കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നൽകി: അബ്ദുള്ളക്കുട്ടി

അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ലക്ഷദ്വീപിൽ ഉയരുന്നത്

Google Oneindia Malayalam News

ന്യൂഡൽഹി: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി ബിജെപി ദേശീയ ഉപാദ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. അഡ്മിനിസ്‌ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് അതേപടി നടപ്പാക്കില്ലെന്നും ജനങ്ങളുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് തീരുമാനങ്ങള്‍ നടപ്പിലാക്കുവെന്ന് അമിത് വ്യക്തമാക്കിയതായും അബ്ദുള്ളക്കുട്ടി പറഞ്ഞു.

AP Abdullakutty

അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ലക്ഷദ്വീപിൽ ഉയരുന്നത്. പുതിയ പല നടപടികളും ആശങ്കയ്ക്കും കാരണമായ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടിയും സംസ്ഥാന നേതൃത്വവും ഡൽഹിയിൽ നേരിട്ടെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയെയും സംഘം കണ്ടു.

നിലവില്‍ ഇറക്കിയിരിക്കുന്ന വിജ്ഞാപനങ്ങള്‍ അതേപടി നടപ്പാക്കില്ല. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിച്ചുകൊണ്ടുള്ള നടപടികള്‍ മാത്രമേ ഉണ്ടാകൂ എന്ന ഉറപ്പാണ് കേന്ദ്രം നൽകിയിരിക്കുന്നത്. ലക്ഷദ്വീപ് വിഷയത്തിൽ ദ്വീപ് നിവാസികളുടെ ആശങ്കകൾ പരിഹരിച്ചതിന് ശേഷമേ തുടർനടപടികൾ സ്വീകരിക്കുവെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസലും അറിയിച്ചു.

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകി. മന്ത്രിയുടെ ഉറപ്പ് വിശ്വാസത്തിലെടുക്കുന്നുവെന്നും കേന്ദ്രത്തിൻ്റെ നീക്കങ്ങൾക്കനുസരിച്ചാകും തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കുകയെന്നും എംപി വ്യക്തമാക്കി. കേരള നിയമസഭ പ്രമേയം പാസാക്കിയത് ലക്ഷദ്വീപുകാരുടെ ശുഭാപ്തി വിശ്വാസം കൂട്ടി എന്നും എംപി പറഞ്ഞു.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Fathima Thahliya criticize mammootty in Lakshadweep issue

English summary
AP Abdullakutty met Home minister Amit Shah on discussion of Lakshdweep issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X