Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിത ആരാണ്? ഏതാണ്? അങ്ങനെയൊരാളെ ഞാന്‍ കണ്ടിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: തന്നെ പലരും പീഡിപ്പിച്ചിട്ടുണ്ടെന്ന് സരിത എസ് നായര്‍ വെളിപ്പെടുത്തിയപ്പോള്‍ ആദ്യം പലര്‍ക്കും ഓര്‍മ വന്നത് എപി അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ മുഖമാണ്. അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ ബലാത്സംഗ കേസ് ഏറെ വിവാദമായിരുന്നു. എന്നാല്‍, ആ കേസ് പാതിവഴിയില്‍ മാഞ്ഞുപോകുകയാണ് ചെയ്തത്.

അതേസമയം, ഈ സരിത ആരാണ് എന്ന് അബ്ദുള്ളക്കുട്ടി ചോദിച്ചാല്‍ എങ്ങനെയിരിക്കും. സരിതയെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നാണ് അബ്ദുള്ളക്കുട്ടി എംഎല്‍എ പറയുന്നത്. സരിത തനിക്കെതിരെ ഉന്നയിച്ച പരാതിക്കു പിന്നില്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയാണെന്നും അബ്ദുള്ളക്കുട്ടി പ്രതികരിക്കുകയുണ്ടായി.

saritha-apabdullakutty

തന്നെ അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്ന് എന്ന് സരിത പറഞ്ഞപ്പോള്‍ തനിക്ക് സരിതയെ അറിയില്ലെന്നാണ് അബ്ദുള്ളക്കുട്ടി അന്നും പ്രതികരിച്ചത്. എന്റെ മക്കളാണേ സത്യം സരിതയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. എന്തിനാണ് തനിക്കെതിരെ പരാതി നല്‍കിയതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ നികൃഷ്ടമായ പരാതിയാണ് സരിത നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കുമൊരു കുടുംബവും കുട്ടികളും ഉണ്ടെന്നുള്ള കാര്യം ഓര്‍ക്കണമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. അന്നത്തെ പരാതിയുടെ പേരില്‍ താനും കുടുംബവും വേദനിച്ചെന്നും അദ്ദേഹം പറയുകയുണ്ടായി. തന്റെ കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന പരിഹാസവും ഏറെ വലുതാണ്. ഒരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു.

ഇത്തരം ആരോപണങ്ങള്‍ക്കു പിന്നില്‍ പല ഗൂഢാലോചനകളും ഉണ്ട്. എന്നാല്‍, തന്റെ സത്യസന്ധത തെളിയിക്കാന്‍ തെളിവുകള്‍ ഒന്നും കയ്യിലില്ല. ദൈവം തന്റെ കൂടെയുണ്ടാകുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍വെച്ച് അബ്ദുള്ളക്കുട്ടി തന്നെ പീഡിപ്പിച്ചുവെന്നാണ് സരിത നേരത്തെ വെളിപ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+