• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യസഭാ സീറ്റിനല്ല, നൊബേല്‍ സമ്മാനത്തിന് പോലും അര്‍ഹനാണ് രഞ്ജന്‍ ഗൊഗോയി: എ പി അബ്ദുള്ളക്കുട്ടി

ദില്ലി: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റഡ് ചെയതിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് ഇതിനോടകം തന്നെ രംഗത്ത് വന്നത്. രഞ്ജന്‍ ഗൊഗോയിയയുടെ രാജ്യസഭാ പ്രവേശനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്. വിരമിച്ച ശേഷം പദവികൾ നൽകുന്നത് ജുഡീഷ്യറിയുടെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കുമെന്ന ഗൊഗോയുടെ തന്നെ മുന്‍ പ്രസ്താവന ഉപയോഗിച്ചായിരുന്നു വിമര്‍ശനങ്ങളിലേറെയും.

കേന്ദ്ര സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെയും അതിന്റെ അരിക് ചേര്‍ന്ന് നിന്ന് ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്റെയും പേരിലായിരിക്കും ഗൊഗോയി അറിയപ്പെടുക എന്നയാരുന്നു കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ വിമര്‍ശിച്ചത്. എന്നാല്‍ ഗൊകോയിക്ക് എതിരേയുള്ള ഈ വിമര്‍ശനങ്ങളെയെല്ലാം പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ബിജെപി നേതാവായ അബ്ദുള്ളക്കുട്ടി. രാജ്യസഭയില്‍ അംഗമാവാന്‍ മാത്രമല്ല, നൊബേൽ സമ്മാനത്തിന് പോലും അര്‍ഹനാണ് രഞ്ജന്‍ ഗൊഗോയി എന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നത്. കുറുപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നൊബേലിനും അര്‍ഹന്‍

നൊബേലിനും അര്‍ഹന്‍

മുൻ സൂപ്രീം കോടതി ചീഫ് ജസ്റ്റ രഞജൻ ഗൊഗോയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് കുറ്റം കാണുന്നവരോട് പറയട്ടെ, അദ്ദേഹത്തിന് നിയമനിർമ്മാണ സഭയിൽ അംഗവാൻ മാത്രമല്ല അർഹത. സമാധാനത്തിനുള്ള നൊബേൽ പ്രേസിന് പോലും യോഗ്യനാണ് ആ പ്രതിഭ

cmsvideo
  Ranjan gogoi took charge as rajyasabha MP | Oneindia Malayalam
  വിധികള്‍

  വിധികള്‍

  ആധുനിക ലോകം കണ്ട ഏറ്റവും വലിയ തർക്കമായിരുന്നു അയോധ്യ വിഷയം. സങ്കീർണ്ണമായി പതിറ്റാണ്ടുകൾ പുകഞ്ഞ് എത്രയോ സോദര പോര് കൊണ്ട് ചേരപ്പുഴ ഒഴുക്കിയ ഹിന്ദു - മുസ്ലിം പ്രശ്നം രമ്യമായി പരിഹരിച്ച നീതിമാനായ നിമയജ്ഞൻ. 134 കോടി ജനത ഐക്യത്തോടെ നെഞ്ചിലേറ്റിയ വിധിക്ക് നേതൃത്വം നൽകിയാൾ

  അബ്ദുൾ കലാമിനെ

  അബ്ദുൾ കലാമിനെ

  പിന്നെ വിമർശകർരോട് ഒരറ്റ മറുപടിയുള്ളൂ. കവി സച്ചിതാനന്ദൻ പാടിയത് പോലെ "നിങ്ങളുടെ ഉപമകൾക്കും ഉൽ പ്രക്ഷകൾക്കും ഞങ്ങളുടെ കവിതകണ്ടത്തിലിൽ നിന്ന് ഞങ്ങളെ തടയാനാവില്ല ". സക്ഷാൽ എപിജെ അബ്ദുൾ കലാമിനെ വാജ്പേയ് ഇന്ത്യയുടെ പ്രസിഡന്റാക്കിയപ്പോൾ എതിർക്കുക മാത്രമല്ല, ഇടത് ബുദ്ധി രാക്ഷസൻമാർ കൂടി നിന്ന് തോൽപിക്കാൻ സ്ഥാനാർത്ഥിയെ നിർത്തിയ നാടാണിത്.

  സിപിഎം എംപി എന്ന നിലയിൽ

  സിപിഎം എംപി എന്ന നിലയിൽ

  ഈ കുറിപ്പെഴുതുന്നയാൾ സിപിഎം എംപി എന്ന നിലയിൽ മഹാനായ എപിജെ അബ്ദുള്‍ കലാമിന് എതിരെ വോട്ടുചെയ്ത ഒരാളാണ്. ആ പാപകറ ഈ കുറിപ്പു എഴുതിയത്കൊണ്ടൊന്നും തീരുമെന്ന് തോന്നുന്നില്ല. ഇന്ത്യൻ പ്രസിഡന്റുമാർ ഒരു പാട് താരശോഭയുളള പലരേയും നോമിനേറ്റ് ചെയ്തിട്ടുണ്ട്. പലരും സഭയിൽ വരാറു പോലും ഇല്ല. ഒരു ജീവതകാലം ഏറയും നിയമത്തിന്റെ കടലിൽ മത്സ്യത്തെപ്പോലെ ഊളിയിട്ട ഗൊഗോയെ പോലുള്ള വ്യക്തികളുടെ സാന്നിദ്ധ്യം രാജ്യസഭയ്ക്ക് കരുത്ത് നൽകും ഉറപ്പ്-അബ്ദുള്ള കുട്ടി കുറിപ്പ് അവസാനിപ്പിക്കുന്നു.

  പ്രതിഷേധങ്ങള്‍ക്കിടെ

  പ്രതിഷേധങ്ങള്‍ക്കിടെ

  അതിനിടെ, കനത്ത പതിപക്ഷ പ്രതിഷേധത്തിനിടെ രഞ്ജന്‍ ഗൊഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് 11 മണിക്കാണ് രഞ്ജന്‍ ഗൊഗോയി രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി. കോണ്‍ഗ്രസ്, ബിഎസ്പി, സിപി ഐഎം, ഡിഎംകെ അംഗങ്ങളാണ് ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപോയത്.

  രജിത് കുമാര്‍ ഇനി സിനിമാ നായകന്‍; കൂടെ അഭിനയിക്കാന്‍ പ്രമുഖ താരങ്ങളും എത്തും

  ബിജെപിയിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എക്ക് കോടതിയുടെ കിടിലന്‍ പണി; പദവിയില്‍ നിന്നും നീക്കി

  English summary
  AP Abdullakutty about ranjan gogoy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X