ഇ.പി. ജയരാജന്‍ നേതാവായത് എം.വി.ആറിന്റെ വീട്ടില്‍ മത്സ്യം വാങ്ങികൊടുത്തെന്ന് എപി അബ്ദുള്ളക്കുട്ടി,
ഇരിട്ടി: ഇ.പി. ജയരാജനെതിരെ രൂക്ഷവിമര്‍ശനവുമായി എപി അബ്ദുള്ളകുട്ടി രംഗത്ത് .ഇ.പി. ജയരാജന്‍ നേതാവായത് എം.വി.ആറിന്റെ വീട്ടില്‍ മത്സ്യം വാങ്ങികൊടുത്തും വിട്ടുവേലചെയ്തും എംവി രാഘവന്റെ മക്കള്‍ക്ക് മിഠായി നല്കിയുമാണെന്ന് എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എ ആരോപിച്ചു
നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണനും ,ഇ പി ജയരാജനും കാണിച്ചത് റൗഡിസമാണെന്നും നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിയ അക്രമപരമ്പരകള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

നിയമസഭസ്പിക്കറായ എന്‍.ശക്തനെ പേപ്പട്ടിക്ക് പേ പിടിച്ച പോലെ നികൃഷ്ടമായ ഭാഷയില്‍ അധി:ക്ഷേപിച്ച ജയരാജന്‍ കേരളത്തിന് അപമാനമാണെന്ന് അദേഹം പറഞ്ഞു.
. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയവത്കരണത്തിനും എതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു എ.പി അബ്ദുള്ളക്കുട്ടി












Click it and Unblock the Notifications