'ഷര്‍ട്ട് ചുമപ്പാക്കി': സിപിഎമ്മിനെ പരിഹസിച്ച ജോയ് മാത്യുവിന് പിന്തുണയുമായി എപി അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെ പരിഹസിച്ച ജോയ് മാത്യുവിന് പിന്തുണയുമായി. ട്വിറ്ററിലൂടെയാണ് അബ്ദുള്ളക്കുട്ടി ജോയി മാത്യുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ചുമപ്പ് ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം ജോയി മാത്യു കഴിഞ്ഞ ദിവസം തന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു 'ഇനി ഒന്നും പേടിക്കാനില്ല, ഷര്‍ട്ട് ചുമപ്പാക്കി' എന്ന അടിക്കുറിപ്പോടെയായിരുന്നു ജോയി മാത്യൂ തന്‍റെ പുതിയ ചിത്രം പങ്കുവെച്ചത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സൈബര്‍ രംഗത്തെ ഇടത് സൈബര്‍ രംഗത്തെ പ്രമുഖനായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലാവുകയും സിപിഎം വലിയ പ്രതിരോധത്തിലാവുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു പരോക്ഷമായി സിപിഎമ്മിനെ പരിഹസിച്ച് കൊണ്ടുള്ള ജോയ് മാത്യുവിന്‍റെ പോസ്റ്റ്. ഈ പോസ്റ്റാണ് ഇപ്പോള്‍ സ്ക്രീന്‍ ഷോട്ട് സഹിതം ട്വിറ്ററില്‍ പങ്കുവെച്ച് അബ്ദുള്ളക്കുട്ടി പിന്തുണ അറിയിച്ചിരിക്കുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
Recommended Video
'കേരളത്തിൽ സി പി എം തണലിൽ വിലസുന്ന കൊട്ടഷൻ സംഘത്തെ കളിയാക്കി ജോയ് മാത്യുവിന്റെ അടിപൊളി പ്രതികരണം.'- എന്നും എപി അബ്ദുള്ളക്കുട്ടി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ ശിഹാബ് എപി അബ്ദുള്ളക്കുട്ടി മൽസരിച്ച മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹിയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വരെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയുമായിരുന്നു ശിഹാബ്.
ഹോട്ട് ചിത്രങ്ങളുമായി അക്ഷര ഗൗഡ; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications