കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു!! 'ഇനി ഞാന്‍ ദേശീയ മുസ്ലീം എന്ന്' അബ്ദുള്ളക്കുട്ടി

  • By
Google Oneindia Malayalam News

ദില്ലി: മോദി സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ അശോക റോഡിലെ ബിജെപി ഓഫീസില്‍ വെച്ച് പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദയില്‍ നിന്നാണ് അബ്ദുളളക്കുട്ടി ബിജെപി അംഗത്വം ഏറ്റുവാങ്ങിയത്. ഇനി മുതല്‍ താന്‍ ദേശീയ മുസ്ലീമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലീങ്ങളും ബിജെപിയും തമ്മിലുള്ള വിടവകറ്റുകയാണ് ഇനി തന്‍റെ ഉത്തരവാദിത്തമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വി മുരളശീധരന്‍, ധര്‍മേന്ദ്ര പ്രധാന്‍, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുത്തു.

apbjp

<strong>യുപി കോണ്‍ഗ്രസില്‍ ആദ്യം, പ്രിയങ്ക ഗാന്ധിയുടെ സുപ്രധാന നീക്കം, ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്</strong>യുപി കോണ്‍ഗ്രസില്‍ ആദ്യം, പ്രിയങ്ക ഗാന്ധിയുടെ സുപ്രധാന നീക്കം, ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്

കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി ദില്ലിയില്‍ എത്തി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സന്ദര്‍ശിച്ചിരുന്നു. പാർലമെന്‍റ് മന്ദിരത്തിൽ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. ബിജെപിയില്‍ ചേരാന്‍ തന്നോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

<strong>മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി</strong>മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി

ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം നരേന്ദ്ര മോദിയുടേയും നയതന്ത്രജ്ഞരുടേയും വികസന അജണ്ടയുടെ ഫലമാണ് എന്നായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ അബ്ദുള്ളക്കുട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് വിശദീകരണം തേടി. അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. മോദി സ്തുതിയുടെ പേരില്‍ തന്നെയാണ് അബ്ദുള്ളക്കുട്ടിയെ സിപിഎമ്മും പുറത്താക്കിയത്.

<strong>മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്</strong>മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്

English summary
AP Abdullakkutty joins bjp in the presence of JP Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X