കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടി മോദിയെ കണ്ടു, ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന്, ഉടന്‍ അമിത് ഷായെ കാണും

  • By
Google Oneindia Malayalam News

Recommended Video

cmsvideo
അബ്ദുള്ളക്കുട്ടി മോദിയുമായി ചര്‍ച്ച നടത്തി

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ പുകഴ്ത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്.ഇതിന് പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് പോകുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായി. കര്‍ണാടക രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് നീക്കങ്ങള്‍ എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നെങ്കിലും ബിജെപി പ്രവേശനത്തെ കുറിച്ച് അദ്ദഹേം പരസ്യമായ പ്രതികരണങ്ങള്‍ ഒന്നും നടത്തിയില്ല.

<strong>കേരളം പിടിക്കാന്‍ അമിത് ഷാ, ചുമതല ശോഭ സുരേന്ദ്രന്, ആന്ധ്രയും തെലങ്കാനയും വഴി ദക്ഷിണേന്ത്യയും</strong>കേരളം പിടിക്കാന്‍ അമിത് ഷാ, ചുമതല ശോഭ സുരേന്ദ്രന്, ആന്ധ്രയും തെലങ്കാനയും വഴി ദക്ഷിണേന്ത്യയും

എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ ലക്ഷ്യം ബിജെപി തന്നെയാണ് ഏറെ കുറേ വ്യക്തമായിരിക്കുകയാണിപ്പോള്‍. ദില്ലിയില്‍ എത്തി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

 പുറത്താക്കി

പുറത്താക്കി

ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം നരേന്ദ്ര മോദിയുടേയും നയതന്ത്രജ്ഞരുടേയും വികസന അജണ്ടയുടെ ഫലമാണ് എന്നായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎമ്മില്‍ ആയിരുന്നപ്പോള്‍ മോദി സ്തുതിയുടെ പേരില്‍ പുറത്താക്കപ്പെടുകയും പിന്നീട് കോണ്‍ഗ്രസില്‍ എത്തുകയും ചെയ്ത അബദുള്ളക്കുട്ടിയുടെ നിലപാട് പക്ഷേ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തിക്കാണ് ഇടയാക്കിയത്. പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധം ഉയര്‍ത്തിയതോടെ പാര്‍ട്ടി വിശദീകരണം തേടി. സംഭവത്തില്‍ അബ്ദുളളക്കുട്ടി വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് വ്യക്തമാക്കി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി.

 നരേന്ദ്ര മോദിയെ കണ്ടു

നരേന്ദ്ര മോദിയെ കണ്ടു

ഇതോടെ ബിജെപി ലക്ഷ്യം വെച്ചുള്ളതാണ് അബ്ദുള്ളക്കുട്ടിയുടെ നീക്കമെന്ന അഭ്യൂഹം ശക്തമായി. അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് സംസ്ഥാന നേതൃത്വം രംഗത്തെത്തിയെങ്കിലും അദ്ദേഹം പരസ്യമായി ഇതിനോട് പ്രതികരിച്ചില്ല. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദില്ലിയില്‍ സന്ദര്‍ശിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ശക്തി പകര്‍ന്നിരിക്കുകയാണ്. ഉടന്‍ തന്നെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

 അമിത് ഷായുമായും

അമിത് ഷായുമായും

പാര്‍ലമെന്‍റില്‍ വെച്ചാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. യോഗ ദിനത്തില്‍ പങ്കാളിയായ വിവരം താന്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇന്ന് തന്നെ അമിത് ഷായേയും കാണും, അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

 വൈകാന്‍ കാരണം

വൈകാന്‍ കാരണം

നേരത്തേ തന്ന അബ്ദുള്ളക്കുട്ടി സംസ്ഥാന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.അതേസമയം അബ്ദുള്ളക്കുട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കണോ കര്‍ണാടകത്തില്‍ പ്രവര്‍ത്തിക്കണോയെന്ന കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കാത്തതാണ് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ എന്നാണ് വിലയിരുത്തപ്പെട്ടത്.

 മഞ്ചേശ്വരത്ത്

മഞ്ചേശ്വരത്ത്

മംഗളൂരു ഉൾപ്പെട്ട ദക്ഷിണ കന്നഡ മേഖലയിൽ ബിജെപിയുടെ ന്യൂനപക്ഷമുഖമായി മാറാനാണ് അബ്ദുള്ളക്കുട്ടിയുടെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏതാനും വർഷങ്ങളായി അബ്ദുള്ളക്കുട്ടി അബ്ദുള്ളക്കുട്ടി കുടുംബ സമേതം മംഗളൂരുവിലാണ് താമസം.ദക്ഷിണ കന്നഡയിൽ നിന്നുമുള്ള എംപി നളിൻകുമാർ കട്ടീലുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ നീക്കത്തോടെ അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

<strong>അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്!! പുതിയ അധ്യക്ഷന്‍, അമിത് ഷായുടെ നീക്കത്തിന് പിന്നാലെ</strong>അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്!! പുതിയ അധ്യക്ഷന്‍, അമിത് ഷായുടെ നീക്കത്തിന് പിന്നാലെ

<strong>പി ജയരാജനെ എതിര്‍ത്താലും ലോഹ്യംകൂടിയാലും കൊല്ലപ്പെടുന്ന അവസ്ഥയെന്ന് കെ​എം ഷാജി; മറുപടിയുമായി പിണറായി</strong>പി ജയരാജനെ എതിര്‍ത്താലും ലോഹ്യംകൂടിയാലും കൊല്ലപ്പെടുന്ന അവസ്ഥയെന്ന് കെ​എം ഷാജി; മറുപടിയുമായി പിണറായി

English summary
AP Abdullakkutty meets PM Narendra Modi in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X