രാജ്യസഭാ സീറ്റിനല്ല, നൊബേല്‍ സമ്മാനത്തിന് പോലും അര്‍ഹനാണ് രഞ്ജന്‍ ഗൊഗോയി: എ പി അബ്ദുള്ളക്കുട്ടി
ദില്ലി: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റഡ് ചെയതിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് ഇതിനോടകം തന്നെ രംഗത്ത് വന്നത്. രഞ്ജന്‍ ഗൊഗോയിയയുടെ രാജ്യസഭാ പ്രവേശനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്. വിരമിച്ച ശേഷം പദവികൾ നൽകുന്നത് ജുഡീഷ്യറിയുടെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കുമെന്ന ഗൊഗോയുടെ തന്നെ മുന്‍ പ്രസ്താവന ഉപയോഗിച്ചായിരുന്നു വിമര്‍ശനങ്ങളിലേറെയും.
കേന്ദ്ര സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെയും അതിന്റെ അരിക് ചേര്‍ന്ന് നിന്ന് ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്റെയും പേരിലായിരിക്കും ഗൊഗോയി അറിയപ്പെടുക എന്നയാരുന്നു കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ വിമര്‍ശിച്ചത്. എന്നാല്‍ ഗൊകോയിക്ക് എതിരേയുള്ള ഈ വിമര്‍ശനങ്ങളെയെല്ലാം പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ബിജെപി നേതാവായ അബ്ദുള്ളക്കുട്ടി. രാജ്യസഭയില്‍ അംഗമാവാന്‍ മാത്രമല്ല, നൊബേൽ സമ്മാനത്തിന് പോലും അര്‍ഹനാണ് രഞ്ജന്‍ ഗൊഗോയി എന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നത്. കുറുപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നൊബേലിനും അര്‍ഹന്‍
മുൻ സൂപ്രീം കോടതി ചീഫ് ജസ്റ്റ രഞജൻ ഗൊഗോയെരാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് കുറ്റം കാണുന്നവരോട് പറയട്ടെ, അദ്ദേഹത്തിന് നിയമനിർമ്മാണ സഭയിൽ അംഗവാൻ മാത്രമല്ല അർഹത. സമാധാനത്തിനുള്ള നൊബേൽ പ്രേസിന് പോലും യോഗ്യനാണ് ആ പ്രതിഭ
Recommended Video

വിധികള്‍
ആധുനിക ലോകം കണ്ട ഏറ്റവും വലിയ തർക്കമായിരുന്നു അയോധ്യ വിഷയം. സങ്കീർണ്ണമായി പതിറ്റാണ്ടുകൾ പുകഞ്ഞ് എത്രയോ സോദര പോര് കൊണ്ട് ചേരപ്പുഴ ഒഴുക്കിയ ഹിന്ദു - മുസ്ലിം പ്രശ്നം രമ്യമായി പരിഹരിച്ച നീതിമാനായ നിമയജ്ഞൻ. 134 കോടി ജനത ഐക്യത്തോടെ നെഞ്ചിലേറ്റിയ വിധിക്ക് നേതൃത്വം നൽകിയാൾ

അബ്ദുൾ കലാമിനെ
പിന്നെ വിമർശകർരോട് ഒരറ്റ മറുപടിയുള്ളൂ. കവി സച്ചിതാനന്ദൻ പാടിയത് പോലെ "നിങ്ങളുടെ ഉപമകൾക്കും ഉൽ പ്രക്ഷകൾക്കും ഞങ്ങളുടെ കവിതകണ്ടത്തിലിൽ നിന്ന് ഞങ്ങളെ തടയാനാവില്ല ". സക്ഷാൽ എപിജെ അബ്ദുൾ കലാമിനെ വാജ്പേയ് ഇന്ത്യയുടെ പ്രസിഡന്റാക്കിയപ്പോൾ എതിർക്കുക മാത്രമല്ല, ഇടത് ബുദ്ധി രാക്ഷസൻമാർ കൂടി നിന്ന് തോൽപിക്കാൻ സ്ഥാനാർത്ഥിയെ നിർത്തിയ നാടാണിത്.

സിപിഎം എംപി എന്ന നിലയിൽ
ഈ കുറിപ്പെഴുതുന്നയാൾ സിപിഎം എംപി എന്ന നിലയിൽ മഹാനായ എപിജെ അബ്ദുള്‍ കലാമിന് എതിരെ വോട്ടുചെയ്ത ഒരാളാണ്. ആ പാപകറ ഈ കുറിപ്പു എഴുതിയത്കൊണ്ടൊന്നും തീരുമെന്ന് തോന്നുന്നില്ല. ഇന്ത്യൻ പ്രസിഡന്റുമാർ ഒരു പാട് താരശോഭയുളള പലരേയും നോമിനേറ്റ് ചെയ്തിട്ടുണ്ട്. പലരും സഭയിൽ വരാറു പോലും ഇല്ല. ഒരു ജീവതകാലം ഏറയും നിയമത്തിന്റെ കടലിൽ മത്സ്യത്തെപ്പോലെ ഊളിയിട്ട ഗൊഗോയെ പോലുള്ള വ്യക്തികളുടെ സാന്നിദ്ധ്യം രാജ്യസഭയ്ക്ക് കരുത്ത് നൽകും ഉറപ്പ്-അബ്ദുള്ള കുട്ടി കുറിപ്പ് അവസാനിപ്പിക്കുന്നു.

പ്രതിഷേധങ്ങള്‍ക്കിടെ
അതിനിടെ, കനത്ത പതിപക്ഷ പ്രതിഷേധത്തിനിടെ രഞ്ജന്‍ ഗൊഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് 11 മണിക്കാണ് രഞ്ജന്‍ ഗൊഗോയി രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി. കോണ്‍ഗ്രസ്, ബിഎസ്പി, സിപി ഐഎം, ഡിഎംകെ അംഗങ്ങളാണ് ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപോയത്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications