കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് പോരാട്ടം കനക്കും; എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ഥി, മുസ്ലിം ലീഗ് സാധ്യത ഇങ്ങനെ...

Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം കനക്കും. എസ്ഡിപിഐക്ക് പിന്നാലെ ബിജെപിയുടെ സ്ഥാനാര്‍ഥിയാരെന്ന ചിത്രം തെളിയുന്നു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയാണ് മല്‍സരിക്കുക. ഇക്കാര്യം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മല്‍സരിച്ച പല മണ്ഡലങ്ങളില്‍ എതിരാളികളെ ഞെട്ടിച്ച് മികച്ച വിജയം നേടിയ അബ്ദുള്ളക്കുട്ടിയെ മലപ്പുറത്ത് സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബിജെപിക്ക് പല ലക്ഷ്യങ്ങളുമുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്....

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
E Sreedharan is remove and Sanju Samson is the new election icon

തിരഞ്ഞെടുപ്പിന് കാരണം

തിരഞ്ഞെടുപ്പിന് കാരണം

പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയതത്തില്‍ സജീവമാകുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം ലോക്‌സഭാ അംഗത്വം രാജിവച്ചത്. അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചു. തന്റെ പഴയ തട്ടകമായ വേങ്ങര മണ്ഡലത്തില്‍ നിന്നു തന്നെ നിയമസഭയിലേക്ക് മല്‍സരിക്കുമെന്നാണ് വിവരം.

ഏപ്രില്‍ ആറിന് ജനവിധി

ഏപ്രില്‍ ആറിന് ജനവിധി

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നടക്കും. ഏപ്രില്‍ ആറിനാണ് പോളിങ്. ഫല പ്രഖ്യാപനം മെയ് രണ്ടിന് അറിയാം. മലപ്പുറത്ത് ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തില്‍ മുസ്ലിം ലീഗില്‍ ചര്‍ച്ചകള്‍ തകൃതിയാണ്. ഇതിനിടെയാണ് ബിജെപിയുടെ ചിത്രം തെളിയുന്നത്.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. മലപ്പുറത്തെ മുസ്ലിം ഭൂരിപക്ഷ സാന്നിധ്യമാണ് അബ്ദുള്ളക്കുട്ടിയെ കളത്തിലിറക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. മാത്രമല്ല, ബിജെപിയിലേക്ക് മുസ്ലിം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേരെ ആകര്‍ഷിക്കലും നേതൃത്വത്തിന്റെ ലക്ഷ്യമാണ്.

2019ല്‍ ബിജെപിക്ക് കിട്ടിയത്

2019ല്‍ ബിജെപിക്ക് കിട്ടിയത്

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഒരിക്കലും ബിജെപി ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ മല്‍സരം ശക്തമാക്കുക എന്നാണ് ബിജെപിയുടെ ഉദ്ദേശം. 2019ല്‍ ബിജെപി സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന് 82332 വോട്ടുകള്‍ കിട്ടിയിരുന്നു. നിയമസഭാ തിരഞ്ഞടുപ്പിലും എല്ലാ പ്രമുഖ നേതാക്കലെയും മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

പ്രമുഖരെ രംഗത്തിറക്കും

പ്രമുഖരെ രംഗത്തിറക്കും

സംസ്ഥാനത്തെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍, സിനിമാ താരങ്ങള്‍, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവരെയെല്ലാം മല്‍സരിപ്പിക്കുകയാണ് ലക്ഷ്യം. അതുവഴി വന്‍ തരംഗം സംസ്ഥാനത്ത് സൃഷ്ടിക്കാമെന്നും ബിജെപി കരുതുന്നു. ഇത് മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഭാവിയില്‍ നേട്ടമാകുമെന്നും ബിജെപി കരുതുന്നു.

മുസ്ലിം ലീഗിന് ആര്

മുസ്ലിം ലീഗിന് ആര്

മുസ്ലിം ലീഗിന് വേണ്ടി ആര് മല്‍സരിക്കുമെന്ന് അന്തിമ രൂപമായിട്ടില്ല. എംപി അബ്ദുസമദ് സമാദനി, കെഎന്‍എ ഖാദര്‍, സിറാജ് സേട്ട് എന്നിവരുടെയെല്ലാം പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തികളെ മല്‍രിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇടുതപക്ഷ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചിട്ടില്ല.

എസ്ഡിപിഐ സ്ഥാനാര്‍ഥി

എസ്ഡിപിഐ സ്ഥാനാര്‍ഥി

മലപ്പുറം ലോക്‌സഭാ മണ്ഡലത്തല്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എസ്ഡിപിഐ മാത്രമാണ്. പാര്‍ട്ടിയുടെ ദേശീയ നേതാവ് തസ്‌ലിം റഹ്മാനിയെ ആണ് സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. എസ്ഡിപിഐയുടെ ദേശീയ മുഖമാണ് ഇദ്ദേഹം. മാത്രമല്ല, ദില്ലിയിലെ സിഎഎ വിരുദ്ധ സമരത്തില്‍ മുന്നിലുണ്ടായിരുന്ന നേതാവ് കൂടിയാണ് റഹ്മാനി.

അമിത് ഷായുടെ കര്‍ശന നിര്‍ദേശം; വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം, പകരം ആവശ്യപ്പെട്ടത് ഇക്കാര്യംഅമിത് ഷായുടെ കര്‍ശന നിര്‍ദേശം; വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം, പകരം ആവശ്യപ്പെട്ടത് ഇക്കാര്യം

ആര്യയ്‌ക്കൊപ്പം നടി സയ്യേശയുടെ അടിപൊളി ചിത്രങ്ങള്‍

English summary
AP Abdullakkutty BJP Candidate in Malappuram Lok sabha by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X