ്ച

കൂടിക്കാഴ്ച

പാർലമെന്റ് മന്ദിരത്തിൽ വെച്ചാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയിൽ ചേരാൻ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടിയിൽ താൻ പങ്കെടുത്തെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചതായും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

 ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

പ്രധാനമന്ത്രിയെ കാണാനുള്ള ദില്ലി യാത്രയ്ക്ക് മുന്നോടിയായി അബ്ദുള്ളക്കുട്ടി മോദി സ്തുതി നടത്തിയ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; യോഗക്ക് മതമുണ്ട്. അഞ്ചാമത് ഇന്റർനാഷണൽ യോഗദിനത്തിൽ ദുബായി സബീൽ പാർക്കിൽ ഞാനും പങ്കാളിയായി കൗൺസിൽ ജനറൽ വിപുൽ നേതൃത്വം നൽകിയ ചടങ്ങിൽ പ്രവാസികൾ ഒരു പാട്പേർ കുടുംബ സമേതമാണ് പങ്കാളികളായത് അറബികൾ മാത്രമല്ല ലോകത്തിലെ നനാരാജ്യക്കാരും പങ്കെടുത്ത് സബീൽ പാർക്ക് അക്ഷരാത്ഥത്തിൽ ഇന്റർ നാഷണൽ യോഗവേദിയായി

 ലോക ഭൂപടത്തിൽ സ്ഥാനം

ലോക ഭൂപടത്തിൽ സ്ഥാനം

മഹത്തായ ഭാരത സംസ്കാരം നമുക്ക് നൽകിയ യോഗക്ക് ഇന്ന് ലോക ഭൂപടത്തിൽ വലിയ സ്ഥാനം കിട്ടിയിരിക്കുന്നു. 2015ൽ ഐക്യരാഷ്ട്രസഭ ജൂൺ 21 അഖിലോകയോഗദിനമാക്കിയത് പിഎം മോദിയുടെ രാഷ്ട്രതന്ത്രജ്ഞതയുടെ ചരിത്ര വിജയം തന്നെയാണ് ശരീരചലനങ്ങളുടെ കവിതാത്മക ഭാവമാണ് യോഗ.

ഇത് മനുഷ്യരാശിക്ക് ശരീരത്തിനും,മനസ്സിനും, ആത്മാവിനും ശാന്തി പകരുന്നു

 യോഗാ തീം

യോഗാ തീം

ഇക്കുറി സർക്കാറിന്റെ യോഗ തീം ഹൃദയകേന്ദ്രീകൃതമായ ആസനങ്ങൾക്കായിരുന്നു പ്രാധാന്യം നൽകിയത്.

ഇന്നത്തെ സങ്കീണ്ണവും സംഘർഷപൂർണ്ണവുമായ ലോക സാഹചര്യത്തിൽ തിരക്കുപിടിച്ച വ്യക്തിജീവിതത്തിന്റെ മാനസിക പിരിമുറകത്തിൽനിന്ന് മനുഷ്യനേയും അവന്റെ സർഗ്ഗശേഷിയും സമാധാനത്തിലെക്ക് നയിക്കുവാൻപഥാഞജലിമുനി നൽകിയ വരദാനമാണ് യോഗ. യോഗയുടെ പ്രാധാന്യം

ലോകമനസ്സിലെത്തിക്കാൻ ശ്രമിച്ച ആദ്യവ്യക്തി വിവേകാന്ദസ്വാമിയാണ്

പ്രധാനമന്ത്രിയുടെ ശ്രമഫലമായി

ഇന്ന് സ്വാമിജിയുടെ സ്വപനം സഫലമായി. ലോകം യോഗയെ നെഞ്ചിലേറ്റിയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാത്രം ശ്രമഫലമായി...ഒരു പക്ഷെ വിവേകാനന്ദ സ്വാമിജിയുടെ ആത്‌മാവ്പോലും പരലോകത്ത് മോദിജിയുടെ തികഞ്ഞ ഫാനായിട്ടുണ്ടാവും. യോഗക്ക് മതമുണ്ട്

അത് സമാധാനത്തിന്റെ മതമാണ്. ലോകത്തിന്റെ മുഴുവൻ ശരീരത്തിനും മനസ്സിനും ആത്മാവിനും കുളിർമ നൽകുന്ന മതം, അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

English summary
AP Abdullakkutty facebook post praising Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more